Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 

                                         സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും

ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.   മൂലത്തറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30 നും. കൊഴിഞ്ഞാമ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 11 നും മരുതറോഡ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  ഉച്ചയ്ക്ക് 2.30 നും പാലക്കാട് -2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകിട്ട് 3.30 നും മാത്തൂര്‍ -2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകിട്ട് 4.30 നും മന്ത്രി നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ എം.പിമാരായ വി. കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ കെ. ബാബു, ഷാഫി പറമ്പില്‍, എ.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളും ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററും മന്ത്രി കെ.രാജന്‍ 8 ന് ഉദ്ഘാടനം ചെയ്യും

നവീകരിച്ച പാലക്കാട് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിന്റ ഉദ്ഘാടനവും, കേരള ഭൂരേഖ നവീകരണ മിഷന്‍ പൂര്‍ത്തിയാക്കിയ  ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററും ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 12.30 ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും.വി.കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍,പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍,പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ.കൃഷ്ണദാസ്,പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ ബി.സുഭാഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍,സര്‍വ്വേ ആന്‍ഡ് ഭൂരേഖാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശ,ഫിനാന്‍സ് ഓഫീസര്‍ വി.ആര്‍ സതീശന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുരേഷ് ബാബു, ടി.സിദ്ധാര്‍ത്ഥന്‍, എ.തങ്കപ്പന്‍, കെ.ആര്‍ ഗോപിനാഥ്, അഡ്വ.കെ.കുശലകുമാര്‍,എ.രാമസ്വാമി, കെ.എം ഹരിദാസ്, കളത്തില്‍ അബ്ദുള്ള, ശിവ രാജേഷ്, രഘുനാഥ് എന്നിവര്‍ പങ്കെടുക്കും.

                                     മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു

മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂട്ടു പാതയ്ക്ക് സമീപം വഴുക്കപ്പാറയില്‍ പുതിയ ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്തും മുണ്ടൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിമറ്റോറിയം പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 53.8 സെന്റ് സ്ഥലത്താണ് 93 ലക്ഷത്തോളം രൂപ ചിലവഴിച്ചു ക്രിമറ്റോറിയം നിര്‍മ്മിച്ചത്. മുന്‍പ് ദീര്‍ഘദൂരം  യാത്ര ചെയ്താണ് ഈ പ്രദേശത്തുള്ളവര്‍ സംസ്‌ക്കാരക്രിയകള്‍ ചെയ്തിരുന്നത്. ഈ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മൃതദേഹം പൂര്‍ണമായും സംസ്‌ക്കരിക്കുന്ന രീതിയിലാണ് ക്രിമറ്റോറിയം പ്രവര്‍ത്തിക്കുന്നത്.ക്രിമറ്റോറിയം സേവനങ്ങള്‍ക്ക് ഫോണ്‍: 0491-2832238, 9544497976, 9745491314.

ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. വി.സജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. സുഷമ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓ.ബി. പ്രിയ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി ശിവദാസ്, ബേബി ഗണേഷ്, നാരായണന്‍കുട്ടി, ഷീബ കണ്ണന്‍, പഞ്ചായത്തംഗങ്ങളായ നസീമ, വി ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ശ്രുതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ : മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു.

                                                                 നഗരസഭാ അതിര്‍ത്തിയില്‍ ഹോര്‍ഡിങ്ങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം പാലക്കാട് നഗരസഭാ അതിര്‍ത്തിയില്‍ 16*10, 6*4 അടികളില്‍ ഹോര്‍ഡിങ്ങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഹോര്‍ഡിങ്ങ്സ് ലേഔട്ട് ചെയ്ത് തരുന്നതായിരിക്കും. ഏപ്രില്‍ 20 മുതല്‍ മെയ് നാല് വരെയുള്ള കാലവധിയിലാണ് ഹോര്‍ഡിങ്ങ്‌സ് സ്ഥാപിക്കേണ്ടത്. ക്വട്ടേഷനുകള്‍ സ്‌ക്വയര്‍ഫീറ്റ് കണക്കാക്കിയാണ് സമര്‍പ്പിക്കേണ്ടത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ,് ഒന്നാം നില, സിവില്‍സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഹോര്‍ഡിങ്ങ്സ് പ്രിന്റ് ചെയ്യുകയും സ്ഥാപിക്കുകയും കാലാവധി കഴിഞ്ഞാല്‍ എടുത്ത് മാറ്റുകയും വേണം. ഹോര്‍ഡിങ്ങ്‌സ് സ്ഥാപിച്ച സ്ഥലങ്ങള്‍ പ്രസ്തുത കാലയളവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കണം. ക്വട്ടേഷന്‍ ഏപ്രില്‍ 13ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ഫോണ്‍: 0491 2505329

                                                                               പരിശീലനം

ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും, തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ച് വനിതകള്‍ ക്കായി സൗരോര്‍ജ്ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു . യോഗ്യത :ഐ.ടി.ഐ.
ബി. പി.എല്‍ കാര്‍ഡ് ഉടമകള്‍,കോവിഡ്/പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍,ഏക രക്ഷാകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയ വര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ഒരു ജില്ലയില്‍ 10 പേര്‍ക്കാണ് അവസരം. www.anert.gov.in എന്ന ലിങ്കില്‍ ഏപ്രില്‍ 15 വരെ അപേക്ഷിക്കാമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു.
ഫോണ്‍:9188119431,18004251803,9188119409

                                                          ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയില്‍ ഗവ: ചില്‍ഡ്രന്‍സ് ഹോമിനായി 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുള്ള കെട്ടിടം ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി. സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം,എന്ന വിലാസത്തിലും
ഇമെയില്‍ –[email protected],
വെബ്‌സൈറ്റ് –www.keralasamakhya.org ലും ലഭിക്കും.
ഫോണ്‍ :0471 2348666

                                                 ലോക ആരോഗ്യ ദിനാചരണം

ലോക ആരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വ്വഹിച്ചു.
പഴമ്പാലക്കോട് ഗവണ്‍മെന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടന്ന പരിപാടിയില്‍  വൈസ് പ്രസിഡന്റ് കെ.സി ബിനു അദ്ധ്യക്ഷനായി.പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എം.രാമകൃഷ്ണന്‍  ലോക ആരോഗ്യ ദിന സന്ദേശം നല്‍കി. ഗവണ്‍മെന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സ് ഡയറക്ടര്‍ ഡോ.സി.എല്‍ ജോബി ആശംസകളര്‍പ്പിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ സന്തോഷ് കുമാര്‍,പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.മെയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്‍ ‘നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം’ എന്ന ലോകാരോഗ്യ ദിന സന്ദേശത്തെ ആസ്പദമാക്കി ഒരു ബോധവത്കരണ ക്ലാസ്സ് അവതരിപ്പിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആരോഗ്യകേരളത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഫോട്ടോ ;ലോക ആരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വ്വഹിക്കുന്നു.

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 11ന്

സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11ന്   നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം. എ. സി. ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്സ് ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം.

error: Content is protected !!