Input your search keywords and press Enter.

കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു

കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു.കോന്നി സ്വദേശി ഇരുപതു വയസ്സുള്ള അനസ്സാണ് അപകടത്തിൽപെട്ടത്.വലിയ അപകട മേഖലയാണ് ഈ പ്രദേശം.

പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സ്ഥലമാണ് ഇത്. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

കോന്നി പോലീസും,ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു
വിനോദ് സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത്‌ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല.നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്.അടിയന്തരമായി സുരക്ഷ വേലികൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മലമുകളില്‍ എത്തുമ്പോള്‍ ചുറ്റും പത്തനംതിട്ട , ചന്ദനപള്ളി ,കല്ലേലി , വള്ളിക്കോട് , കോന്നിയുടെ കിഴക്കന്‍ മേഖലകള്‍ കാണാം . സൂര്യാസ്തമയം കാണുവാന്‍ ആണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്‌ . എന്നാല്‍ ഒരു സുരക്ഷയും ഇവിടെ ഇല്ല . ഒരു ഭാഗം വലിയ പാറ കുഴിയാണ് .

error: Content is protected !!