Input your search keywords and press Enter.

സ്നേഹപച്ച ട്രസ്റ്റിന്റെ നേതൃത്വത്തിൽ അടൂർ വടക്കേടത്ത് കാവ് ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പഠന യാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമായി

അടച്ചിട്ട ക്ലാസുമുറികളിലെ വിരസതയകറ്റാനും , കുട്ടികളുടെ മാനസിക ഉല്ലാസത്തിനുമാണ് അടൂർ വടക്കേടത്ത് കാവ് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് സ്നേഹപച്ച ട്രസ്റ്റിന്റെ നേത്യത്വത്തിൽ പഠന യാത്ര സംഘടിപ്പിച്ചത് .. അടൂരിൽ നിന്നും ആരംഭിച്ച പഠന യാത്രയുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു .

തിരുവനന്തപുരം മൃഗശാലയിലെ കാഴ്ചകളും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രയിൻ യാത്രയും കടലിന്റ ഭംഗിയും കുട്ടികൾക്ക് അത്ഭുതവും കൗതക കാഴ്ചകളുമായി . സാധാരണ കുട്ടികൾക്ക് ലഭ്യമാകുന്ന യാത്രകളും കാഴ്ചകളും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ലഭിക്കാത്ത സാഹചത്തിലാണ് പ്രത്യേക പഠന യാത്ര ഓട്ടിസം സെൻറിലെ കുട്ടികൾക്കായി സംഘടിപ്പിച്ചത്.

രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുമുൾപെടെ 50 പേരടങ്ങുന്ന സംഘമാണ് പഠന യാത്രയുടെ ഭാഗമായത് .കുട്ടികൾക്കുളള ഭക്ഷണവും യാത്ര സൗകര്യങ്ങളും സ്നേഹപച്ച ട്രസ്റ്റിന്റെ നേത്യത്വത്തിലാണ് ക്രമീകരിച്ചിരുന്നത് . സ്നേഹപച്ച ഡയറക്ടർ രേഖ എസ് നായർ അധ്യാപകരായ ദീലിപ് , രേഖ എന്നിവർ പങ്കെടുത്തു.

error: Content is protected !!