Input your search keywords and press Enter.

കടയിൽ കയറി മർദ്ദനം : പ്രതികൾ റിമാൻഡിൽ

 

പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ  അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച്  പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ ഇലവുംതിട്ട പോലീസ് റിമാൻഡ് ചെയ്തു.

 

മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോർസ് എന്ന സ്ഥാപനത്തിലെ  ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനെ മർദ്ദിച്ച  കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ കുട്ടൻ മകൻ ദാമു എന്ന് വിളിക്കുന്ന ദാമുക്കുട്ടൻ (37), ചെന്നീർക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാൽ പുത്തൻ വീട്ടിൽ നിന്നും ഏറത്ത് വയല ചാമക്കാല പുത്തൻ വീട്ടിൽ താമസിക്കുന്ന എബ്രഹാം ജോൺ മകൻ സദു എന്ന്  വിളിപ്പേരുള്ള ബിനു കെ എ (40), ഏറത്ത് കൈതപ്പറമ്പ്  കിഴക്കുപുറം തെങ്ങുവിളയിൽ ബിജു സാമിന്റെ സംരക്ഷണത്തിൽ
കഴിയുന്ന കുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ്  ചെയ്തത്. പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ  ഉടമസ്ഥനോട് ഒന്നാം പ്രതി മൂന്നുമാസം മുമ്പ്  വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ കടയുടമയും സുനുവിന്റെ  അളിയനും മറ്റും ചേർന്ന് ചോദ്യം ചെയ്തതിലെ വിരോധം കാരണം  മൂന്നു പ്രതികളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ 10 ന് രാവിലെ  കടയിൽ അതിക്രമിച്ചകയറി ജോലിചെയ്തുകൊണ്ടിരുന്ന  സുനുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള  ഒന്നാം പ്രതിയുടെ അടിയേറ്റ് ഇടതു കൈത്തണ്ടയ്ക്ക് പരിക്ക്  പറ്റി താഴെവീണ സുനുവിനെ മൂവരും ചേർന്ന്  മർദ്ദിക്കുകയാണുണ്ടായത്.

 

കടയിലെ സാധനങ്ങൾ നശിപ്പിച്ചതിൽ 5000 രൂപയുടെ നഷ്ടം സംഭവിക്കുകയും, മേശയിൽ നിന്നും ഒന്നാം പ്രതി 4500 രൂപ മോഷ്ടിക്കുകയും ചെയ്തതാണ് കേസ്.സംഭവശേഷം ഒളിവിലായിരുന്നു പ്രതികൾ. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ബി അയൂബ് ഖാന്റെ
നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെതുടർന്ന് ഒന്നാം പ്രതി ദാമുക്കുട്ടനെ രാമഞ്ചിറയിലെ വീട്ടിൽ നിന്നും ഇന്നലെ (17.03.2022)അറസ്റ്റ് ചെയ്തു.

ഒളിവിലായിരുന്നെങ്കിലുംപ്രതികൾ രാത്രി സമയങ്ങളിൽ വീടുകളിൽ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രണ്ടും മൂന്നും പ്രതികളെ വീടുകളിൽ നിന്നും പിടികൂടി.പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ മാരായ ശ്രീകുമാർ, സത്യദാസ്, മാത്യു കെ ജോർജ്ജ്, അശോക് കുമാർ, വിനോദ് കുമാർ, എസ് സി പി ഒ മാരായ സന്തോഷ് കുമാർ, ബിനോയ്‌ തോമസ്, സി പി ഓമാരായ അനൂപ്, അൻവർഷാ, ശ്രീജിത്ത്‌, ശ്യാം കുമാർ, പ്രശാന്ത്‌, രമ്യത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

error: Content is protected !!