കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍
നിറസന്ധ്യ പകര്‍ന്നു തരുന്ന കലാ- സാംസ്‌കാരികപരിപാടികള്‍,
റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം, സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള ധനസഹായം തുടങ്ങി ജനോപകാരപ്രദമായ സെമിനാറുകള്‍
തനത് രുചിക്കൂട്ടുകളും കരകൗശല- കാര്‍ഷികോത്പന്നങ്ങള്‍ മുതല്‍ ധനസഹായമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന-വിപണന മേള നടക്കും. ശീതീകരിച്ച 150 സ്റ്റാളുകളാണ് മേളയില്‍ ഉള്‍പ്പെടുക. മേളയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും. കുടുംബശ്രീ, കെ.ടി.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാടിന്റെ തനത് രുചിക്കൂട്ടുകളും മറ്റ് രുചി വൈവിധ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഫുഡ് സ്റ്റാള്‍ ഉണ്ടാകും. ‘കേരളത്തെ അറിയാം’ എന്ന പേരില്‍ ടൂറിസം വകുപ്പിന്റെ 10 വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍, കേരള ചരിത്രം അഭിമാനം, നേട്ടങ്ങള്‍, പ്രതീക്ഷ ഭാവി എന്നിവ വിഷയീകരിച്ചുള്ള പി.ആര്‍.ഡിയുടെ സ്റ്റാള്‍, പരമ്പരാഗത- കാര്‍ഷിക ഉത്പന്നങ്ങളും കൗതുകമുണര്‍ത്തുന്ന കരകൗശല ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന സ്റ്റാളുകളും, ധനസഹായമുള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും രേഖകള്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്ന സ്റ്റാളുകളും ഇതില്‍ ഉള്‍പ്പെടും. തനത് സാംസ്‌കാരിക പരിപാടികള്‍, പൊതു ജനോപകാരപ്രദമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. മെയ് നാലിന് മേളയുടെ സമാപനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
‘കേരളത്തെ അറിയാന്‍’ സ്റ്റാളിനുള്ളില്‍ അരുവിയൊരുക്കി… തോണിയിറക്കി… ഡി.ടി.പി.സി.
‘കേരളത്തെ അറിയാന്‍’ എന്ന പേരില്‍ ഡി.ടി.പി.സി. 150 സ്റ്റാളുകളില്‍ അരുവിയൊരുക്കി തോണിയിറക്കും.
ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മാതൃകകള്‍ ഇതോടൊപ്പം പ്രദര്‍ശന മേളയില്‍ പ്രദര്‍ശിപ്പിക്കും.
നെല്‍പ്പാടവും പുഴയും കുളവും കെട്ടുവള്ളവും പക്ഷികളും ഉള്‍പ്പെടെ ഗ്രാമകാഴ്ചകള്‍ മേളയില്‍ കണ്ണിനിമ്പമാകും. അഗ്രി ടൂറിസം നെറ്റ്വ ര്‍ക്ക്, പേപ്പര്‍ മോഡല്‍, സ്ട്രീറ്റ് പദ്ധതി, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ്, തലശ്ശേരി, ആലപ്പുഴ, മുസിരിസ്, തുടങ്ങിയ പൈതൃക പദ്ധതികള്‍, കാരവന്‍ ടൂറിസം, മലനാട്- മലബാര്‍ റിവര്‍ ക്രൂയിസ്, ടൂറിസം പദ്ധതി, അഡ്വഞ്ചര്‍ ടൂറിസം, ബാരിയര്‍ ഫ്രീ ടൂറിസം, എന്നീ ആശയങ്ങളിലുള്ള മാതൃകകളാണ് മേളയില്‍ ഡി.റ്റി.പി.സി പ്രദര്‍ശിപ്പിക്കുന്നത്.
‘എല്ലാവരും കൃഷിയിലേക്ക്’… കൃഷിവകുപ്പിന്റെ സ്റ്റാള്‍ കാഴ്ച വിരുന്നാകും
‘എല്ലാവരും കൃഷിയിലേക്ക്’ എന്ന ആശയത്തില്‍ പാലക്കാടിന്റെ പച്ചപ്പും തനിമയും ദൃശ്യവത്കരിക്കുന്നതാവും കൃഷിവകുപ്പിന്റെ സ്റ്റാള്‍ . 5000 ചതുരശ്ര അടിയിലുള്ള സ്റ്റാളാണ് കൃഷി വകുപ്പ് ഒരുക്കുന്നത്. കൃഷിക്കായി മണ്ണ് ഒരുക്കുന്നത് മുതല്‍ വിളകളുടെ സംസ്‌കരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ മേളയില്‍ വകുപ്പ് അധികൃതര്‍ ദൃശ്യവത്്ക്കരിക്കും..
മണ്‍പാത്രനിര്‍മ്മാണവും പട്ടുസാരി നെയ്ത്തും തത്സമയം ഒരുക്കി ജില്ലാ വ്യവസായ കേന്ദ്രം
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് തത്സമയം കണ്ടു മനസ്സിലാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം അവസരമൊരുക്കും. പാലക്കാടന്‍ ഗ്രാമങ്ങളിലെ പട്ടുസാരി നെയ്ത്തും മണ്‍പാത്ര നിര്‍മ്മാണവുമൊക്കെ മേളയില്‍ എത്തുന്നവര്‍ക്ക് തത്സമയം കാണാന്‍ കഴിയും. വില്‍പന സാധ്യമാക്കി കൊണ്ട് കരകൗശല വസ്തുക്കള്‍ ഉള്‍പ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 30 തോളം സ്റ്റാളുകളും സേവനങ്ങള്‍ സംബന്ധിച്ച ഏഴു സ്റ്റാളുകളും മേളയിലുണ്ടാവും.
8000 സ്‌ക്വയര്‍ ഫീറ്റില്‍ ഫുഡ് കോര്‍ട്ടും സംരംഭകരുടെ ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ മുപ്പതോളം സ്റ്റാളുകള്‍
കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഫുഡ് സ്റ്റാളിന് പുറമെ സംരംഭകരുടെ ഉത്പന്നങ്ങളുള്‍പ്പെട്ട മുപ്പതോളം കുടുംബശ്രീ സ്റ്റാളുകള്‍ മേളയിലുണ്ടാവും. പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയില്‍ വലിയ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്‍ഡ് ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാകും.
ജില്ലയിലെ മികച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍, അരി, നാടന്‍ പച്ചക്കറികള്‍, വിവിധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ചക്ക കുക്കീസ്, ശുദ്ധമായ തേന്‍, വെളിച്ചെണ്ണ, കായ ഉപ്പേരി, തുടങ്ങിയ ഉത്പന്നങ്ങള്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാകും.
അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാലങ്ങളായി കാത്തു സൂക്ഷിച്ച രുചിക്കൂട്ടുകള്‍ ‘ഹില്‍ വാല്യൂ’ എന്ന പേരില്‍ ബ്രാന്‍ഡ്് ചെയ്ത് വിപണിയിലെത്തിച്ചിട്ടുണ്ട്. റാഗി, തുവര, ചോളം, തേന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഇതിലുള്‍പ്പെടും.കുടുംബശ്രീ പ്ലാന്റ് നഴ്സറി യൂണിറ്റുകള്‍ തയ്യാറാക്കിയ ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍ എന്നിവയും ലഭ്യമാക്കും.
റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം, സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള ധനസഹായം, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്പന്നങ്ങള്‍,ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ അപേക്ഷ നല്‍കല്‍, ഭക്ഷ്യസുരക്ഷ- പൊതുജനങ്ങള്‍ അറിയേണ്ടത്് തുടങ്ങി ജനോപകാരപ്രദമായ വിഷയങ്ങളില്‍ സെമിനാറുകള്‍
റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം, സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള ധനസഹായം, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്പന്നങ്ങള്‍,ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ അപേക്ഷ നല്‍കല്‍, ഭക്ഷ്യസുരക്ഷ- പൊതുജനങ്ങള്‍ അറിയേണ്ടത്് തുടങ്ങി ജനോപകാരപ്രദമായ വിഷയങ്ങളില്‍ സെമിനാറുകള്‍ പ്രദര്‍ശന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെയും,
ഉച്ചയ്ക്ക് 12 മുതല്‍ ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതല്‍ നാല് വരെയും നടക്കും.
സെമിനാര്‍ സെഷന്‍സ്
ഏപ്രില്‍ 28
രാവിലെ 11.00 — 12.00
1.വീട്ടുവളപ്പിലെ കൃഷി, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്പന്നങ്ങള്‍-വിപണനം
വിഷയാവതരണം-പി. ഉമ, ഡെപ്യൂട്ടി മാനേജര്‍, വി.എഫ്്.പി.സി.കെ.
ഉച്ചയ്ക്ക് 12.00-1.00
2.കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത, കാലാവസ്ഥ വ്യതിയാനം എങ്ങനെ നേരിടാം, വരള്‍ച്ചാ പ്രതിരോധം നമ്മള്‍ ചെയ്യേണ്ടത്
വിഷയാവതരണം- എം.വി.രശ്മി, കൃഷി ഓഫീസര്‍, കൃഷി ഭവന്‍ ആലത്തൂര്‍.
വൈകിട്ട്് 3.00-4.00
3.കൃത്യത ജലസേചനകൃഷി, സൂഷ്മ ജലസേചനം
വിഷയാവതരണം- -ഡോ.വി.എം.ഹക്കിം. പ്രൊഫ.(സോയില്‍& വാട്ടര്‍ കണ്‍സര്‍വേഷന്‍) റീജണല്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച്് സ്റ്റേഷന്‍ മേലേ പട്ടാമ്പി,കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി.
ഏപ്രില്‍ 29
രാവിലെ 11.00 -12.00
1. സാമ്പത്തിക സാക്ഷരത
വിഷയാവതരണം- വി.ആര്‍ സതീശന്‍, ഫിനാന്‍സ് ഓഫീസര്‍, കലക്ട്രേറ്റ്്.
ഉച്ചക്ക്് 12.00-1.00
2. വിദ്യാഭ്യാസ വായ്പാ വ്യവസ്ഥകള്‍, കാര്‍ഷിക വിള ഇന്‍ഷുറന്‍സ്, ബാങ്കിങ് ഓബുഡ്സ്മാന്‍
വിഷയാവതരണം-ഇ.കെ.രഞ്ജിത്ത,്് ലീഡ് ബാങ്ക്് ഡിസ്ട്രിക്ട്് ഓഫീസര്‍ & മാനേജര്‍ ഭാരതീയ റിസര്‍വ് ബാങ്ക്് തിരുവനന്തപുരം. ,
ആര്‍.പി.ശ്രീനാഥ്, ജില്ലാ ഡിവിഷണല്‍ മാനേജര്‍, ലീഡ് ബാങ്ക് ഓഫീസ്.
വൈകിട്ട് 3.00 – 4.00
3. സ്വയം സഹായ സംഘങ്ങള്‍ മുഖേന ധനസഹായം, മുറ്റത്തെ മുല്ല ലഘു വായ്പ പദ്ധതി
വിഷയാവതരണം-എം.പുരുഷോത്തമന്‍,ചെ
ഏപ്രില്‍ 30
രാവിലെ 11.00-12.00
1.സംസ്ഥാന സര്‍ക്കാറിന്റെ സോളാര്‍ പദ്ധതികള്‍
ഇലക്ട്രിക്ക് വാഹന ചാര്‍ജ്ജിംഗ്
വിഷയാവതരണം- കെ.ഷഫീക്ക്, അസിസ്റ്റന്റ് എന്‍ജിനീയര്‍. കെ.എസ്. ഇ.ബി.എല്‍.
ഉച്ചക്ക്്12.00-1.00
2..വൈദ്യുതി ബില്ലടയ്ക്കല്‍, ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ അപേക്ഷ മറ്റനുബന്ധകാര്യങ്ങള്‍ എളുപ്പത്തില്‍ എങ്ങനെ ചെയ്യാം.
എന്‍.വിപിന്‍. നോഡല്‍ ഓഫീസര്‍ (ലിറ്റിഗേഷന്‍) ആന്‍ഡ് ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍
വൈകിട്ട്്് 3.00 – 4.00
3. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സേവനങ്ങള്‍,
വൈദ്യുതാഘാതത്തില്‍ നിന്നുള്ള സംരക്ഷണം
വിഷയാവതരണം- പി.നൗഫല്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍,
മെയ് 1
രാവിലെ 11.00-12.00
1.ക്ഷീര മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, സംരംഭ സാധ്യതകള്‍, ആരോഗ്യകരമായ പാലിന്റെ ലഭ്യത
വിഷയാവതരണം-ആര്‍.രാംഗോപാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്.
ഉച്ചക്ക്്12.00– 1.00
2.കാലികളുടെ പരിപാലനം, തീറ്റക്രമം ആധുനിക പ്രവണതകള്‍
വിഷയാവതരണം; ജിതു ജോണ്‍ മാത്യു, അസി.പ്രൊഫസര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആനിമല്‍ നുട്രീഷ്യന്‍, കോളേജ് ഓഫ് വെറ്റനറി ആന്‍ഡ് അനിമല്‍ സയന്‍സസ.്്
വൈകിട്ട്്് 3.00-4.00
3. പേവിഷ ബാധയും തെരുവുനായ നിയന്ത്രണവും
വിഷയാവതരണം; ഡോ.ജോജു.ഡേവിസ്, ജില്ലാ എപ്പിഡെമോളജിസ്റ്റ്, മൃഗസംരക്ഷണ വകുപ്പ്.
മെയ് 2
രാവിലെ 11 .00-12.00
1. പോഷകാഹാരകുറവ് എങ്ങനെ പരിഹരിക്കാം.
ഹീമോഗ്ലോബിന്‍ അളവ് എങ്ങനെ കൂട്ടാം.
വിഷയാവതരണം- ഡോ :കെ.പി.റീത്ത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
ഉച്ചക്ക്്12.00-1.00
2.ഭക്ഷ്യസുരക്ഷ- പൊതുജനങ്ങള്‍ അറിയേണ്ടത്-ഫുഡ്സ് ആന്റ് സെക്യൂരിറ്റി സേഫ്റ്റി ആക്ട്
വിഷയാവതരണം- വി.കെ.പ്രദീപ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഫുഡ് സേഫ്റ്റി
വൈകിട്ട്്് 3.00 -4.00
3. മാലിന്യ നിര്‍മ്മാര്‍ജനം വീടുകളില്‍, പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിച്ചാലുള്ള നടപടിക്രമങ്ങള്‍
വിഷയാവതരണം-ബി.എം.മുസ്തഫ,റിസര്
മെയ് 3
രാവിലെ 11.00 – 12.00
വിഷയാവതരണം
1.വയോജനക്ഷേമം-എന്‍.സോണിയ. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്. പാലക്കാട് .
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി- സി.അനീറാ കബീര്‍, പ്രസിഡന്റ് ,ടി.ജി.ഒരുമ കമ്യൂണിറ്റി.
എല്‍ഡര്‍ ലൈന്‍-അനൂപ് സി.ശേഖര്‍, ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ്.
ഭിന്നശേഷി ക്ഷേമം-മനോജ് മേനോന്‍, സീനിയര്‍ ക്ലര്‍ക്ക്്, ജില്ലാ സാമൂഹ്യനീതി വകുപ്പ് .
ഉച്ചക്ക്് 12.00 – 1.00
2. റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം
വിഷയാവതരണം : പി.എം.രവികുമാര്‍,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആര്‍.ടി.ഒ. എന്‍്‌ഫോഴ്‌സ്‌മെന്റ്
വൈകിട്ട്്് 3.00- 4.00
3. റോഡ് സുരക്ഷ ക്രമീകരണങ്ങളും നൂതന സാങ്കേതിക വിദ്യയും
വിഷയാവതരണം :പി.പ്രമോദ്, അസിസ്റ്റന്റ് എക്‌സി.എഞ്ചിനീയര്‍ ഷൊര്‍ണ്ണൂര്‍.
മെയ് 4
രാവിലെ 11.00 –12.00
1. ‘അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതി ‘ എത്രത്തോളം ഉപകാരപ്രദം.
വിഷയാവതരണം:ഡോ. കെ.പി വേലായുധന്‍, പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യലഘൂകരണവിഭാഗം, ജോ.ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ്് ,പാലക്കാട്. ഉച്ചക്ക്് 12.00- 1.00
2.സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍, സ്വീകരിക്കേണ്ട നടപടികള്‍,
വിഷയാവതരണം: വി.എസ്.ലൈജൂ, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍.
സ്ത്രീധന നിരോധനം- ജില്ലാ വനിത സംരക്ഷണ ഓഫീസ് ചെയ്യുന്നത്, പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍
വിഷയാവതരണം :സി.സുന്ദരി റിട്ട.അഡീഷണല്‍ ഡയറക്ടര്‍ വനിതാശിശു വികസനവകുപ്പ്.
വൈകിട്ട്്് 3.00-4.00
3.ജില്ലയിലെ ശിശു സംരക്ഷണ സംവിധാനങ്ങള്‍ –
വിഷയാവതരണം ;എസ്.ശുഭ, ഡി.സി.പി.ഒ.
4. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍- പൊതുജനങ്ങള്‍ അറിയേണ്ടത്.
വിഷയം അവതരണം; അഡ്വ.അപര്‍ണ്ണ നാരായണന്‍, ശിശുക്ഷേമ സമിതി മെമ്പര്‍.
വര്‍ണ്ണശമ്പളമായ കലാപരിപാടികളോടെ ‘നിറസന്ധ്യ’ വൈകിട്ട് ആറുമുതല്‍ അരങ്ങേറും.
വര്‍ണ്ണശബളമായ കലാ -സംസ്‌ക്കാരിക പരിപാടികളോടെ ‘നിറസന്ധ്യ’ വൈകിട്ട് ആറുമുതല്‍ അരങ്ങേറും.
ഏപ്രില്‍ 28
വൈകിട്ട്.6.00 കലാപരിപാടികള്‍ ഉദ്ഘാടനം
സ്വാഗതം: പ്രിയ.കെ.ഉണ്ണികൃഷ്ണന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അധ്യക്ഷത: ടി .ആര്‍.അജയന്‍,സെക്രട്ടറി,ജില്ലാ പബ്ളിക് ലൈബ്രറി സെക്രട്ടറി.
ഉദ്ഘാടനം: .കരിവെള്ളൂര്‍ മുരളി (കവി, നാടകസംവിധായകന്‍)
നന്ദി: രാജേഷ് മേനോന്‍,ജില്ലാ പബ്ളിക് ലൈബ്രറി നിര്‍വാഹക സമിതി അംഗം.
6.45 ന് നാട്ടുചന്തം
നാടന്‍ കലകളുടെ ദൃശ്യാവിഷ്‌കാരം
അവതരണം: പ്രണവം ശശിയും സംഘവും
ഏപ്രില്‍ 29
വൈകിട്ട് 5.30 ഉദ്ഘാടനം: പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി
5.45 : വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : രാഗമധുരം
പാടിപ്പതിഞ്ഞ പാട്ടുകള്‍
അവതരണം: പാലക്കാട് മെഹ്ഫില്‍
ഗായകര്‍: അനുശ്രീ, ചന്ദ്രന്‍ , സൗരവ്, അനിഖ, രജനി, ബിലാഷ, കൃഷ്ണന്‍
സാക്ഷാത്കാരം: ഇ.കെ.ജലീല്‍
7.30 : കേരളീയം
മോഹിനിയാട്ടം
അവതരണം: നടന കൈരളി, ഇരിഞ്ഞാലക്കുട
സാക്ഷാത്കാരം: നിര്‍മല പണിക്കര്‍
ഏപ്രില്‍ 30
വൈകിട്ട് 5.30 ഉദ്ഘാടനം: .പി.ടി.നരേന്ദ്ര മേനോന്‍(സംഗീതജ്ഞന്‍,കവി), സുകുമാരി നരേന്ദ്രമേനോന്‍(സംഗീതജ്ഞ)
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : പുഷ്പവതി പാടുന്നു
മധുരഗാനങ്ങളുടെ വശ്യാലാപനം
അവതരണം: പുഷ്പവതി മ്യൂസിക് ബാന്‍ഡ്, തിരുവനന്തപുരം
8.00 : പൊലിത്താളം
പഴമയുടെ അരുളപ്പാടുകള്‍
അവതരണം: ഗോത്രകലാ കേന്ദ്രം,ചേളന്നൂര്‍, കോഴിക്കോട്.
മെയ് 1.
വൈകിട്ട് 5.30 : ഉദ്ഘാടനം
മണ്ണൂര്‍ രാജകുമാരനുണ്ണി (സംഗീതജ്ഞന്‍)
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : സംഗീത സമന്വയം
വിവിധ ഭാഷാ ഗാനസംഗമം
ഗായകര്‍: . സുദീപ് കുമാര്‍, പ്രദീപ് സോമസുന്ദരന്‍, പി.വി.പ്രീത, ചിത്ര അരുണ്‍, റജി സദാനന്ദന്‍,സുനില്‍ ഹരിദാസ്, ബല്‍റാം, സതീഷ് കൃഷ്ണ
പശ്ചാത്തല സംഗീതം : സ്വരലയ ഓര്‍ക്കസ്ട്ര
മെയ് 2
വൈകിട്ട് 5.30 ഉദ്ഘാടനം : മുണ്ടൂര്‍ സേതുമാധവന്‍ (സാഹിത്യകാരന്‍)
5.45 വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00: ഗ്രാമപ്പൊലിമ
നാട്ടുപാട്ടുകളുടേയും ഗ്രാമീണകലകളുടേയും അവതരണം
സാക്ഷാത്കാരം .ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും
7.30 നാട്യവിസ്മയം
ഭരതനാട്യം കച്ചേരി
അവതരണം : വി.പി.മന്‍സിയ
മെയ് 3
ഉദ്ഘാടനം : സുനിത നെടുങ്ങാടി (ഗായിക)
5.30 : ഓട്ടന്‍തുള്ളല്‍
ശ്രീമതി പ്രഭാവതിയും സംഘവും
5.45 : വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി
6.00 : കാവേററം നാട്ടറിവു പാട്ടുകള്‍
നാടന്‍ കലകളുടെ വിരുന്ന്
അവതരണം: കാവേററം നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രം
പാലക്കാട്
7.30 : ലയസൗഭഗം
.മോഹിനിയാട്ട കച്ചേരി
അവതരണം: വിനീത നെടുങ്ങാടി
മെയ് 4
6.00 : മധുരമീ ഗാനം
ഗൃഹാതുരത്വമാര്‍ന്ന ഗസല്‍ ഖവ്വാലി സന്ധ്യ
അവതരണം: നിസാ അസിസിയും മെഹ്ഫില്‍ പാലക്കാട്
സംഘവും
സാക്ഷാത്കാരം: എം.എന്‍.നന്ദകുമാര്‍
7.30 : മെഗാ ഷോ
നൃത്ത ഗാന മിമിക്‌സ് നിശ.
അവതരണം; എന്‍.ഡബ്‌ളിയു കമ്പനി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണയത്തിന് നടപ്പാക്കുന്ന അശ്വമേധം ക്യാമ്പെയ്നിന്റെ ഭാഗമായി (ആക്റ്റിവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ സര്‍വ്വലന്റസ്) നാലാം ഘട്ടത്തില്‍ ജില്ലയില്‍ 60 രോഗികളെ കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള ചികിത്സ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.റി.എന്‍. അനൂപ്കുമാര്‍ എന്നിവര്‍ അറിയിച്ചു. പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ വീടുകളിലെത്തി വീട്ടിലുള്ളവരെ രോഗത്തെപ്പറ്റി ബോധവല്‍ക്കരിച്ചാണ് രോഗികളെ കണ്ടെത്തിയത്. ആശാപ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ നാല് രോഗികളെയും കണ്ടെത്തി. ശരീരത്തില്‍ നിറം മങ്ങല്‍, സ്പര്‍ശനശേഷി കുറയല്‍, കൈകാല്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടര്‍മാരെ സമീപിച്ച് കുഷ്ഠരോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന വിശ്വാസ് നിയമവേദി പാവപെട്ട സ്ത്രീകള്‍കള്‍ക്കൊരു അത്താണിയാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്. വിശ്വാസ് നിയമവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അസിസ്റ്റന്റ് കലക്ടര്‍. കഴിഞ്ഞ വര്‍ഷം നൂറിലധികം പരാതികള്‍ ലഭിച്ചതായും ഗാര്‍ഹിക പീഡന പരാതികളടക്കമുള്ള പരാതികള്‍ സൗജന്യമായി കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ളതായും വിശ്വാസ് നിയമവേദി കണ്‍വീനര്‍ അഡ്വ. കെ. വിജയ അറിയിച്ചു. ജില്ലയില്‍ നിന്ന് പരിശീലനം കഴിഞ്ഞു തിരിച്ചു പോകുന്ന അസിസ്റ്റന്റ് കലക്ടര്‍ക്ക് വിശ്വാസ് നിയമവേദി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. ശാന്തദേവി ഉപഹാരം സമര്‍പ്പിച്ചു. വിശ്വാസ് നിയമവേദി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. ശാന്തദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.കെ. സുധീര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇ. ലത, അഡ്വ. എന്‍. രാഖി, അഡ്വ. അജയ് കൃഷ്ണന്‍, അഡ്വ. ദില്‍ബി ജോസഫ്, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, കണ്‍വീനര്‍ അഡ്വ. കെ. വിജയ എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം ലഭിക്കാന്‍ സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസുമായോ 9400933444 എന്ന നമ്പറിലോ ബന്ധപെടാം.
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കേരള ജ്യോതി, കേരള പ്രഭാ, കേരള ശ്രീ എന്നീ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. കല, സാമൂഹ്യ സേവനം, പൊതുകാര്യം, സയന്‍സ് – എന്‍ഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം സിവില്‍ സര്‍വ്വീസ്, കായികം, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. ഒരു വ്യക്തിയെ ശിപാര്‍ശ ചെയ്യുമ്പോള്‍ ആ വ്യക്തിയെ സംബന്ധിച്ച് ആവശ്യമായ എല്ലാവിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തണം. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.keralapuraskaram.kerala.
കേരള പുരസ്‌കാരങ്ങള്‍ക്കായി വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാം.
നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍/സംഘടന കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തില്‍ നിന്നും ഒന്ന് വീതം (കേരള ജ്യോതി-1, കേരള പ്രഭ- 1, കേരള ശ്രീ-1) നാമനിര്‍ദ്ദേശങ്ങള്‍ മാത്രമേ ചെയ്യാനാകൂ.
കേരള പുരസ്‌കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കില്ല.
ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒഴികെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കില്ല. ജോലിയില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കും.
‘പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിര്‍ദ്ദേശത്തിനായി വ്യക്തിപരമായ ശിപാര്‍ശ നല്‍കിയിട്ടില്ലെന്ന സാക്ഷ്യപത്രം നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍/ സംഘടന നല്‍കണം.
തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ഓറിയെന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അധ്യക്ഷത വഹിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ ഏകോപനസമിതി അംഗങ്ങള്‍, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
എസ്.ടി പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട അഗളി, പുതര്‍േ, ഷോളയൂര്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ച ഏപ്രില്‍ 19 ന് 12002 മുതല്‍ 12136 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12313 മുതല്‍ 12407 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും, ഏപ്രില്‍ 20 ന് 12138 മുതല്‍ 12308 വരെ റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12409 മുതല്‍ 12551 വരെയുള്ളവര്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും ഏപ്രില്‍ 21 ന് 12555 മുതല്‍ 12684 വരെ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് www.stdd.kerala.gov.in, www.cmdkerala.net ല്‍ ലഭിക്കും. ഫോണ്‍: ഐ.റ്റി.ഡി.പി – 7907956296, 04924 254382, അഗളി ടി.ഇ.ഒ – 9496070363, ഷോളയൂര്‍ ടി.ഇ.ഒ – 9496070364, പുതൂര്‍ ടി.ഇ.ഒ – 9496070365
ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ എം.ടെക്ക് (റോബോട്ടിക്സ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ബി.ഇ, ബി.ടെക്ക്, എം.ഇ, എം.ടെക്ക് ഇന്‍ റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെക്കാട്രോണിക്സ്, ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 18 ന് പരീക്ഷ/ കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആന്റിറിട്രോവിറല്‍ തെറാപ്പി സെന്ററിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16 ന് രാവിലെ 10:30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0491 2974125
കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പരിശോധന വിഭാഗത്തില്‍(കെ.എ.എ.എസ്.എസ്) ടീമിലെ ഒഴിവുകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അട്ടപ്പാടി, പാലക്കാട്, നെന്മാറ, പട്ടാമ്പി ബ്ലോക്കുകളില്‍ യഥാക്രമം മൂന്ന്, ഒന്ന്, രണ്ട്, രണ്ട് വീതം ഒഴിവുകളാണുള്ളത്. ബികോം ബിരുദം, ടാലി, പി.ജി.ഡി.സി.എ, അക്കൗണ്ടിങില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്സില്‍ കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ 11 ന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ക്ലാസുകള്‍ ഏപ്രില്‍ 25 ന് ആരംഭിക്കും. പ്ലസ്ടു പഠിക്കുന്നവര്‍ക്കും പൂര്‍ത്തിയായവര്‍ക്കും കോഴ്സില്‍ ചേരാം. ഫോണ്‍: 9495069307, 8547005042, 8547233700
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. 165 സെ. മീ ഉയരം, പുരുഷന്‍, ഇരുനിറം, വെള്ള ഷര്‍ട്ട്, കാവിലുങ്കി എന്നിവയാണ് അടയാളങ്ങള്‍. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വിവിധ പരിപാടികള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യം, നൂറണി, പാലക്കാട് – 678004 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491-2504695
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി മെഷീന്‍ ഓപ്പറേറ്റര്‍ ഇഞ്ചെക്ഷന്‍ മോള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍ എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് വിജയിച്ച ജില്ലയിലെ പഞ്ചായത്ത് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35. അപേക്ഷകര്‍ മൈനോരിറ്റി(ക്രിസ്ത്യന്‍, മുത്സീം), എസ്.സി/എസ്.ടി വിഭാഗക്കാര്‍ ആയിരിക്കണം. സൗജന്യ താമസം, ഭക്ഷണം, യാത്രാസൗകര്യം ലഭിക്കും. ഫോണ്‍: 8593938381, 8157998083, 9048771724
അസ്സാപ്പ്, ഐ.സി.എ.ഐ എന്നിവയുടെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടന്റ് ടെക്നീഷ്യന്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. ബി.കോം, ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എസ്.സി മാത്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.സി.എ.ഐയുടെ സര്‍ട്ടിഫിക്കേഷനും പ്ലെയിസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8089736215
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തെ ഒമ്പത് മരങ്ങള്‍ ഏപ്രില്‍ 26 ന് രാവിലെ 11 ന് അട്ടപ്പാടി ബ്ലോക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ഓഫീസില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0492 4254060
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 25 ന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും.