Input your search keywords and press Enter.

കോന്നി അരുവാപ്പുലം തേക്ക് തോട്ടം മുക്ക് ടിപ്പര്‍ ലോറികളുടെ താവളമായി മാറി ; ഊട്ടുപാറ പാറമടയിലേക്ക് ടിപ്പറുകള്‍ മാറ്റണം

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയില്‍ പ്രവര്‍ത്തിച്ചു വരുന്ന പാറമടയിലേക്ക് ഉള്ള നൂറുകണക്കിന് ടിപ്പര്‍ ലോറികള്‍ പാറമടയില്‍ നിന്നും ഏറെ ദൂരം ഉള്ള അരുവാപ്പുലം തേക്ക് തോട്ടം മുക്കില്‍ മണിക്കൂറുകളോളം പൊതു റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ മറ്റു വാഹന യാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി .

മറ്റു ജില്ലകളില്‍ നിന്നുള്ള ടിപ്പര്‍ ലോറികള്‍ തലേന്ന് വൈകിട്ട് മുതല്‍ ഈ നടു റോഡില്‍ ആണ് രാവിലെ പാറ എടുക്കാന്‍ വേണ്ടി കൊണ്ട് വന്നു ഇടുന്നത് . രാത്രി മുതല്‍ ടിപ്പര്‍ ലോറികളുടെ നീണ്ട നിരയാണ്‌ .രാവിലെ നൂറുകണക്കിന് ടിപ്പര്‍ ലോറികള്‍ ആണ് തേക്ക് തോട്ടം മുക്ക് മുതല്‍ പൊതു റോഡു അപഹരിച്ചു മണിക്കൂറുകള്‍ കിടക്കുന്നത് .

ഊട്ടുപാറ പാറമടയിലേക്ക് വരുന്ന ടിപ്പര്‍ ലോറികള്‍ പാറമട ഉടമയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ പാറമടയ്ക്ക് സമീപത്തേക്ക് മാറ്റിയിടാന്‍ തയാറാകണം എന്നാണ് പൊതു ജന ആവശ്യം . പൊതു റോഡു പകുതിയിലേറെ കയ്യേറിയാണ് ടിപ്പര്‍ ലോറികള്‍ നിരത്തി ഇടുന്നത് .ഇവിടെ നിന്നും പാസ് കൊടുത്താണ് പാറമടയിലേക്ക് ടിപ്പറുകള്‍ കയറ്റി വിടുന്നത് .

ദേശവാസികളുടെ ടിപ്പര്‍ ലോറികള്‍ക്ക് മുന്‍ഗണന നല്‍കി പാറ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തര്‍ക്കം നടന്നു .സ്ത്രീകളും കുട്ടികളും നടന്നു വരുന്ന പൊതുവഴിയില്‍ ആണ് ഈ തര്‍ക്കം നടക്കുന്നത് . ടിപ്പര്‍ ലോറികള്‍ക്ക് ഉചിതമായ സ്ഥലം പാറമട ഉടമയുടെ സ്വന്തം സ്ഥലത്ത് ഒരുക്കി നല്‍കി ടിപ്പര്‍ ലോറികള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം എന്നാണു പൊതുജന അഭിപ്രായം . പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല . പഞ്ചായത്ത് അധികാരികള്‍ ഉടന്‍ ഇടപെടേണ്ട അവസ്ഥയില്‍ ആണ് .

കോന്നി മേഖലയില്‍ ഊട്ടുപാറ മാത്രം ആണ് പാറ ഉള്ളത് .ഇതിനാല്‍ മറ്റു ജില്ലയില്‍ നിന്നുള്ള നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പാറ ഇവിടെ നിന്നുമാണ് കൊണ്ട് പോകുന്നത് .

പാറ എടുക്കാന്‍ വരുന്ന ടിപ്പര്‍ ലോറികള്‍ മണിക്കൂറുകള്‍ അരുവാപ്പുലത്തെ തേക്ക് തോട്ടം റോഡു മുതല്‍ നിരത്തി ഇടുന്നത് പൊതു ജനത്തിന് ഏറെ ബുദ്ധിമുട്ടാണ് . അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉടന്‍ നടപടി ഉണ്ടാകണം .

error: Content is protected !!