വനിത അഭിഭാഷകർക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ നേരിടുന്നതിന് കമ്മിറ്റി നിലവിൽ വന്നു: കോന്നി നിവാസിയായ അഡ്വ ബോബി എം ശേഖറിനിത് അഭിമാന നിമിഷം
PAMBAVISION.COM : വനിത അഭിഭാഷകർ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി ഹൈക്കോടതി അഭിഭാഷക സംഘടനയിൽ നിലവിൽ വരുമ്പോൾ അതിനു ചുക്കാൻ പിടിച്ചത് പത്തനംതിട്ട കോന്നി സ്വദേശിനിയായ അഭിഭാഷക.
ഹൈക്കോടതി അഭിഭാഷക സംഘടനയിൽ ആഭ്യന്തര പ്രശ്ന പരിഹാര സംവിധാനം. കഴിഞ്ഞ ആഴ്ച നടന്ന പ്രത്യേക പൊതുയോഗത്തിലാണ് അഡ്വ. ബോബി എം ശേഖർ പ്രമേയം അവതരിപ്പിച്ചത്.
118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം,പൊതുയോഗം പാസായപ്പോൾ കോന്നിക്കും ഇത് അഭിമാന നിമിഷമായി.കോന്നി ഐരവൺ പി എസ് വി പി എം ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ബോബി കോന്നി മുഞ്ഞിനാട്ട് വീട്ടിൽ വ്യാപാരിയും കോന്നി ആർ.സി ബി ഡയറക്ട്ടറുമായ സോമശേഖരന്റെ മകളാണ്.കലോൽസവവേദികളിലൂടെ തിളങ്ങിയ ബോബി കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിട്യുട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ 2008 ലാണ് പഠനം പൂർത്തികരിച്ചത്.
തുടർന്ന് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു1997 ൽ വിശാഖാ കേസിൻ്റെ വിധിയിലാണ്ഇൻ്റേണൽ കമ്മിറ്റി എല്ലാ സ്ഥാപനങ്ങളിലും സംഘടനകളിലും സ്ഥാപിക്കണം എന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായത്.
2014 ൽ പോഷ് (POSH Act ) നിലവിൽ വന്നിട്ടും ഇന്നേ വരെ അഭിഭാഷക സംഘടനകളിൽ ഈ രീതിയിൽ ഉള്ള ഒരു സംവിധാനം ഉണ്ടായിരുന്നില്ല. നിലവിലുള്ള സംഘടനാ ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വന്നു പ്രസ്തുത ഇൻ്റേണൽ കമ്മിറ്റി സംഘടന ചട്ടങ്ങളുടെ ഭാഗമാക്കണം എന്ന അഡ്വ. ബോബി ആവശ്യ പ്പെട്ടിരുന്നു.
2012 ൽ മേധാ കൊട്വാളിൻ്റെ കേസിൽ ബാർ കൗൺസിലിനോട് എല്ലാ ബാർ അസോസിയേഷനുകളും ഇത്തരം കമ്മിറ്റികൾ രൂപീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പുതിയ പ്രമേയം ഹൈക്കോടതി അഭിഭാഷക സംഘടന പാസ്സാക്കിയ പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ സുപ്രീം കോടതി നിർദ്ദേശം എല്ലാ ബാർ അസോസിയേഷനുകളും നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ കെഎൻ അനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും വനിതാ അഭിഭാഷകർ നേരിടുന്ന വലിയ ഒരു വെല്ലുവിളി പരിഹരിക്കാൻ ഒരു ആഭ്യന്തര സംവിധാനം വരുന്നു എന്നുള്ളത് ബോബിക്കും സുഹൃത്തുക്കൾക്കും വലിയ നേട്ടമായി. ഇന്ത്യയിൽ തന്നേ ഇത് ആദ്യമായി നടപ്പിലാക്കുന്നതും കേരളത്തിലാണെന്ന പ്രത്യേകതയും ഉണ്ട്. കൊച്ചിയിൽ ബിസിനസ്സ് നടത്തുന്ന ശ്യാംജിത്തിൻ്റെ ഭാര്യയാണ് ബോബി .മക്കൾ അദ്വൈത് ,നക്ഷത്ര
REPORT:PARVATHY JAGEESH