എന്‍.എസ്. ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു
സഹകരണ പ്രസ്ഥാനം മികവിനൊപ്പം – മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം എക്കാലത്തും മികവിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.എസ്. ആശുപത്രിയുടെ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. രോഗികളെ ലാഭമുണ്ടാക്കാനുള്ള ചരക്കായി കാണുന്നതിനു പകരം മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നു എന്നിടത്താണ് സഹകരണ ആശുപത്രികളുടെ പ്രസക്തി. പ്രാപ്തരായവരെ നിയോഗിച്ചാണ് എന്‍. എസ്. ആശുപത്രി അംഗീകാരം നേടിയത്. ഇതേ രീതിയല്‍ അറിവും വൈദഗ്ധ്യവുള്ളവരെ പുതുസംരംഭത്തിലും ഉള്‍ക്കൊള്ളിക്കാനാകണം.
രാജ്യാന്തരതലത്തില്‍ ഉള്‍പ്പടെ ആയുര്‍വേദത്തിനുള്ള സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താനാകണം. കണ്ണൂരില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത് ആ രംഗത്തെ ഗവേഷണത്തിന് മുതല്‍ക്കൂട്ടാകും. വ്യത്യസ്ത വൈദ്യശാഖകള്‍ ഒന്നു ചേരുന്ന അവസ്ഥ സംജാതമായാല്‍ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാകും ഉണ്ടാകുക. വിദഗ്ധരെ കൂടുതലായി സൃഷ്ടിക്കാനുള്ള പരിശീലന കേന്ദ്രങ്ങള്‍ കൂടുതലായി വരേണ്ടതുണ്ട്. ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന ഇടങ്ങളിലെല്ലാം വൈദഗ്ധ്യമുളളവരാണോ ഉള്ളത് എന്ന് പരിശോധിക്കേണ്ടതുണ്ട്. യഥാര്‍ഥ ആയുര്‍വേദ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാനം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ ജനോപകാരപ്രദമായ പ്രത്യേകതകള്‍ ഇപ്പോള്‍ ആതുരസേവന രംഗത്തും കൂടുതലായി കാണാനാകുന്നുവെന്ന് അധ്യക്ഷനായ സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ, കെ. എസ്. എഫ്. ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, സെക്രട്ടറി പി. ഷിബു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സെല്‍വി, എന്‍.സി.ഡി.സി മേഖലാ ഡയറക്ടര്‍ എസ്.കെ. തെഹദൂര്‍ റഹ്മാന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എസ്. മോഹനന്‍ പോറ്റി, കൊല്ലൂര്‍ വിള സഹകരണ ബാങ്ക് അധ്യക്ഷന്‍ അന്‍സര്‍ അസീസ്, സഹകരണ ജീവനക്കാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്‍. കെ. രാമചന്ദ്രന്‍, എന്‍. എസ്. ആയുര്‍വേദ ആശുപത്രി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി. കെ. മോഹന്‍ലാല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ് എ. മാധവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ആതുര സേവന രംഗത്തെ മികവ് കണക്കിലെടുത്ത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ എന്നിവരെ ആദരിച്ചു.
ലൈബ്രറി ആന്‍ഡ് സബ്‌സെന്റര്‍ കെട്ടിടം ഉദ്ഘാടനം (മാര്‍ച്ച് 11)
കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വെളിയില്‍കുളങ്ങര ലൈബ്രറി ആന്‍ഡ് സബ്‌സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം (മാര്‍ച്ച് 11) രാവിലെ 10 മണിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.
സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. ഉദയകുമാര്‍, എസ്. ജയന്‍, യു. പവിത്ര, ഹണി, എ. കെ. സവാദ്, എസ്. സവിതാദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി. കാട്ടില്‍, റ്റി. ജി. ഗിരീഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഞ്ചാലുംമൂട് ഹൈടെക് മാര്‍ക്കറ്റ് പ്രവര്‍ത്തനത്തില്‍..
ജനകീയാസൂത്രണ പദ്ധതി പ്രകാരം നവീകരിച്ച കോര്‍പ്പറേഷന്റെ അഞ്ചാലുംമൂട് ഹൈടെക് മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ മാര്‍ക്കറ്റുകളെല്ലാം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.
മാലിന്യ പ്ലാന്റ്, ശുചിമുറി, രണ്ടു കടമുറികള്‍, മത്സ്യ വ്യാപാരത്തിനുള്ള ഹാള്‍ തുടങ്ങിയ സജ്ജീകരണങ്ങളുണ്ട്. 58,74104 രൂപയാണ് പദ്ധതി തുക. നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ സവാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ കൗണ്‍സിലര്‍ ടി.ജി.ഗിരീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ ഡി. സുകേശന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ. സജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. ഷൈന്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം (മാര്‍ച്ച് 11)
കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചിന്നക്കട സെന്റ് ജോസഫ് സ്‌കൂള്‍-പാര്‍വതി മില്‍ ജംഗ്ഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം (മാര്‍ച്ച് 11) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.
കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ. സജീവ് റിപ്പോര്‍ട്ട് അവതരണം. സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്.ഗീതാകുമാരി, ജി. ഉദയകുമാര്‍, എസ്.ജയന്‍, യു.പവിത്ര, ഹണി, എ. കെ. സവാദ്, എസ്. സവിതാദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി. കാട്ടില്‍, റ്റി. ജി. ഗിരീഷ്, എ.സി.പി ജി.ഡി.വിജയകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ആറുമാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍) കോഴ്‌സിലേക്ക് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 15. എസ്.സി /എസ്.ടി/ഒ.ഇ.സികാര്‍ക്ക് ഫീസ് സൗജന്യം. വിശദവിവരങ്ങള്‍ക്ക്ലെ www.lbscentre.kerala.gov.in/
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കളക്ടറേറ്റ് ആത്മാഹാളില്‍ നടന്നു. 20 പരാതികള്‍ പരിഗണിച്ചു. നാലെണ്ണം തീര്‍പ്പാക്കി. റിപ്പോര്‍ട്ട് തേടുന്നതിനും, അടുത്ത അദാലത്തിലേക്കുമായി 16 പരാതികള്‍ മാറ്റി. കല്ലുവാതുക്കലും, കരുനാഗപ്പള്ളിയിലും പൊതുശ്മശാനം നിര്‍മ്മിക്കണം എന്ന ആവശ്യം പരിഗണിച്ചു എന്ന് കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ജില്ലയിലെ ഭരത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയില്‍ കിര്‍താഡ്‌സിനോടും, സര്‍ക്കാരിനോടും, ആഭ്യന്തര സെക്രട്ടറിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
അപേക്ഷ ക്ഷണിച്ചു
ഭാരത് സേവക് സമാജ് ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററില്‍ നടത്തുന്ന ഡ്രസ്സ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ടൈലറിങ് ആന്റ് എംബ്രോയ്ഡറി, ഫ്‌ളവര്‍ ടെക്‌നോളജി ആന്റ് ഹാന്‍ഡി ക്രാഫ്റ്റ് കോഴ്‌സുകളില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 15 നും 48 നും മദ്ധ്യേ. പ്രവേശനം വനിതകള്‍ക്ക് മാത്രം.
പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 18 നകം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 9497130290,9895903283,
വാഹന നിയന്ത്രണം
കരുനാഗപ്പള്ളി-വെറ്റമുക്ക്-പറമ്
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ആയ (ഒന്നാം എന്‍.സി.എ – എസ്.സി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ : 70/18) റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കട്ടില്‍ വിതരണവും പ്രവാസി വായ്പാ വിതരണവും
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കട്ടില്‍ വിതരണവും പ്രവാസി ഭദ്രതാ വായ്പാ വിതരണവും നടന്നു. 110 പേര്‍ക്ക് കട്ടിലുകള്‍ നല്‍കി. ഉദ്ഘാടനം കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷനായി. കോവിഡാനന്തരമുള്ള ധനസഹായ പാക്കേജ് വായ്പയുടെ ആദ്യ ഗഡു 9 പേര്‍ക്ക് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ഷാഫി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലാലി ബാബു, ബ്‌ളോക്ക് അംഗങ്ങളായ രാജി രാമചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീബാസിജു, ഷാജി ചിറക്കുമേല്‍, അംഗങ്ങളായ ബിന്ദു മോഹന്‍, ബിജുകുമാര്‍, ജലജ രാജേന്ദ്രന്‍ പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്കായി കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ‘കനിവ് ‘ പദ്ധതി
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. കനിവ് പദ്ധതി മുഖേനയുള്ള വിതരണം ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കനിവ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ക്യാമ്പും നടത്തി. 60 പേര്‍ക്ക് 37 ഇനങ്ങളിലുള്ള ഉപകരണങ്ങളാണ് ലഭ്യമാക്കിയത്. 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വഴിയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറാ സെയ്ഫുദീന്‍ അദ്ധ്യക്ഷയായി.