പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍: പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് (മാര്‍ച്ച് 11) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ എസ്.അജയ്കുമാര്‍, അഡ്വ.സൗമ്യസോമന്‍ എന്നിവര്‍ പങ്കെടുക്കും. നിലവിലുള്ള 110 പരാതികള്‍ കമ്മിഷന്‍ പരിഗണിക്കും. വൈകീട്ട് 3.30 ന് ബ്രീഫിങ്ങ് നടക്കും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എന്‍ നിയമനം – കൂടിക്കാഴ്ച 15 ന്
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം . താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം/എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷനാണ് യോഗ്യത. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടരുത്. എസ്.എസ്.എല്‍.സി, സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും (18 മാസത്തില്‍ കുറയാത്ത ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി ട്രെയിനിങ്കോഴ്‌സ്) കെ.എന്‍.സി. (കേരള നഴ്സിംഗ് കൗണ്‍സില്‍) രജിസ്ട്രേഷനുള്ളവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടുതലാവരുത്. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് നേരിട്ട് എത്തണം. ഫോണ്‍ :- 0491 2504695. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.go.
സ്‌പെക്ട്രം-2022 – തൊഴില്‍ മേള
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ (മാര്‍ച്ച് 11) ഉച്ചക്ക് രണ്ടിന് സ്‌പെക്ട്രം-2022 ജില്ലാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐ. കളില്‍ നിന്നും തൊഴില്‍ പരിശീലനം നേടിയ ട്രെയ്‌നികളുടെ തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി അന്‍പതിലധികം കമ്പനികളും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുക്കും. ഉദ്യോഗാര്‍ത്ഥികള്‍ www.spectrumjobs.org ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9 ന് മലമ്പുഴ ഗവ. ഐ.ടി.ഐ യില്‍ എത്തണം. ഫോണ്‍ – 0491 2815161, 9447597680, 7907167054
പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവന്‍, കണ്‍വീനര്‍ സി. രതീശന്‍, മലമ്പുഴ ഐ. ടി. ഐ പ്രസിഡന്റ് കെ. മുരളി, വാണിയംകുളം ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ ആര്‍ സജീവ്, നെന്മാറ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ.ബി.അജിമോന്‍, മലമ്പുഴ ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ്കുമാര്‍, മലമ്പുഴ ഗവ.ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ കെ.സി അജിത എന്നിവര്‍ പങ്കെടുക്കും.
ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ്മുഖേന നിയമനത്തിന് അപേക്ഷിക്കാം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം.
ഐ.പി.ഡി വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സര്‍ജിക്കല്‍/മെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷന്മാര്‍ക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വര്‍ഷത്തിന് മുകളില്‍ (ഇ.എന്‍.ടി/ഒബിഎസ ഗൈനിക്/ഓര്‍ത്തോ/പ്ലാസ്റ്റിക് സര്‍ജറി/ജനറല്‍ സര്‍ജറി ഒ.ടി) പ്രവര്‍ത്തിപരിചയം ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ വിഭാഗത്തിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ള വനിതകള്‍ക്ക് മാത്രവും മറ്റ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നിര്‍ബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസ്സായിരിക്കണം (അപേക്ഷ സമര്‍പ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. 5000 മുതല്‍ 5500 ദിര്‍ഹം വരെ(ഏകദേശം 1 ലക്ഷം മുതല്‍ 1.13 ലക്ഷം ഇന്ത്യന്‍ രൂപ ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി.എച്ച്എ.
ഉദ്യോഗാര്‍ഥികള്‍ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.ിീൃസമൃീീെേ.ീൃഴ വഴി മാര്‍ച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.
കരാര്‍ നിയമനം – അഭിമുഖം 16 ന്
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍, ഓര്‍ത്തോ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് നിയമനം. ഡി. ആര്‍. ടി /എം. ആര്‍.ടി, കേരള പാരമെഡിക്കല്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി എമര്‍ജന്‍സി ആന്‍ഡ് ട്രാമാ കെയര്‍, ഡി.എം.ഇ രജിസ്‌ട്രേഷന്‍ / പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ഓര്‍ത്തോ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായ പരിധി 18-36 വയസ്സ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബദ്ധം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് വൈകുന്നേരം നാലിന് മുന്‍പായി ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആശുപത്രി ഓഫീസില്‍ നേരിട്ടോ, പോസ്റ്റ് മുഖേനയോ സൂപ്രണ്ട്, ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി , കോട്ടത്തറ പോസ്റ്റ്, അട്ടപ്പാടി, പാലക്കാട്, കേരള – 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 04924254392
പ്രതികള്‍ക്ക് തടവ് ശിക്ഷയും പിഴയും
വികലാംഗനായ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത സഹോദരിയെ ദേഹോപദ്രവം ചെയ്തതിന് കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം മൂന്ന് മാസം തടവും 11,500 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ. ഇ ഹിസാന തസ്നിം ശിക്ഷിച്ചു.
2016 ഏപ്രില്‍ 27ന് ആണ് വള്ളിക്കോട് പാളയത്തില്‍ ആണ് കേസിനാസ്പദമായ സംഭവം. വികലാംഗനായ രാധാകൃഷ്ണനെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് കണ്ട് തടയാന്‍ ചെന്ന സഹോദര ഭാര്യയെ ആക്രമിച്ച രണ്ട്‌പേര്‍ക്കാണ് ഒരു വര്‍ഷം മൂന്ന് മാസം തടവും 11,500 രൂപ പിഴയടയ്ക്കാനും വിധിച്ചത്.ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. പി. വിനിത ഹാജരായി.