Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / മണ്ണാര്‍ക്കാട് പൂരം :16ന് പ്രാദേശിക അവധി(14/03/2022)

അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിച്ചു: ജില്ലയില്‍ 6443 കുടുംബങ്ങള്‍

ജില്ലയില്‍ അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ ആകെ കുടുംബങ്ങളില്‍(860829), 6443 കുടുംബങ്ങളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പട്ടികവര്‍ഗ്ഗം 259, പട്ടികജാതി 1588, മറ്റ് വിഭാഗങ്ങള്‍ 4605 ആണ്. ഗ്രാമ പഞ്ചായത്ത് തലത്തില്‍ 5697 കുടുംബങ്ങളും നഗരസഭകളില്‍ 746 കുടുംബങ്ങളും അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി  അതിദരിദ്രരെ കണ്ടെത്തി  സമഗ്ര വികസനത്തിന് അനുയോജ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത്. വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പങ്കാളിത്ത ചര്‍ച്ചാ പ്രക്രിയയിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഇതിനായി ജില്ലാ, തദ്ദേശ സ്ഥാപന തല ജനകീയ സമിതികള്‍ രൂപീകരിച്ചു. ഇതോടൊപ്പം വാര്‍ഡ് തലത്തില്‍ 2 3 തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ രൂപപ്പെടുന്ന അര്‍ഹരുടെ പട്ടികകള്‍ വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് അതില്‍ ഉള്‍കൊള്ളുന്ന വീടുകളില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ജില്ലയില്‍ ആദ്യഘട്ടമെന്ന നിലക്ക് വിവിധ വിഭാഗങ്ങളിലുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിരുന്നു. ത്രിതല പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചു.ഓരോ വാര്‍ഡിലും ഒരു ഉദ്യോഗസ്ഥന്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍  അടങ്ങിയ സംഘത്തെ (എന്യൂമറേഷന്‍ ടീം ) തദ്ദേശ സ്ഥാപന തല സമിതി കണ്ടെത്തി ഇവരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ബ്ലോക്ക് വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സൂപ്പര്‍ചെക്കിംഗ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന്  ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെയാണ്  അന്തിമ ലിസ്റ്റ ്പ്രസിദ്ധീകരിച്ചത്.

കിണറുകളില്‍ പെട്രോള്‍ സാന്നിധ്യം : മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചു 

കൂറ്റനാട് ടൗണിലും  പരിസരങ്ങളിലുമുള്ള കിണറുകളില്‍ പെട്രോള്‍ മാലിന്യം കലര്‍ന്നെന്ന എന്ന പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന സംഘം സ്ഥലപരിശോധനയും അന്വേഷണവും നടത്തി.10 കിണറുകളില്‍ നിന്നും വിശദ ലബോറട്ടറി പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു.  സാമ്പിളുകള്‍ ബോര്‍ഡിന്റെ ജില്ലാ കേന്ദ്ര ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. കിണറുകളില്‍ നിന്നും 100 മീറ്ററോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പില്‍ നിന്നാണ് മലിനീകരണം ഉണ്ടായതെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടര്‍ന്നാണ്് അവിടം സന്ദര്‍ശനം നടത്തിയത്്. പരാതിയെ തുടര്‍ന്ന് പെട്രോളിയം കമ്പനിയുടെ സംഘം പരിസരപ്രദേശത്തെ പമ്പുകളിലെ ടാങ്കുകളില്‍ ലീക്ക് ടെസ്റ്റ് നടത്തിയെങ്കിലും ലീക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലാബ് പരിശോധന പൂര്‍ത്തിയാവാന്‍ രണ്ടാഴ്ചയോളം എടുക്കാമെന്ന്് മലിനീകരണ  നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.


കെ- സ്‌കില്‍സ് ഉദ്ഘാടനം ചെയ്തു

അസാപ്പിന്റെ നേതൃത്വത്തില്‍ കെ-സ്‌കില്‍സ് സമ്പൂര്‍ണ നൈപുണ്യ വികസന പദ്ധതി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ 2022 ആനുവല്‍ പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നടത്തിയത്.കെ സ്‌കില്‍സിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇപ്പോഴത്തെ തലമുറയ്ക്ക് അതിന്റെ ആവശ്യകതഎന്നീ സംബന്ധിച്ച്്് കലക്ടര്‍ സംസാരിച്ചു. പതിനഞ്ചിലധികം തൊഴില്‍ മേഖലകളിലായി നൂറിലധികം കോഴ്‌സുകളാണ് ഒരേസമയം ലോഞ്ച് ചെയ്യപ്പെടുന്നത്.ഐ. ടി, മീഡിയ, ഹെല്‍ത്ത് കെയര്‍, ലിംഗ്വിസ്റ്റിക്‌സ്, ബാങ്കിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്‌കില്‍ കോഴ്‌സുകള്‍ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. നൂറിലധികം കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണവും, ജോലി സാധ്യതകളും, സമയക്രമവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഫോട്ടോ:അസാപ്പിന്റെ നേതൃത്വത്തില്‍ കെ-സ്‌കില്‍സ്് കലണ്ടര്‍ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു.

മണ്ണാര്‍ക്കാട് പൂരം :16ന് പ്രാദേശിക അവധി

മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ  എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

പട്ടാമ്പി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമായ ആണ്‍, പെണ്‍ തിരിയാത്ത തലശ്ശേരി നാടന്‍ ഇനവും ഗിരി രാജ ഇനവും കോഴി കുഞ്ഞുങ്ങള്‍   ഒന്നിന് നൂറ് രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക്. മാര്‍ച്ച് 16ന് രാവിലെ 10 മുതല്‍ കോഴികുഞ്ഞുങ്ങളെ വില്‍പ്പന ചെയ്യും. ഫോണ്‍ :04662212279, 04662912008, 6282937809.

സര്‍വീസ് എക്‌സിക്യൂട്ടിവ്  ഫിനാന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവ്

ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍വീസ് എക്‌സിക്യൂട്ടിവ്  ഫിനാന്‍സ് കോഴ്‌സില്‍  സീറ്റൊഴിവ്. കോഴ്‌സ് കാലാവധി ആറ് മാസം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം . ഫീസ് 5000 . അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 18 . ഫോണ്‍ 7012966628
അപേക്ഷിക്കാനുള്ള ലിങ്ക് https://docs.google.com/forms/d/e/ 1FAIpQLScoLG3nFY7fxESTRchiPjkgolwXghubeWNQTqRNROhRaj-8aw/viewform? vc=0&c=0&w=1&flr=0

 

പഠ്‌ന ലിഖ്‌ന  അഭിയാന്‍: മികവുത്സവം സംഘാടകസമിതി 16ന്

പഠ്‌നലിഖ്‌ന  അഭിയാന്‍  കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയുടെ മികവുത്സവത്തിന് പരിപാടിയുടെ മുന്നോടിയായി മാര്‍ച്ച് 16ന് രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ സംഘാടക സമിതി യോഗം ചേരും.പഠിതാക്കളുടെ ജില്ലാതല സംഗമം, പദ്ധതി മികവുത്സവം- സാക്ഷരത പരീക്ഷ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംഘാടക സമിതി അംഗങ്ങള്‍

സിവില്‍ എന്‍ജിനീയര്‍: വാക്-ഇന്‍- ഇന്റര്‍വ്യൂ 30 ന്

പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന് കീഴില്‍  പാലക്കുഴി 1 മെഗാവാട്ട് മിനി ജലവൈദ്യുത താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി  മാര്‍ച്ച് 30 ന് രാവിലെ 11 ന്  ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓഫീസില്‍ വാക്ക്- ഇന്‍-  ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

 
വനദിനാചരണം: സമ്മേളനം 21ന്

ലോക വനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനദിനാചരണ സമ്മേളനം മാര്‍ച്ച്  21 ന് രാവിലെ പത്തിന് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍  അധ്യക്ഷനാകും.വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വി ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. വനമിത്ര പുരസ്‌കാരം വിതരണം, മുന്‍ വനമിത്ര ജേതാക്കളെ ആദരിക്കല്‍, കോളേജ് തല ക്വിസ്മത്സര സമ്മാനവിതരണം, പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ്സ്, പ്രകൃതി നടത്തം എന്നിവ സംഘടിപ്പിക്കും.

 
ഫോറസ്റ്റ് ട്രൈബ്യൂണല്‍  സിറ്റിംഗ്  24, 25  തീയതികളില്‍

ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ  നേതൃത്വത്തില്‍ മാര്‍ച്ച് 24, 25 തീയതികളില്‍ പാലക്കാട് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമുള്ള ഡി.ടി.പി.സി. കോമ്പൗണ്ടില്‍ ക്യാമ്പ് സിറ്റിംഗ് നടക്കും.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്21ന്

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് മാര്‍ച്ച് 21ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനമേള

തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍  എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍  17ന് നടക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശന മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0466- 2912008, 0466 – 2212279, 6282937809.

കമ്പോള  സര്‍വ്വെ ആരംഭിച്ചു

സാമ്പത്തിക -സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ കമ്പോളങ്ങളെക്കുറിച്ചുള്ള സര്‍വ്വേ ആരംഭിച്ചതായി  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്ത, ചില്ലറ വ്യാപാരം നടക്കുന്ന പൊതു കമ്പോളങ്ങളുടെ ഡയറക്ടറി തയ്യാറാക്കുക,പശ്ചാത്തല സൗകര്യങ്ങള്‍, അടിസ്ഥാന , അനുബന്ധ സേവനങ്ങളുടെ ലഭ്യത വിലയിരുത്തുക,ശുചിത്വ പരിപാലനം വിലയിരുത്തുക,മൊത്ത കച്ചവടം  നടത്തുന്ന വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിക്കുക, കമ്പോളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവരം ശേഖരിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന രീതി മനസ്സിലാക്കുന്നതിനും അതുവഴി മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കമ്പോള പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്യുക,മാള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ ഡയറക്ടറി തയ്യാറാക്കുക, ഓരോ കമ്പോളത്തിലും വിപണനം നടക്കുന്ന ദിവസങ്ങള്‍, ഇടവേള, പ്രവര്‍ത്തന സമയം, വിപണനം നടക്കുന്ന വിവിധയിനം ഉല്‍പന്നങ്ങളുടെ വിവരം, കമ്പോളവരവ്, അവ പ്രാദേശികമായി ഉല്‍പാദിപ്പിച്ചവയാണോ, അയല്‍ ജില്ലകളില്‍ നിന്നും വരുന്നവയാണോ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണോ, വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവയാണോ എന്ന് പരിശോധിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍വ്വെ നടത്തുന്നത്. ഫോണ്‍ :0491-2505106.

ഇന്‍ഡ് എക്‌സ് പോ -2022: പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു
 

പാലക്കാട് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച  ഇന്‍ഡ് എക്‌സ് പോ -2022 വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45148 സംരംഭങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.  ഹോട്ടല്‍ ഗസാലയില്‍ നടന്ന മേളയില്‍ റെഡിമെയ്ഡ് ഗാര്‍മെന്റ്സ്,ആയുര്‍വേദിക് ഉത്പന്നങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍, ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്,ചപ്പല്‍സ്,അഗ്രികള്‍ച്ചറല്‍ ഇംഫ്‌ലിമെന്റസ്, ഭക്ഷ്യോത്പന്നങ്ങള്‍, ചൂരല്‍, മുള ഉത്പന്നങ്ങള്‍, ബാഗുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വില്‍പ്പന നടത്തുന്നതിനുമാണ്  മേള സംഘടിപ്പിച്ചത്.

ഫോട്ടോ :- ഇന്‍ഡ് എക്‌സ് പോ -2022 വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി ജയ ഉദ്ഘാടനം ചെയ്യുന്നു .

സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌ പാസിംഗ് ഔട്ട് പരേഡ്
പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2019-21 ബാച്ചിലെ സ്റ്റുഡന്റ്-പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. എസ്.പി.സി പാലക്കാട് ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി എം. സുകുമാരന്‍  സല്യൂട്ട് സ്വീകരിച്ചു.കസബ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. എസ്. രാജീവ്  കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എന്‍.ഒ സതീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മൃദുലേഷ് ,  എസ്. ഖദീജ, സ്‌കൂള്‍ സൂപ്രണ്ട്  സി. വി. ജനനി , സ്‌കൂള്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍  പി.ധനേഷ്  എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ :- പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2019-21 ബാച്ചിലെ സ്റ്റുഡന്റ്പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ നിന്നും.

 
പമ്പ് ഓപ്പറേറ്റര്‍ : താത്ക്കാലിക നിയമനം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത-
.പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രെഡില്‍  ടി.ഏച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ,അല്ലെങ്കില്‍ എസ്.എസ്.എഏല്‍.സി.യും കെ .ജി.ടി.ഇ/എന്‍.ടി.സി/ഐടിഐ (ഇലക്ടിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തത്തുല്യം . മുന്‍ പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഓഫീസില്‍ എത്തണം  . ഫോണ്‍ :- 0466-2260350

error: Content is protected !!