Input your search keywords and press Enter.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു

സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍
പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന  പൊതുസമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍, സുമേഷ് ഐശ്വര്യ(ജനതാദള്‍), സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം സക്കീര്‍ അലങ്കാര്‍, അത്ലറ്റിക് കോച്ച് റോസമ്മ, വോളിബോള്‍ കോച്ച് തങ്കച്ചന്‍ പി ജോസഫ്, നെറ്റ്‌ബോള്‍ കോച്ച് ഗോഡ്സണ്‍ ബാബു, സോഫ്റ്റ് ബോള്‍ കോച്ച് കുഞ്ഞുമോന്‍, കോച്ച് അഖില, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഗീതു വരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സര ഫലങ്ങള്‍

 100 മീറ്റര്‍ ഓട്ടം(പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം – ബെന്നി
രണ്ടാം സ്ഥാനം – സജി
മൂന്നാം സ്ഥാനം – അജിത്ത് കുമാര്‍

100 മീറ്റര്‍ ഓട്ടം(വനിത വിഭാഗം)
ഒന്നാം സ്ഥാനം – അനില അനില്‍
രണ്ടാം സ്ഥാനം – ടി കെ രാധാമണി

200 മീറ്റര്‍ ഓട്ടം(പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം – ശ്യാം ലാല്‍
രണ്ടാം സ്ഥാനം-ബെന്നി
മൂന്നാം സ്ഥാനം – സുരേഷ് കുമാര്‍

200 മീറ്റര്‍ ഓട്ടം(വനിത വിഭാഗം)
ഒന്നാം സ്ഥാനം – എസ്. വത്സമ്മ
രണ്ടാം സ്ഥാനം-ടി കെ രാധാമണി

ഷോര്‍ട്ട് പുട്ട് ( പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം – മധു
രണ്ടാം സ്ഥാനം- ശ്യാം
മൂന്നാം സ്ഥാനം – ബെന്നി

ഷോര്‍ട്ട് പുട്ട് ( വനിത വിഭാഗം)
ഒന്നാം സ്ഥാനം – റെനി
രണ്ടാം സ്ഥാനം- സ്മിത

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ
പ്രചാരണാര്‍ഥം  വിവിധ പരിപാടികള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട  പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മേയ് മൂന്നിന് വൈകുന്നേരം ആറിന് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന നാട്ടരങ്ങ് കലാ – സാംസ്‌കാരിക പരിപാടിയില്‍ 2021-22ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കും. മേയ് നാലിന് രാവിലെ 10ന് ജില്ലാ സ്‌റ്റേഡിയത്തില്‍ ചെസ് മത്സരം സംഘടിപ്പിക്കും. മേയ് അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട ടൗണില്‍ മാജിക് ഷോ നടക്കും. മേയ് എട്ടിന് രാവിലെ 10ന് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമവും നൂറു പഠന കേന്ദ്രങ്ങളില്‍ സാക്ഷരതാ പഠിതാക്കളുടെ രചനാ മത്സരവും നടക്കും.
മേയ് ഒന്‍പതിന് രാവിലെ ഒന്‍പതിന് ജില്ലയിലെ പ്രധാന ടൗണുകളില്‍ സംഘടിപ്പിക്കുന്ന ഫ്‌ളാഷ് മോബിന് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ തുടക്കമാകും. മേയ് ഒന്‍പതിന് രാവിലെ 10ന് പത്തനംതിട്ട  കോ-ഓപ്പറേറ്റീവ് കോളജില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. മേയ് ഒന്‍പതിന് വൈകുന്നേരം 3.30ന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ തമ്മില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ വടംവലി മത്സരം നടത്തും.
ഇതിനു പുറമേ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. എന്റെ കേരളം പ്രദര്‍ശന വിപണന മേള സംബന്ധിച്ച് മികച്ച മൂന്നു വാര്‍ത്ത തയാറാക്കുന്ന പ്രിന്റ്, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കും.

error: Content is protected !!