Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

താല്പര്യപത്രം ക്ഷണിച്ചു
കേരളസര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ (കെപ്‌കോ) കോഴിയിറച്ചി, മാംസോല്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പപന്നങ്ങള്‍ തുടങ്ങിയവ പത്തനംതിട്ട ജില്ലയിലെ ഏജന്‍സികള്‍ക്കും, മറ്റ് സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിന് ജില്ലാടിസ്ഥാനത്തില്‍ മൊത്തവിതരണ ഏജന്‍സികളെ ആവശ്യമുണ്ട്. ഒന്നര ടണ്‍ ശേഷിയുള്ള ശീതീകരണ സംഭരണി, ഫ്രീസര്‍ വാഹനം എന്നിവ സ്വന്തമായി സജ്ജീകരിക്കാന്‍ സന്നദ്ധതയും സാമ്പത്തികശേഷിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യ പത്രങ്ങള്‍/ അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ 27 ന് വൈകിട്ട് നാലിന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 0471 2478585, 9495000921, 9495000918.

ടെണ്ടര്‍ ക്ഷണിച്ചു
മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 30, ഉച്ചയ്ക്ക് രണ്ട് മണിക്കകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2504411, 8281999106.

error: Content is protected !!