Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ /തൊഴില്‍ അവസരം

 

 

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി; ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപില്‍ 22) രാവിലെ 10 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ കര്‍ഷകന്‍ കെ.എ ജഗദീഷിനെ മന്ത്രി ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ എം.പിമാരായ രമ്യ ഹരിദാസ്, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും, എം.എല്‍.എ മാരായ പി. മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ ശാന്തകുമാരി, കെ.ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി നീതു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ സിനിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള…
കര്‍ഷക താളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണം

കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള… കര്‍ഷക താളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 23 ന് രാവിലെ ഒമ്പതിന് ആലത്തൂര്‍ ദേശീയ മൈതാനിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യും. ‘കാടും മലകളും കൂടി പിണയുന്ന നാടാണ് നമ്മുടെ പാലക്കാട്…. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നാട്ടില്‍ തുടക്കമായല്ലോ നാട്ടുകാരേ….. നാട്ടില്‍ തുടക്കമായല്ലോ….’ എന്നു തുടങ്ങുന്ന വരികള്‍ക്ക് പാലക്കാടിന്റെ തനത് നൃത്താവിഷ്‌കാരവുമായി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. കര്‍ഷകതൊഴിലാളിയായ തങ്കമണി എന്ന തങ്ക, കര്‍ഷകനായ ചാത്തു വാണിയംകുളം, മായാണ്ടി എന്ന ഇടചോദ്യക്കാരന്‍ എന്നീ മൂന്നു കഥാപാത്രങ്ങളാണ് അരങ്ങിലെത്തുന്നത്. ഇവരുള്‍പ്പടെ പത്തോളം കലാകാരന്മാര്‍ പൊറാട്ടില്‍ ഭാഗമാകും.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് പൊറാട്ടുനാടക പര്യടനത്തിന് ആലത്തൂരില്‍ തുടക്കമാകുന്നത്. ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകും. ആലത്തൂര്‍, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, കോങ്ങാട്, മണ്ണാര്‍ക്കാട്, നെന്മാറ, ചിറ്റൂര്‍, മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പൊറാട്ട് പര്യടനം നടത്തുന്നത്. പര്യടനം പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടന ദിനമായ ഏപ്രില്‍ 28 ന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പര്യവസാനിക്കും.

പര്യടനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് സമിതി അംഗങ്ങള്‍, ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, പ്രേമകുമാര്‍, സി. രമേശ്കുമാര്‍, കവിതാ മാധവന്‍, എ. ഹസീന ടീച്ചര്‍, ഇ. രമണി, ലിസി സുരേഷ്, സുമതി ടീച്ചര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ഫോട്ടോ: മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയുടെ മാതൃക
എന്റെ കേരളം പ്രദര്‍ശന വിപണന മേള

 

ടെണ്ടര്‍

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമിന്റ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍ ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി ല്‍ മെയ് ആറിന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098

ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30ന്

ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍റഫന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം.

ജില്ലാ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം മെയ് 25 ന്

മെയ് നാലിന് രാവിലെ 11 ന് ജില്ലാ കലക്ടറേറ്റ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം മെയ് 25 ലേക്ക് മാറ്റിവെച്ചതായി ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.

അധ്യാപക നിയമനം

ജില്ലാ ഗവ. പോളിടെക്നിക്കിന് കീഴിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്ലംബിങ്, വയറിങ് കോഴ്സുകളിലേക്ക് പരിശീലനം നല്‍കുന്നതിന് അധ്യാപക നിയമനം നടത്തുന്നു. ഈ മേഖലയില്‍ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25 ന് രാവിലെ പത്തിന് ഗവ. പോളിടെക്നിക്കില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7012085363, 9495516223

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍(ആഡ്-ഹോക്), ട്രേഡ്സ്മാന്‍(ആഡ്-ഹോക്) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.ഇ, ബി.ടെക്, എം.ഇ, എം.ടെക് റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെക്കാട്രോണിക്സ്, ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റെഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, മാനുഫാക്ചറിങ് എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍(ആഡ്-ഹോക്) തസ്തികയിലും, ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സി(മെക്കാനിക്കല്‍ എഞ്ചിനീയറിങ്) യോഗ്യതയുള്ളവര്‍ക്ക് ട്രേഡ്സ്മാന്‍(ആഡ് -ഹോക്) തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 26 ന് രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം പരീക്ഷ/കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ംംം.ഴലരസെു.മര.ശി ല്‍ ലഭിക്കും.

ജെ.ഡി.സി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിറ്റിന് കീഴിലെ ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ രൌ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍: 0491 2522946

വനമിത്ര വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക റൂട്ട്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ നോര്‍ക്ക വനമിത്രയിലേക്ക് അപേക്ഷിക്കാം. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള തൊഴില്‍ വായ്പകളാണ് വനമിത്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്നു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ംംം.സംെറര.ീൃഴ ല്‍ നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് പകര്‍പ്പ്, പാസ്പോര്‍ട്ടിന്റ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെയും, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും, വിസ, ഏക്സിറ്റ് പേജുകളുടെയും പ്രസ്തുത പാസ്പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍: 0491 2544090

 

സൗജന്യ തൊഴില്‍ അധിഷ്ഠിത കോഴ്സ്

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയില്‍ നടപ്പാക്കുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ഞ്ചക്ഷന്‍, മൗള്‍ഡിംഗ്, മെഷീന്‍ ഓപ്പറേറ്റര്‍, പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍ എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ് 18 നും 35 നും ഇടയില്‍. അപേക്ഷകര്‍ മൈനോരിറ്റി (ക്രിസ്ത്യന്‍, മുസ്ലീം), എസ്.സി, എസ്.ടി വിഭാഗക്കാരായിരിക്കണം. ഫോണ്‍: 8593938381, 8157998083, 9048771724

എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള

‘രുചിക്കൂട്ട്’ -റെസിപ്പി മത്സരം

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, കാറ്ററിംഗ് അംഗങ്ങള്‍ക്കായി രുചിക്കൂട്ട് റെസിപ്പി മത്സരം സംഘടിപ്പിക്കുന്നു. പുതുമയുള്ളതും, വ്യത്യസ്തവുമായ റെസിപ്പികള്‍ എഴുതി ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, വിലാസത്തില്‍ നേരിട്ടോ, സൗറൗായമൃെലലുസറ9@ഴാമശഹ.രീാ ലോ അയക്കണം. മത്സരത്തില്‍ നിന്നും മികച്ച പത്ത് പേരെ തിരഞ്ഞെടുക്കും, അവര്‍ക്കായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തത്സമയ കുക്കിംഗ് മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മൊമെന്റോയും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

error: Content is protected !!