Input your search keywords and press Enter.

കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ

 

കോന്നി:കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിംനും CFRD കോളേജിനും തുക നീക്കി വെച്ച് പ്രത്യേകം പരിഗണന ലഭിച്ചതും റബ്ബർ കർഷകർക്ക് സബ്സിഡിയ്ക്ക് 500 കോടിയും, വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലയ്ക്ക് ഉണർവേക്കം.നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ് ,മാത്തൂർ, തൃപ്പാറ പാലങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സിന് 3 കോടിയും ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ ചുവടെ.

ഗുരുനാഥന്‍മണ്ണ്‍-സീതത്തോട്-22-)0 ബ്ലോക്ക്-ആങ്ങമൂഴി-കോട്ടമണ്‍ പാറ-അള്ളുങ്കല്‍ റോഡ് തദ്ദേശ-സ്വയം ഭരണം 10.50 കോടി ഭരണ അനുമതി
കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് 3 കോടി ഭരണ അനുമതി.
ചിറ്റൂര്‍ കടവ് ,മാത്തൂര്‍, തൃപ്പാറ പാലങ്ങള്‍ റവന്യൂ 20 കോടി പരാമർശം
കോന്നി ഫ്ലൈ ഓവര്‍ പൊതുമരാമത്ത് 100 കോടി പരാമർശം
കുരുശ്ശുമുക്ക്-സ്റ്റേഡിയം ജംഗ്ഷന്‍-നെല്ലിമുരുപ്പ്-കൂടല്‍ റോഡ് തദ്ദേശ-സ്വയം ഭരണം 4 കോടി പരാമർശം

 

ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് പൊതുമരാമത്ത് 4.25 കോടി പരാമർശം
കോന്നി ബൈപ്പാസ് പൊതുമരാമത്ത് 50 കോടി പരാമർശം
കലഞ്ഞൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ഉന്നത വിദ്യാഭ്യാസം 50 കോടി പരാമർശം
കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് പൊതുമരാമത്ത് 6 കോടി പരാമർശം

കോന്നി മണ്ഡലത്തില്‍ ആധുനിക മൃഗാശുപത്രി മൃഗ സംരക്ഷണം 15 കോടി പരാമർശം
തണ്ണിത്തോട്ടില്‍ ആന പുനരധിവാസ കേന്ദ്രം വനം 10 കോടി പരാമർശം
വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് (ch.0/000 to 1/600 & 5/300 to 8/300) പൊതുമരാമത്ത് 7 കോടി പരാമർശം

ചേരീമുക്ക്- പി.എം. റോഡ് പൊതുമരാമത്ത് 2 കോടി പരാമർശം
PWD റെസ്റ്റ് ഹൌസ് പൊതുമരാമത്ത് 25 കോടി പരാമർശം
കോന്നി ടൂറിസം വികസനം ടൂറിസം 25 കോടി പരാമർശം
ഏനാദിമംഗലം-അയണിയാട്ട്പടി-മുരുപ്പേല്‍ത്തറ-നെല്ലിക്കുന്നം-കോരുവിള റോഡ് തദ്ദേശ-സ്വയം ഭരണം 3 കോടി പരാമർശം
വാകപ്പാറ-കുളത്തുമണ്‍-സണ്ണിമുക്ക്-കമ്പകത്തുംപച്ച-പൂമരുതിക്കുഴി റോഡ് തദ്ദേശ-സ്വയം ഭരണം-വനം 10 കോടി പരാമർശം

കോന്നിയില്‍ കോടതി സമുച്ചയം നിയമം 50 കോടി പരാമർശം
മറൂര്‍-ഇരപ്പുകുഴി-വട്ടക്കുളഞ്ഞി-പുലരി ജംഗ്ഷന്‍- തെങ്ങുംകാവ്-ഈട്ടിമൂട്ടില്‍പടി റോഡ് പൊതുമരാമത്ത്- തദ്ദേശ-സ്വയം ഭരണം 6 കോടി പരാമർശം
വ്യവസായ പാര്‍ക്ക് വ്യവസായം 100 കോടി പരാമർശം
ഡെന്‍റല്‍ കോളേജ് ആരോഗ്യം 50 കോടി പരാമർശം

error: Content is protected !!