Input your search keywords and press Enter.

പോലീസ്സ്  സഹായത്തോടെ ലില്ലിക്കുട്ടി കരുണാലയത്തിലേക്ക്

 

പത്തനംതിട്ട : സേവനത്തിന്റെ കരങ്ങൾ നീട്ടി വീണ്ടും ഇലവുംതിട്ട ജനമൈത്രിപൊലീസ്. ഒട്ടേറെ സേവന,ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുജന സ്വീകാര്യത പിടിച്ചുപറ്റിയ ഇലവുംതിട്ട ജനമൈത്രിപൊലീസിന്റെ മാതൃകപരമായ പ്രവർത്തനം വീണ്ടും. ഇത്തവണ ആ കരുതൽ ലഭിച്ചത് ഇലവുംതിട്ട സ്വദേശിനി ലില്ലികുട്ടി (54) ക്കാണ്. ഹൃദയസംബന്ധമായ
തകരാർ, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ ഏറെ കഷ്ടപ്പെടുന്ന ലില്ലിക്കുട്ടി ഇതുവരെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു. സഹോദരിക്ക്
പ്രായാധിക്യത്തിന്റെ അവശതയായപ്പോൾ നോക്കാനാളില്ലാതെ ഒറ്റപ്പെട്ട ഇവർ ഇലവുംതിട്ട
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എസ്.അൻവർഷയുടെ സഹായം തേടി. ഇവരുടെ ദയനീയ സാഹചര്യം നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ ബി.അയൂബ് ഖാന്റെ നിർദ്ദേശപ്രകാരം കരുണാലയം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.

 

ചെയർമാൻ അബ്ദുൽ അസീസ്, മാനേജർ ധന്യ എന്നിവർ ലില്ലിക്കുട്ടിയെ സ്ഥാപനം ഏറ്റെടുക്കുന്നതിൽ അനുകൂല നിലപാട് അറിയിച്ചതിനെ തുടർന്നാണ് കിടങ്ങന്നൂർ
കരുണാലയം വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. എസ് ഐ ആർ ശ്രീകുമാർ , ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത്, വാർഡ് അംഗം വിനീത അനിൽ, പൊതു പ്രവർത്തകരായ മനോജ് ദാമോധരൻ, എൻ എസ് അഭിലാഷ്, ബിനു മോഹൻ, സ്മിത ബൈജു, ശോഭ എന്നിവർ നേതൃത്വം നല്കി.

 

error: Content is protected !!