Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

 വയോജനങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം  (ഏപ്രില്‍ 13)
ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനില്‍ ബി.പി.എല്‍. വിഭാഗത്തില്‍പെട്ട വയോജനങ്ങള്‍ക്കുള്ള അനുപൂരക പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം (ഏപ്രില്‍ 13) നടക്കും. രാവിലെ 10 ന് സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ജയന്‍,  യു. പവിത്ര, ജി.ഉദയകുമാര്‍, ഹണി,  എ.കെ.സവാദ്, സവിതാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.

ലോകാരോഗ്യ ദിനാചരണം
റാലിയും ബോധവത്ക്കരണ സെമിനാറും (ഏപ്രില്‍ 13)

എന്റെ ഭൂമി എന്റെ ആരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ലോകാരോഗ്യദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും കൊല്ലം എസ്.എന്‍ വിമന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി ബോധവത്ക്കരണ റാലിയും സെമിനാറും സംഘടിപ്പിക്കുന്നു. (ഏപ്രില്‍ 13) രാവിലെ 8.30 ന് ചിന്നക്കടയില്‍ തുടങ്ങുന്ന റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു മോഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ആശ പ്രവര്‍ത്തകരും പങ്കെടുക്കും.  ജില്ലാ ആശുപത്രിയില്‍ സമാപിക്കും. ഫ്‌ളാഷ് മോബും അനുബന്ധമായുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: വസന്തദാസ് റാലിയെ അഭിസംബോധന ചെയ്യും.
എസ്.എന്‍ വിമന്‍സ് കോളേജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ബോധവത്ക്കരണ സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ സുനിര്‍കുമാര്‍ അദ്ധ്യക്ഷനാകും. എന്‍.എസ്.എസ് യൂണിറ്റ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. ആര്‍. എന്‍ അന്‍സര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എസ്.എസ്. യൂണിറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി ഗോപകുമാര്‍ ആശംസ നേരും.
“പ്രാണിജന്യരോഗങ്ങളും  പ്രതിരോധ നിയന്ത്രണമാര്‍ഗങ്ങളും”  വിഷയത്തില്‍ പാലത്തറ കുടുംബരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി . നടാഷ  ക്ലാസ്  നയിക്കും. “സ്ത്രീകളുടെ മാനസികാരോഗ്യം” എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രോജക്ട് ഓഫീസര്‍ അന്‍സി ബി. കൈരളി, “ബയോ മെഡിക്കല്‍  വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016”   വിഷയത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയര്‍ സിമി.പി,  “ ജീവിതശൈലി രോഗങ്ങളും ഭക്ഷണ ക്രമവും “  എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍  ആര്യ രവിയും ക്ലാസുകള്‍ നയിക്കും.
ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍ ചര്‍ച്ച നിയന്ത്രിക്കും. എസ്.എന്‍ കോളേജ് ഫോര്‍ വിമനിലെ എന്‍.എസ്.എസ് യൂണിറ്റ് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍, ദേവിപ്രിയ ഡി, മാസ് മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, ശ്രീകുമാര്‍ എസ.്, ഭവില എല്‍. എന്നിവര്‍ നേതൃത്വം നല്‍കും. കാലാവസ്ഥവ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന തീമിന്റെ അടിസ്ഥാനത്തില്‍ വൃക്ഷത്തൈ നടീലും ഉണ്ടാകും.

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുസംരക്ഷണ ഓഫീസിലേക്ക് 2023 മാര്‍ച്ച് 31 വരെ കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 28 വൈകിട്ട് മൂന്നുമണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2916126, 8281999052. വിലാസം കൊല്ലം വനിതാ സംരക്ഷണ ഓഫീസര്‍, വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13.

ടെണ്ടര്‍ ക്ഷണിച്ചു
ചവറ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ കാര്‍, ജീപ്പ് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 22 പകല്‍ 12 മണിക്കകം നല്‍കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 0476 2680719.

(

റാങ്ക് പട്ടിക റദ്ദാക്കി
സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ സൂപ്രണ്ടന്റ് ഓഫ് സര്‍വ്വേ (കാറ്റഗറി നമ്പര്‍  433/2016)  തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി  ഓഫീസര്‍ അറിയിച്ചു.

ഇ.എം.എസ്  ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നാളെ (ഏപ്രില്‍ 14) മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന  ഇ.എം.എസ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നാളെ  (ഏപ്രില്‍ 14) മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഉച്ചയ്ക്ക്  2.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍  നിര്‍വഹിക്കും.
വിവിധ പദ്ധതികളുടെ വിതരണോദ്്ഘാടനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച പഠനമുറികളുടെ താക്കോല്‍ദാനം തുടങ്ങിയവയുമുണ്ട്.  പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനാകും. എം.നൗഷാദ് എം. എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുക്കും.

എന്റെ ജില്ല’ ആപ്പ്, കൂടുതല്‍ ജനകീയമാക്കും
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങള്‍ അറിയാനുമുള്ള ‘എന്റെ ജില്ല’ ആപ്പ് കൂടുതല്‍ ജനകീയമാക്കും. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പിന്റെയും പൂര്‍ണമായ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. സേവനങ്ങളെ കുറിച്ചും ഓഫീസുകളെക്കുറിച്ചും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപെടുത്താം. പരാതികളും അറിയിക്കാം.
ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ജില്ലാ കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയാണ്. അഭിപ്രായങ്ങള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ഓരോ വകുപ്പിലും നോഡല്‍ ഓഫീസര്‍മാരെ ചുമതപ്പെടുത്തും.
റവന്യൂ, പോലീസ്, ആര്‍.ടി.ഒ, എക്സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. അക്ഷയ, ട്രഷറി, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താനും ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദവും സുതാര്യവും ആക്കുന്നതിന് എന്റെ ജില്ല ആപ്പ് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ വികസന കമ്മീഷണര്‍ പറഞ്ഞു.
ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം
കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജും സംയുക്തമായി എസ്.സി/എസ്.ടി  വിദ്യാര്‍ത്ഥികള്‍ക്കായി എന്‍. എസ്. ക്യു. എഫ്.ലെവല്‍ – നാല് നിലവാരത്തില്‍ 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്,  135 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍, ഒബിസി മറ്റ് കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടച്ച് പ്രവേശനം നേടാം. യോഗ്യത- പ്ലസ് ടു 50 ശതമാനം മാര്‍ക്ക്/ഐ.ടി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-  9447488348.

ടെണ്ടര്‍ ക്ഷണിച്ചു
മുഖത്തല ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന്  വാഹനഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് മണിക്കകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0474 2504411, 8281999106.

‘വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍’ അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ  വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് വീട്ടില്‍ താമസിപ്പിച്ചു സംരക്ഷിക്കുന്ന  വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വനിതാശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികള്‍ ഉള്ളവര്‍, ഏകരക്ഷിതാവ് തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അനുയോജ്യരായ കുടുംബങ്ങള്‍ക്ക് കൗണ്‍സിലിങ്ങും കുട്ടികളുമായി കൂടികാഴ്ചയ്ക്കുള്ള അവസരവും നല്‍കും.  ഏപ്രില്‍ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2791597,  [email protected]  എന്നിവയില്‍ ബന്ധപ്പെടാം.

ഖാദി റിബേറ്റ് മേളക്ക് തുടക്കം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷവേളയിലെ റിബേറ്റ് മേള തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍  എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു.  കോര്‍പ്പറേഷന്‍ നികുതി  അപ്പീല്‍കാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  എ.കെ. സവാദ് അധ്യക്ഷനായി. ആര്‍. മണിയമ്മ, ശ്രീജ, എന്‍. ഹരി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്പലക്കര മുതക്കുന്നം- ആയിരവല്ലി ശിവ ക്ഷേത്രം റോഡ് നവീകരിച്ചു
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലക്കര മുതക്കുന്നം – ആയിരവല്ലി ശിവക്ഷേത്രം റോഡ് നവീകരിച്ചു. റീ ടാറിങ്ങിനൊപ്പം റോഡിന്റെ വശം കോണ്‍ക്രീറ്റ് ചെയ്ത് മികവുറ്റതാക്കി. ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം റെജി നിര്‍വഹിച്ചു.
അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം  ഷീബ ചെല്ലപ്പന്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി ഉമ്മന്‍, കൊച്ചാലുംമൂട് വസന്തന്‍, ജോസ് അമ്പലക്കര, സരോജിനി ബാബു, കെ. പി.ബേബി കുട്ടി , മോനച്ചന്‍ അമ്പലക്കര, ജോണ്‍ കാവുവിള, ബിജു പനയറ,  ആര്‍.രത്‌നമ്മ, രാജേന്ദ്രന്‍ മലവിള, ജേക്കബ് പുതുവില്‍, ചെല്ലപ്പന്‍, ബാബു മൂത്തകുന്നം,കെ.പി ബിജുമോന്‍, തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!