Input your search keywords and press Enter.

ദ്രാവിഡ പഴക്കങ്ങൾ പങ്കുവച്ചുകൊണ്ട് കല്ലേലി കാവിൽ മൂന്നാം ഉത്സവ ആഘോഷവും ചൈത്രപൗർണമിയും കൊണ്ടാടി

 

കോന്നി:ത്യാഗത്തിന്റെയുംനിശ്ചയദാര്‍ഢ്യത്തിന്റെയും പാണ്ടി മലയാളക്കരയുടെ ദ്രാവിഡ പഴക്കങ്ങൾ പങ്കുവച്ചുകൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള മൂന്നാം ഉത്സവ ആഘോഷവും ചൈത്രപൗർണമിയും കൊണ്ടാടി.
മൂന്നാംഉത്സവആഘോഷവുംചൈത്രപൗർണമിയുംപറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ് എന്നിവർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര, ഭാസ്കരൻ ഊരാളി, പി ആർ ഒ ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.
999 മലകൾക്കും അധിപനായ കല്ലേലി അപ്പൂപ്പന്റെ പിറന്നാൾ പത്താമുദയ മഹോത്സവമായി പത്തു ദിനവും ആഘോഷിക്കുന്നു. ഏപ്രിൽ 23 ന് രാവിലെ7 ന് പത്താമുദയ വലിയ പടേനി,9 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്, നാരീ ശക്തി പുരസ്‌ക്കാര ജേതാവ് ഡോ എം എസ് സുനിൽ എന്നിവർ ഭദ്ര ദീപം തെളിയിക്കും. തുടർന്ന് പൊങ്കാല നിവേദ്യവും ആന ഊട്ടും നടക്കും.
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്ക്കാരമായ ചരിത്ര പുരാതനമായ കുംഭപ്പാട്ട്,ഭാരതക്കളി, തലയാട്ടം കളി, പാട്ടും കളിയും,കമ്പ് കളി എന്നിവ രാത്രി 7 മണി മുതൽ നടക്കും.
error: Content is protected !!