സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അനിവാര്യമാണെന്ന് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സെമിനാറിൽ ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.
സി.ഡി.എസ് അംഗം വി .ലത ,എന് എസ് മുരളിമോഹൻ, സഞ്ജു.എം. ജോർജ്ജ്, ആര് . ലീന, രതിക്കുട്ടിടീച്ചർ, അഞ്ജലി.ബി,
പി കെ സോമൻപിള്ള, ജി . രാജൻ എന്നിവർ സംസാരിച്ചു.