Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 15/03/2022)

മാലിന്യത്തില്‍ നിന്ന് മികച്ച വരുമാനം നേടി കൊട്ടാരക്കര നഗരസഭ
മാലിന്യസംസ്‌കരണത്തില്‍ മാത്രമല്ല അതില്‍ നിന്ന് വരുമാനം  സ്വന്തമാക്കിയും മാതൃകയാകുകയാണ് കൊട്ടാരക്കര നഗരസഭ. വെറും അഞ്ച് മാസം കൊണ്ട് തരംതിരിച്ച അജൈവ മാലിന്യം വിപണനം ചെയ്ത് കിട്ടിയത് 3,03,981 രൂപ. നഗരസഭയിലെ ഹരിതകര്‍മസേന അംഗങ്ങള്‍ നടത്തിയ പ്രയത്‌നമാണ് നേട്ടത്തിന് പിന്നില്‍.
മാലിന്യമുക്ത നഗരമെന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പദ്ധതികളില്‍ ഹരിതകര്‍മ സേനയെ വിനിയോഗിച്ചുള്ള പ്രവര്‍ത്തനമാണ് കൃത്യതയോടെ പുരോഗമിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതിനൊപ്പം തരം തിരിക്കുന്നതിലെ വേഗതയാണ് മുഖ്യസവിശേഷത. ഗ്രീന്‍ടെക് എക്കോ കണ്‍സള്‍ട്ടന്‍സി എന്ന സ്വകാര്യ സ്ഥാപനത്തിന് വിപണനം നടത്തിയാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടാനായത്.
പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് നഗരസഭ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോമും നല്‍കി. കഴിഞ്ഞ ദിവസമാണ് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പൊതുചടങ്ങില്‍ യൂണിഫോം വിതരണം നിര്‍വഹിച്ചത്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സേനയ്ക്ക് എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് ചെയര്‍മാന്‍ എ. ഷാജു വ്യക്തമാക്കി

 

മോക്ഡ്രില്‍  (മാര്‍ച്ച് 16)
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍  (മാര്‍ച്ച് 16) മോക്ഡ്രില്‍ നടത്തും. വെള്ളപ്പൊക്ക സാധ്യതാ മേഖലയായ പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളപ്പൊക്കത്തോടനുബന്ധിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് എ. ഡി. എം. അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഗോദപുരം എല്‍.പി സ്‌കൂള്‍, എസ്. എന്‍. സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍, വള്ളങ്ങള്‍, വൈദ്യസഹായം എന്നിവ സജ്ജീകരിക്കും.
എ. ഡി. എം എന്‍. സാജിതാ ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഏകദിന പരിശീലനം
ലോക ഉപഭോക്തൃഅവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി കലക്ടറേറ്റില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം സി.ഡി.ആര്‍.എം ജില്ലാ പ്രസിഡന്റ് ഇ.എം.മുഹമ്മദ് ഇബ്രാഹിം നിര്‍വഹിച്ചു.
പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പും ലീഗല്‍ മെട്രോളജിയും സംയുക്തമായി സംഘടിപ്പിച്ച ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ വാഹനപരിശോധന സ്‌ക്വാഡിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍ നിര്‍വഹിച്ചു. എ.ഡി.എം സാജിത ബീഗം അധ്യക്ഷതയായി.
ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജയചന്ദ്രന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരായ ബി.മുരളി, കെ.ജി സുരേഷ് കുമാര്‍, ഉപഭോക്തൃസംരക്ഷണ പ്രതിനിധികളായ ലൈക്.പി.ജോര്‍ജ്, എം.ജി.തോമസ്, സീനിയര്‍ സൂപ്രണ്ട് ജി.എസ്.ഗോപകുമാര്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ജില്ലാ സപ്ലൈകോ ഡിപ്പോ മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭക്ഷ്യസുരക്ഷാ ബോധവത്കരണം
ഇരവിപുരം മണ്ഡലത്തിലെ ഭക്ഷ്യ ഉദ്പാദന-സംസ്‌കരണ-വിതരണ-വില്‍പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോധവത്കരണ പരിപാടി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നു. ഹോട്ടല്‍ ഷാ ഇന്റര്‍നാഷനലില്‍ 19ന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ രണ്ട് സെഷനുകളായാണ് പരിപാടി. 18ന് വൈകിട്ട് വൈകിട്ട് മൂന്നിനകം 7593873315 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം. രണ്ട് ബാച്ചുകളിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് വീതം സൗജന്യമായി പങ്കെടുക്കാം.

 

‘പ്രതീക്ഷ’ തൊഴില്‍ മേള 20ന്
ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയായ ‘പ്രതീക്ഷ’ മാര്‍ച്ച് 20ന് ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് തൊഴില്‍മേളയില്‍ 4000 ലധികം തൊഴിലവസരമാണ് ഉണ്ടാകുക.
60 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.  എഞ്ചിനീയറിംഗ്, ഐ.റ്റി, നഴ്‌സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, പാരാമെഡിക്കല്‍, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍പരിശീലനങ്ങള്‍ നേടിയവര്‍ക്ക് അവസരമുണ്ടാകും.
ബയോഡേറ്റയുമായി മാര്‍ച്ച് 20 ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എത്തണം. ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in മുഖേനയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 7356179314 നമ്പറിലോ [email protected]  ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്തു
വിദ്യാഭ്യാസവകുപ്പില്‍ എച്ച്.എസ്. എ നാച്ചുറല്‍ സയന്‍സ്-മലയാളം മീഡിയം (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 659/ 12), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ -യു.പി.എസ് (കാറ്റഗറി നമ്പര്‍ 013/14) തസ്തികകളുടെയും വിവിധ വകുപ്പുകളിലെ ബൈന്‍ഡര്‍ ഗ്രേഡ് ടു (കാറ്റഗറി നമ്പര്‍ 297/14) തസ്തികയുടെയും റാങ്ക് ലിസ്റ്റുകള്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദ് ചെയ്തതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.മാര്‍ച്ച് 16) മൂന്ന് മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ അധ്യക്ഷനാകും.

 

കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം
കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അവസാന തീയതി മാര്‍ച്ച് 21.  https://kvsonlineadmission.kvs.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോണ്‍ – 0474 2799494, 2799696

 

error: Content is protected !!