Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ
ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍- മന്ത്രി കെ.രാജന്‍

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റിസര്‍വേ  പൂര്‍ത്തിയാവുകയാണ്, രജിസ്‌ട്രേഷന്‍ വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, കേരള ഭൂരേഖ നവീകരണ മിഷന്‍ പൂര്‍ത്തിയാക്കിയ  ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ  സുരേഷ് ബാബു, ടി.സിദ്ധാര്‍ത്ഥന്‍, കെ.ആര്‍ ഗോപിനാഥ്, അഡ്വ.കെ.കുശലകുമാര്‍, എ.രാമസ്വാമി, കളത്തില്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുകയാണ് സര്‍ക്കാര്‍ നയം – മന്ത്രി കെ. രാജന്‍

എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും അടുത്ത നാലുവര്‍ഷം കൊണ്ട് ഇതിനുള്ള പ്രവര്‍ത്തനത്തിന് പൊതുരൂപം നല്‍കുമെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു . ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം ജീവനക്കാരും സ്മാര്‍ട്ടായി സഹകരിക്കണം. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിലൂടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ രേഖകളും ആവശ്യക്കാരന്റെ കൈവെള്ളയില്‍ എത്തിക്കുകയാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിന്റെ ആദിവാസി മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് അടുത്ത വര്‍ഷം മുതല്‍  പ്രവര്‍ത്തനം തുടങ്ങുമെന്നും പാലക്കാട്ടെ  സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയുടെ ഭാഗമായി പതിനായിരം  പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതില്‍ നിന്ന് അധികമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടാം നൂറുദിന പരിപാടിയില്‍ പതിനയ്യായിരം പട്ടയങ്ങളാണ് വിതരണം ചെയ്യാന്‍ നിര്‍ദേശമുള്ളത്. എന്നാല്‍ അതില്‍ ഏറെ വിതരണം ചെയ്യാന്‍ കഴിയുന്ന സ്ഥിയിലാണ്. ജില്ലയില്‍ മാത്രം അടുത്ത മാസം 6000 മുതല്‍ ഏഴായിരം പട്ടയങ്ങളാണ് വിതരണം ചെയ്യുക. രാജ്യത്ത് ഏകീകൃത തണ്ടപ്പേര് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ആധാറും ഭൂമി രജിസ്ട്രേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ അധികമായി ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്താനും ആ ഭൂമി പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് നല്‍കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കൊഴിഞ്ഞാമ്പാറയില്‍ നടന്ന  പരിപാടിയില്‍ വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി  പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയിയില്‍ എം.എല്‍.എമാരായ  കെ ബാബു,  എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍ എന്നിവര്‍  അധ്യക്ഷത വഹിച്ചു.  പരിപാടിയില്‍  ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി,   പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി,  മലമ്പുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.ബിജോയ്, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്,  മരുതറോഡ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ ഹസീന ബാനു, പ്രീത,  എ.ഡി.എം. മണികണ്ഠന്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് എന്‍. കെ. കൃപ, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ സെയ്തു മീരാന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, കെ. വേലു, കെ.ആര്‍. ഗോപിനാഥ്, ബാബു വെണ്ണക്കര,  എം.എം. കബീര്‍, എന്നിവര്‍ സംസാരിച്ചു.

   വാഹന ലേലം

കെ.എ.പി  രണ്ടാം ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപയോഗ യോഗ്യമല്ലാത്ത തുമായ വാഹനം ഏപ്രില്‍ 13 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. താത്പര്യമുള്ളവര്‍ എം/എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി ബയററായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനങ്ങള്‍ ലേലത്തിന് മുന്‍മ്പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തി സമയങ്ങളില്‍ എ. സി(ക്യു.എം) ന്റെ മുന്‍കൂര്‍ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍ :6282071230

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍: അദാലത്ത് ഏപ്രില്‍ 21ന്

തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗിന്റെ നേതൃത്വത്തില്‍  ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നല്‍കിയതും തീര്‍പ്പാക്കാത്തതുമായ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ( ലെ ഔട്ട്, കണ്‍കറന്‍സ്,  ക്രമവത്ക്കരണം) തീര്‍പ്പാക്കുന്നതിന്  ഏപ്രില്‍ 21 ന് രാവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ അദാലത്ത് നടത്തും. മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കും.അദാലത്തില്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍ : 0491 2505882

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മെയ് 4 ന്

ജില്ലാ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മെയ് 4 ന് രാവിലെ 11ന്  ജില്ലാ കലക്ടറേറ്റ് ഹാളില്‍ നടത്തുമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.

വാഹനങ്ങള്‍ വാടകയ്ക്ക് :ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ  തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ആറുമാസം കാലയളവിലേക്ക് എട്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുവാനായി ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനങ്ങള്‍ 1500 കിലോമീറ്റര്‍ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസവാടക സംബന്ധിച്ച് കൊട്ടേഷന്‍ ഏപ്രില്‍ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കണം.  ലഭിക്കുന്ന ക്വട്ടേഷനുകള്‍ ഏപ്രില്‍ 16 ന് രാവിലെ 10 ന് പരിശോധിക്കും. ഫോണ്‍ : 0491 2535585

എസ്.ടി പ്രൊമോട്ടര്‍ കൂടിക്കാഴ്ച : 19, 20, 21 തിയതികളില്‍

എസ്.ടി പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അഗളി,പുതുര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി വരുമാനം, മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് www.stdd.kerala.gov.inwww.cmdkerala.net ല്‍ ലഭിക്കും. ഫോണ്‍ : ഐ.റ്റി.ഡി.പി – 7907958298, 04924 254382, ടി.ഇ.ഒ അഗളി – 9498070303, ടി. ഇ.ഒ ഷോളയൂര്‍ – 9496070304, ടി. ഇ.ഒ പുതുര്‍- 9498070365

ടെന്‍ഡര്‍ ക്ഷണിച്ചു

ഡി.റ്റി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്തുണ്ടി ഡാമിലെ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കിന്റെ നടത്തിപ്പിനായി ഏജന്‍സി, സ്ഥാപനം, സൊസൈറ്റികളില്‍ നിന്ന്  ടെന്‍ണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ എട്ടിന് രാവിലെ 10 ന് ടെന്‍ണ്ടര്‍ തുറക്കും. ടെന്‍ഡറുകള്‍ ഏപ്രില്‍ 21ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.irrigation.kerala.gov.inwww.dtpcpalakkad.com ല്‍ ലഭിക്കും.

അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, അറബിക് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു.  യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.  അറബിക് വിഭാഗത്തില്‍ ഏപ്രില്‍ 13 ന് രാവിലെ 10 നും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്  ഹിന്ദി വിഭാഗത്തിലും അഭിമുഖം നടത്തും.

 
 ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് കോപ്പി ബന്ധപ്പെട്ട ബാങ്കുകളില്‍ ലഭിക്കും. ഏപ്രില്‍ 30 വരെ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഫോണ്‍ : 0497- 2706133.

error: Content is protected !!