്കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന് കൈത്താങ്ങ് 2022 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് ഗവ.വിക്ടോറിയ കോളേജില്‍ സ്പീക്കര്‍ എം. ബി രാജേഷ് തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്റെ പ്രചാരണ ഉദ്ഘാടനം വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
എന്‍.എസ്.ക്യു.എഫ് അനുസൃതമായ ഹൃസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍, എഞ്ചിനീയറിംഗ്, ടെക്‌നോളജി – ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ.ബാബു, മുഹമ്മദ് മുഹ്‌സിന്‍, എന്‍.ഷംസുദ്ദീന്‍,
കെ. ശാന്തകുമാരി, എ.പ്രഭാകരന്‍, അഡ്വ. കെ.പ്രേംകുമാര്‍, പി.മമ്മിക്കുട്ടി, പി.പി. സുമോദ്, കെ.എ.എസ്.ഇ എം.ഡി കെ.ഗോപാലകൃഷ്ണന്‍, പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.സാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.സുനിത, ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മേഴ്‌സി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകയിലുള്ള തൊഴിലന്വേഷകര്‍ ംംം.േെമലേഷീയുീൃമേഹ.സലൃമഹമ.ഴീ്.
അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു
ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ സീനിയര്‍ ആന്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു.
2022 മെയ് 15 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും 2022 ല്‍ 35 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാം. സംസ്ഥാന അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് അക്ക നമ്പര്‍ ലഭിച്ചവര്‍ക്ക് മാത്രമേ മത്സരത്തില്‍ പ്രവേശനം ലഭിക്കൂ. താത്പര്യമുള്ളവര്‍ ഏപ്രില്‍ 23 നകം ജില്ലാ അത്ലറ്റിക് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ അവസാനം നടത്തും. ഫോണ്‍: 9995345802
ദര്‍ഘാസ് ക്ഷണിച്ചു
ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 2400 രൂപയാണ് നിരതദ്രവ്യം. ഏപ്രില്‍ 30ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 0492 3221292
ലിഫ്റ്റ് ഇറക്ടര്‍ നിയമനം
കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ ഐ.എം.സി യുടെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് ആരംഭിക്കുന്നു. എസ്. എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04922295888, 9995424809
സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ 31-ാം വാര്‍ഷികവും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഗമവും ഏപ്രില്‍ 18 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കും. പ്രശസ്ത കഥാകാരനും, മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകനുമായ മുണ്ടൂര്‍ സേതുമാധവന്‍ സാക്ഷരതാ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി എന്നിവര്‍ പങ്കെടുക്കും.
മംഗലം ഡാം സ്ല്യൂയിസ് ഷട്ടറുകള്‍ ഇന്ന് (ഏപ്രില്‍ 17) തുറക്കും
കിഴക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതിനാല്‍ മംഗലം ഡാമിന്റെ സ്ല്യൂയിസ് ഷട്ടറുകള്‍ ഇന്ന് (ഏപ്രില്‍ 17)് രാവിലെ എട്ടിന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
എസ്.ടി പ്രൊമോട്ടര്‍ കൂടിക്കാഴ്ച
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 21, 22 തിയ്യതികളില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് എത്തണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. 21 ന് രാവിലെ പത്തിന് റോള്‍ നമ്പര്‍ 11803 മുതല്‍ 11840 വരെയും ഉച്ചയ്ക്ക് രണ്ടിന് റോള്‍ നമ്പര്‍ 11844 മുതല്‍ 11902 വരെയും, 22ന് രാവിലെ പത്തിന് റോള്‍ നമ്പര്‍ 11904 മുതല്‍ 11985 വരെയുമുള്ളവര്‍ക്കാണ് കൂടിക്കാഴ്ച്ച.