സംസ്ഥാന ബഡ്ജറ്റ്
കൊല്ലം ജില്ലയ്ക്കുള്ള നേട്ടങ്ങള്‍
• കൊല്ലം – തിരുവനന്തപുരം വിപുലീകൃത ഐ.ടി. ഇടനാഴികളില്‍ 5 ജി ലീഡര്‍ഷിപ്പ് പാക്കേജ്. വിവര സാങ്കേതിക-ഊര്‍ജ്ജ-ധനകാര്യ സെക്രട്ടറിമാരുടെ ഉന്നതതല സമിതി ഇതിനായി രൂപീകരിക്കും
• ഐ.ടി. കോറിഡോര്‍ വിപുലീകരണത്തിന് കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗകര്യം ഏര്‍പ്പെടുത്തും
• കൊല്ലം, കണ്ണൂര്‍ ഐ.ടി പാര്‍ക്കുകള്‍ക്കും മറ്റുള്ളവയ്ക്കുമായി 1000 കോടി രൂപ
• കിഫ്ബിയുടെ പരിധിയില്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ക്കായി 200 കോടി രൂപ. പൈലറ്റ് പ്രോജക്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍
• കശുവണ്ടി വ്യവസായ പ്രോത്സാഹനത്തിനും ബാങ്ക്വായ്പ ഇളവിനും തൊഴില്‍ ലഭ്യമാക്കുന്നതിനുമായി 30 കോടി രൂപ
• കൊല്ലം ഉള്‍പ്പടെ വിവിധ തുറമുഖങ്ങള്‍ക്ക് 41.51 കോടി രൂപ
• തങ്കശ്ശേരി തുറമുഖ വികസനത്തിന് 10 കോടി രൂപ
• കൊല്ലം – ചെങ്കോട്ട റോഡ് – 1500 കോടി രൂപ
• കൊല്ലം ഉള്‍പ്പെടുന്ന ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ
• ശ്രീനാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റിക്ക് 7 കോടി രൂപ, ആസ്ഥാന മന്ദിര നിര്‍മാണം ഇക്കൊല്ലം തുടങ്ങും
• കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിന് – 2 കോടി രൂപ
• ശാസ്താംകോട്ട തടാക സംരക്ഷണം-ശുചീകരണം -ഒരു കോടി രൂപ
• അഷ്ടമുടി-വേമ്പനാട് ശുചീകരണം – 20 കോടി രൂപ
• കൊല്ലം-കോവളം-മംഗലാപുരം-ബേപ്പൂ
• മണ്‍ട്രോതുരുത്ത് മാതൃകാവീട് നിര്‍മാണം – 2 കോടി രൂപ
• കൊല്ലം ബൈപാസ് ഉള്‍പ്പെടുന്ന 10 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 507 കോടി രൂപ
കൊട്ടാരക്കര ചന്തമുക്കില്‍ പുതിയ ട്രാഫിക് ഐലന്‍ഡ്
കൊട്ടാരക്കര ചന്തമുക്കില്‍ പുതിയ ട്രാഫിക് ഐലന്‍ഡ്. നഗരസഭ ചെയര്‍മാന്‍ എ. ഷാജു ഉദ്ഘാടനം ചെയ്തു. ദുരവസ്ഥയിലായിരുന്ന ട്രാഫിക് ഐലന്‍ഡ് മാറ്റിയാണ് പുതിയത് നിര്‍മ്മിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ഗതാഗത കുരുക്കഴിക്കാന്‍ പൊലിസിന് സഹായകമാകും പുതിയ സംവിധാനം എന്നും പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, ഡി.വൈ.എസ്.പി ആര്‍. സുരേഷ്, സി.ഐ. ജോസഫ് ലിയോണ്‍, ട്രാഫിക് എസ്. ഐ. മധുമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘ആനവണ്ടിയില്‍’ മൂന്നാറില്‍ പോകാം; ഉല്ലാസ യാത്ര (മാര്‍ച്ച് 12)
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ കുറഞ്ഞ ചിലവില്‍ മൂന്നാറിലേക്ക് ഉല്ലാസയാത്രാ സൗകര്യം ഒരുക്കുന്നു. വാഗമണ്‍ വഴി മൂന്നാറിലേക്കുള്ള വിനോദ യാത്രയുടെ കൊല്ലം യൂണിറ്റില്‍ നിന്നുള്ള ആദ്യ യാത്ര (മാര്‍ച്ച് 12) രാവിലെ ഏഴു മണിക്ക് തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ ഫ്‌ലളാഗ് ഓഫ് ചെയ്യും. കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍ ആദ്യ ടിക്കറ്റ് വിലപ്പന നിര്‍വഹിക്കും. ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, സൗത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ദീപങ്ങള്‍’വോക്ക്-ഇന്‍-ഇന്റര്‍
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ പാസായവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വിവിധ സി.എച്ച്.സി, പി.എച്ച്.സികളിലും അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും രണ്ടു വര്‍ഷത്തെ ട്രെയിനിങ് നടത്തുന്നതിന് വേണ്ടിയുള്ള‘ദീപങ്ങള്‍’പ്രോജക്
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കോര്‍പ്പറേഷന്‍ പരിധിയിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്കും പോളിടെക്‌നിക്, ഐ.ടി.ഐ പാസായവര്‍ക്കും രണ്ട് വര്‍ഷത്തേക്ക് ട്രെയിനിങ് നല്‍കുന്ന പദ്ധതിയായ സ്‌കില്‍ടെക്കിന്റെ വോക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 18ന് രാവിലെ 10.30 ന് കോര്‍പ്പറേഷന്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04742742382, 2751955, 9447706869
സ്ത്രീശക്തി 2022’ സംഘടിപ്പിച്ചു
സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി വനിതാ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ‘സ്ത്രീശക്തി 2022′ സംഘടിപ്പിച്ചു. ജില്ലയിലെ ഏക വനിത തൊഴിലാളി സജീലയെ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ സെക്രട്ടറി ആര്‍. രജിത പൊന്നാട അണിയിച്ച് ആദരിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ രജിസ്റ്ററുകള്‍, പേപ്പറുകള്‍, കവറുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 25ന് വൈകിട്ട് മൂന്നിനകം നല്‍കണം. ഫോണ്‍ – 0475 2228702.
ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നിയോനാറ്റല്‍ റിസസ്റ്റ്യേഷന്‍ സിസ്റ്റം നൈസ് (1 എണ്ണം) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകിട്ട് മൂന്നിനകം നല്‍കണം. ഫോണ്‍ – 0475 2228702.
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ; തീയതി നീട്ടി
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in ലിങ്കിലൂ
ദേശീയപാത സ്ഥലമെടുപ്പ് : രേഖകള്‍ ഹാജരാക്കാന്‍ ഒരു അവസരം കൂടി
ദേശീയപാത-66 വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പില്‍ ഉള്‍പ്പെട്ട ഭൂഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാകുന്നതിന് ഒരു അവസരം കൂടി നല്‍കി. ആദിച്ചനല്ലൂര്‍, തഴുത്തല, മയ്യനാട്, ശക്തികുളങ്ങര വില്ലേജുകളിലെ ഭൂഉടമകള്‍ ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് അസ്സല്‍ ആധാരം, മുന്നാധാരം, പുതിയ കരം രസീത്, കൈവശ/ജപ്തി- ബാദ്ധ്യത രഹിത സര്‍ട്ടിഫിക്കറ്റ്, വസ്തു സംബന്ധമായ ബാധ്യത സര്‍ട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടം ഉണ്ടെങ്കില്‍ കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തന്‍വര്‍ഷത്തെ കെട്ടിട നികുതി രസീത്, ആധാര്‍/പാന്‍ കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ (രണ്ട് പകര്‍പ്പ്) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പള്ളിമുക്കിലെ വടക്കേവിള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍. എ.എന്‍.എച്ച്.എ.ഐ യൂണിറ്റ് നമ്പര്‍-രണ്ട് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ മാര്‍ച്ച് 15ന് നേരിട്ട് ഹാജരാകണമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഫോണ്‍: 0474 2724540.
പരിശീലന പരിപാടി
ചുഴലിക്കാറ്റ്, മറ്റ് തീരദേശ ദുരന്തസാധ്യതകളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനും കൃത്യമായ ഇടപപെടലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്റ്റിയറിംഗ് കമ്മിറ്റികള്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവര്‍ക്ക് ഫെബ്രുവരി 25, 26, മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതിയുടെ (എന്‍. സി. ആര്‍. എം.പി) ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ ദുരിതാശ്വാസ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തില്‍ കൊല്ലം തഴവ ദുരിതാശ്വാസ അഭയ കേന്ദ്രത്തില്‍ പരിശീലന പരിപാടി നടത്തി.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തഴവ, കുലശേഖരപുരം, ക്ലാപ്പന, ശൂരനാട് തെക്ക്, ശൂരനാട്‌വടക്ക്, തൊടിയൂര്‍, ആലപ്പാട്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രഥമ ശുശ്രൂഷ നല്‍കേണ്ടവര്‍, ദുരന്ത സാഹചര്യ മുന്നറിയിപ്പ് നല്‍കുന്നവര്‍, ആള്‍കൂട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍, ക്യാമ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍, തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനം , ഒഴിപ്പിക്കല്‍ എന്നീ ടീമുകള്‍ക്കാണ് പരിശീലനം നല്‍കിയത്.
ദുരന്ത നിവാരണ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഗൗരി എന്‍. ഘോഷ്, എന്‍.സി.ആര്‍.എം.പി കമ്മ്യൂണിറ്റി മൊബിലിസിര്‍ കെ.എസ്. അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഹസാര്‍ഡ് അനലിസ്റ്റ് ഡോ.എം.യു .ശ്രീജ, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ധനേഷ്, കില റിസോഴ്‌സ് പേഴ്‌സണ്‍ സിറാജുദ്ദീന്‍, ആലപ്പുഴ തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാലിക്ക്, കോട്ടയം തദ്ദേശ സ്വയം ഭരണ സ്ഥാപന ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.
കോര്‍പ്പറേഷന്റെ ബയോ മൈനിംഗ് ദേശീയ ശ്രദ്ധയിലേക്ക്
കൊല്ലം കോര്‍പ്പറേഷന്റെ നൂതന പദ്ധതിയായ കുരീപ്പുഴയിലെ ബയോമൈനിംഗ് സംവിധാനം ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നു. ഇതേക്കുറിച്ചറിയാനും പഠിക്കാനുമായി കേന്ദ്ര നീതി ആയോഗ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തി. റിസര്‍ച്ച് ഓഫീസര്‍ കെ.അരുണ്‍ ലാലാണ് ഇവിടെയെത്തിയത്.
നവസാങ്കേതിക വിദ്യയിലൂടെ വിവിധയിടങ്ങളില്‍ നടപ്പിലാക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെയുളള മാതൃകകള്‍ പഠനവിധേയമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ടതാണ് അഷ്ടമുടി കായലോരത്തെ ബയോ മൈനിങ്ങിനെ കുറിച്ച് പഠിക്കാന്‍ കാരണമായത്. ബയോ മൈനിങ് പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിശദമായ പഠന റിപ്പോര്‍ട്ട് നീതിആയോഗ് അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് കെ.അരുണ്‍ ലാല്‍ വ്യക്തമാക്കി. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൂര്‍ണ വിവരം ആരായാനായി മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍മാര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മൈനിങ് നടപടികള്‍ മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദശാബ്ദങ്ങളായി ചണ്ടി ഡിപ്പോയില്‍ കുന്നുകൂടിയ മാലിന്യം നീക്കുന്നതിനുള്ള പദ്ധതിയിലൂടെ വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് പരിസ്ഥിതിക്ക് അനുകൂലമായ രീതിയില്‍ ഓരോന്നും പ്രത്യേകം സംസ്‌കരിക്കും.
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സംയോജിത പദ്ധതി കൂടിയാണ് ഇവിടുത്തേത്. സിഗ്മ ഗ്ലോബല്‍ കമ്പനിക്കാണ് നിര്‍വഹണ ചുമതല. 104906.88 മീറ്റര്‍ ക്യൂബ് മാലിന്യമാണ് ശേഖരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി നടക്കുന്ന ബയോ മൈനിങ്ങില്‍ ആര്‍. ഡി.എഫ്, മണ്ണ്, കല്ല്, ടയര്‍, തടി മറ്റ് ലോഹ വസ്തുക്കള്‍, ചില്ല്, തുടങ്ങിയവ വേര്‍തിരിക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്.
മാലിന്യം വേര്‍തിരിച്ച് തമിഴ്‌നാട്ടിലെ സിമന്റ് കമ്പനികളിലെ ചൂളകളില്‍ ഇന്ധനമായി ഉപയോഗിക്കാനാണ് എത്തിക്കുന്നത്. കുരീപ്പുഴയിലെ ചണ്ടി ഡിപ്പോയില്‍ അഞ്ചര ഏക്കറിലെ മാലിന്യമലയാണ് കാലങ്ങളായുള്ള പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പുതുപദ്ധതിയിലൂടെ നഗരസഭ നീക്കം ചെയ്യുന്നത്.
സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം. എസ്. ലത, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ഷൈജ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. സന്തോഷ് കുമാര്‍, എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍ ഷബ്‌ന, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെന്റ് ജോസഫ് സ്‌കൂള്‍-പാര്‍വതിമില്‍ ജംഗ്ഷന്‍ ഫുട്ഓവര്‍ ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ കാല്‍നടയാത്രക്കാരുടെ റോഡ് മുറിച്ച് കടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അമൃത് പദ്ധതി വഴി കൊല്ലം കോര്‍പ്പറേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സെന്റ് ജോസഫ് സ്‌കൂള്‍-പാര്‍വതി മില്‍ ജംഗ്ഷന്‍ ഫുട്ഓവര്‍ ബ്രിഡ്ജ് മേയര്‍ പ്രസന്ന ഏണസ്റ്റ് നാടിന് സമര്‍പ്പിച്ചു.
റോഡ് മുറിച്ചു കടന്ന് സൗകര്യമുള്ള ഇടങ്ങളിലാണ് ഇത്തരം ബ്രിഡ്ജുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഉപയോഗിച്ച് അപകടങ്ങള്‍ കുറയ്ക്കാനാകും. സ്‌കൂള്‍ മാനേജ്‌മെന്റുകളും പോലീസ്, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മേയര്‍ പറഞ്ഞു.
അമൃത് പദ്ധതി വഴി 253.45 കോടി രൂപയുടെ 51 പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്. 43 പദ്ധതികള്‍ പൂര്‍ത്തിയായി. മറ്റു പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ചെമ്മാന്‍മുക്ക്, സെന്റ് ജോസഫ് സ്‌കൂള്‍-പാര്‍വതി മില്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഫുട് ഓവര്‍ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. 32 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് സെന്റ് ജോസഫ്- പാര്‍വതി മില്‍ ഫുട്ഓവര്‍ ബ്രിഡ്ജിനുള്ളത്. വശങ്ങളിലെ സ്റ്റെയറിന് 1.5 മീറ്റര്‍ വീതിയുണ്ട്. 65 ലക്ഷം രൂപയാണ് നിര്‍മാണചെലവ് .
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, യു. പവിത്ര, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കും
കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ലൈസന്‍സിനുള്ള അപേക്ഷ ഫോറം കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ്, സോണല്‍ ഓഫീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും. വളര്‍ത്തുനായ്ക്കള്‍ ലൈസന്‍സ് ഫീസ് 250 രൂപയാണ്.
ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, നായയ്ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും പൂരിപ്പിച്ച അപേക്ഷാ ഫോറവും മെയിന്‍ ഓഫീസിലോ, സോണല്‍ ഓഫീസിലോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിലോ സമര്‍പ്പിക്കണം. പേവിഷ പ്രതിരോധ കുത്തിവെപ്പ് മൂലം ലഭിക്കുന്ന പ്രതിരോധ കാലയളവ് എത്രയാണോ ആ കാലയളവിലേക്ക് മാത്രമേ നായകള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളൂ.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ബ്രീഡര്‍ ലൈസന്‍സ്, കന്നുകാലികള്‍,കുതിര, പന്നി എന്നിവയ്ക്കുള്ള ലൈസന്‍സ് വിതരണം, വളര്‍ത്തു നായകള്‍ക്കുള്ള മൈക്രോചിപ്പ് ഘടിപ്പിക്കല്‍, മൃഗപരിപാലന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് എന്നിവ നടപ്പിലാക്കും. കന്നുകാലികള്‍,പന്നികള്‍, പൂച്ച എന്നിവ വളര്‍ത്തുന്നതിന് 100രൂപ , വാണിജ്യാവശ്യത്തിന് വളര്‍ത്തുന്ന പൂച്ച ( ബ്രീഡര്‍പൂച്ച) 250 രൂപ , വാണിജ്യാവശ്യത്തിന് വളര്‍ത്തുന്ന നായ (ബ്രീഡര്‍ നായ) 500 രൂപ, കുതിര 1000 രൂപ എന്നിവയാണ് നിരക്ക്.
മൃഗങ്ങളെ സംരക്ഷിക്കുന്ന വ്യക്തികളോ സംഘടനകളോ നടത്തുന്ന കേന്ദ്രങ്ങള്‍ 500 രൂപ മുടക്കി ലൈസന്‍സ് എടുക്കേണ്ടതാണ്. പെറ്റ് ഹോസ്റ്റലുകള്‍, പെറ്റ് ബോര്‍ഡിംഗ് സെന്ററുകള്‍, പെറ്റ് ഷോപ്പുകള്‍ എന്നിവയ്ക്കും വലിപ്പച്ചെറുപ്പം അനുസരിച്ച് ലൈസന്‍സ് തീരുമാനിക്കുന്നതാണ്. ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാണ്.
ലൈസന്‍സുള്ള മൃഗങ്ങളില്‍ നിന്നും ഉണ്ടാകുന്ന നാശനഷ്ടങ്ങളും ഉടമസ്ഥന്‍ ഉത്തരവാദിയായിരിക്കും. ഒന്നില്‍കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തുകയാണെങ്കില്‍ ഓരോ മൃഗത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കണം. ലൈസന്‍സുള്ള വളര്‍ത്തു മൃഗം പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് നാലു മാസത്തിനകം ലൈസന്‍സ് എടുക്കണം.
ലൈസന്‍സുള്ള മൃഗം മരണപ്പെടുകയോ മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്താല്‍ രേഖാമൂലം ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഈടാക്കുന്നതാണ്. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്തിലൂടെ കോര്‍പ്പറേഷന്‍ പരിധിയില്‍ എല്ലാ വളര്‍ത്തുനായകള്‍ക്കും യഥാസമയം പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കിയിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിനും നായകളുടെ കണക്കെടുപ്പ് സാധ്യമാകുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
താല്‍ക്കാലിക നിയമനം
മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 22 രാവിലെ 11 മണിക്ക് നടക്കും. എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഹെവി വാഹനങ്ങള്‍ ഓടിച്ച പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്.
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0474 2555050.