Input your search keywords and press Enter.

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

 

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക് ആശുപത്രിയിൽ എത്തിയത്.

 

ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത് -ആരോഗ്യ വകുപ്പ് -കരാർ കമ്പനി -ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ യോഗം ചേരണമെന്നുംഎം എൽ എ നിർദ്ദേശിച്ചു.ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി.

എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഡി എം ഒ ഡോ. അനിത, ഡി പി എം ഡോ. ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ, അസി. എക്സികുട്ടീവ് എൻജിനീയർ ആശ, അസി എൻജിനീയർ വിനീത,ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്‌സൺ തുളസിമണിയമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. അജയ്, സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

 

error: Content is protected !!