തിരഞ്ഞെടുപ്പുകള്‍ക്ക് ബി.എല്‍.ഒ ഡേറ്റാ ബാങ്ക് രൂപീകരിക്കുന്നു – ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പുകളുടെ സുഗമ നടത്തിപ്പിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഡേറ്റാ ബാങ്ക് രൂപീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തുക. ഇതില്‍ നിന്ന് അനുയോജ്യരായവരെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിയമിക്കാനാകും.
തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം പോളിംഗ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണ് ബി.എല്‍.ഒമാര്‍ക്ക് ലഭിക്കുക. www.ceo.kerala.gov.in/
ഗസറ്റഡ് ജീവനക്കാര്‍, ആരോഗ്യം, ഗതാഗതം, പൊലിസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം-വന്യജീവി, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ,അര്‍ധസര്‍ക്കാര്‍/
കുഞ്ഞുങ്ങളിലെ തക്കാളിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ സര്‍വേ ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകളും നല്‍കി.
വൈറസ് രോഗമായ തക്കാളിപ്പനി, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാല്‍വെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും.
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ദേഹത്ത് വരുന്ന കുരുക്കള്‍ ചൊറിഞ്ഞ് പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികളെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത് എന്നും ഡി.എം.ഒ ഡോ.ബിന്ദു മോഹന്‍ മുന്നറിയിപ്പ് നല്‍കി.
‘മടക്കം’ പ്രദര്‍ശനോദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും
ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ‘മടക്കം- ലൈഫ് റീ ലോഡഡ് ‘ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ( മേയ് ഏഴ് )വൈകിട്ട് നാലുമണിക്ക് നിര്‍വഹിക്കും. ഇത്തിക്കര ബ്‌ളോക്ക് പഞ്ചായത്ത്, ഇത്തിക്കര ഐ.സി.ഡി.എസ് എന്നിവ സംയുക്തമായാണ് സിനിമ തയ്യാറാക്കിയത്. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള പങ്കെടുക്കും.
ചൂട് കൂടുന്നു; മുന്‍കരുതല്‍ പ്രധാനം
ജില്ലയില്‍ അന്തരീക്ഷതാപം കൂടുതലായതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന സ്ഥിതിയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശിവേദന മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു). കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമാക്കകുയും വേണം. യാത്രാവേളയില്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുട ഉപയോഗിക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
• വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം
• തണുത്ത വെള്ളത്തില്‍ ദിവസവും രണ്ട് നേരം കുളിക്കാം
• ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ അനിവാര്യം
• വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തണം
• വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കാം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
• കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം
• കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. സണ്‍സ്‌ക്രീന്‍ ലോഷനുകളും അഭികാമ്യം.
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്
അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ഇന്ന് (മെയ് 7) മുതല്‍ ജില്ലയില്‍ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാവിലെ 11 മണിക്ക് നിര്‍വഹിക്കും.
ജില്ലയിലെ ആദ്യ ക്ലാസ് വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആകെ 26,000 രക്ഷിതാക്കളെ പരിശീലിപ്പിക്കും. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാംഘട്ടമായി 30 പേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിന് ഓരോ സ്‌കൂളിലെയും ലിറ്റില്‍ കൈറ്റ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും നേതൃത്വം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 0474 2743066.
‘ഇനി ഞാന്‍ ഒഴുകട്ടെ’; കൊട്ടാരക്കര നഗരസഭയിലും
ഹരിത കേരളം മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി നടപ്പിലാക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടാരക്കര നഗരസഭയിലും തുടക്കമായി.
പറയാട്ട് ഏലതോട് ശുചീകരണം, വീതി കൂട്ടി വെള്ളം ഒഴുകി പോകാനുള്ള പ്രവര്‍ത്തി എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ. ഷാജു നിര്‍വഹിച്ചു. ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തോട് മാലിന്യമുക്തമാക്കിയത്. പുഴകളും ജലാശയങ്ങളും നശിച്ചുതുടങ്ങിയിരുന്ന സാഹചര്യത്തിലാണ് പ്രകൃതിയും പുഴകളും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് വോക്ക്-ഇന്‍ -ഇന്റര്‍വ്യൂ മെയ് 10ന് രാവിലെ 10.30ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0474 2555050.
ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ മെയ് 15ന്
ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍/സബ്ജൂനിയര്‍ ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ മെയ് 15ന് രാവിലെ ഒമ്പത് മണിമുതല്‍ പള്ളിമുക്ക് അഡ്‌ലര്‍ സ്വിമ്മിംഗ് പൂളില്‍ നടക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വിജയികള്‍കളെ അനുമോദിക്കും. മത്സരാര്‍ത്ഥികള്‍ സ്വിമ്മിങ് ഫെഡറേഷന്‍ രജിസ്‌ട്രേഷന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മത്സരയിനങ്ങളും മെയ് 10നകം 9497896596, 9447491042 നമ്പറുകളില്‍ വാട്‌സ്ആപ്പ് ചെയ്യണം.
താലൂക്ക് വികസന സമിതി യോഗം
കൊല്ലം താലൂക്ക് വികസന സമിതി യോഗം ഇന്ന് (മെയ് 7) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
മെഡി സെപ്പ് രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡി സെപ്പ് പദ്ധതിയുടെ രണ്ടാംഘട്ട വിവരശേഖരണം ട്രഷറികളില്‍ ആരംഭിച്ചു. ഇതുവരെ പദ്ധതിയില്‍ അംഗമാകുവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അടുത്തുള്ള ട്രഷറിയില്‍ സമര്‍പ്പിക്കണം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇ- മെയില്‍ മുഖേനയും പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാന്‍ഡ് കോപ്പി നല്‍കാം. പെന്‍ഷന്‍ പെയ്‌മെന്റ് സബ്ട്രഷറി കൊല്ലം [email protected],
കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് മെയ് ഒമ്പതിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്. സി/ എസ്. ടി/ ഒ. ഇ. സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.
കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് മെയ് ഒമ്പതിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ ഒ. ഇ. സി കാര്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.
കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത : അസോസിയേറ്റ് മെമ്പര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രവര്‍ത്തി പരിചയം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷം പ്രതിമാസ വേതനം 22360- 37940, പ്രായം : 1845 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രായം, ജാതി (ഒ ബി സി വിഭാഗത്തില്‍പ്പെടുന്ന ഉദേ്യാഗാര്‍ത്ഥികള്‍ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ) വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ക്ക് 0484 2312944.