Input your search keywords and press Enter.

സർക്കാരിന്റെ ഒന്നാം വാർഷികം: ആര്‍ക്ക് വേണ്ടി ?എന്തിനു വേണ്ടി? എന്ത് പ്രയോജനം ?സര്‍ക്കാര്‍ സ്വയം ചിന്തിക്കുക

സർക്കാരിന്റെ ഒന്നാം വാർഷികം: ആഘോഷം ജില്ലകള്‍ കേന്ദ്രീകരിച്ചു കോടികള്‍ പൊടിക്കുന്നു . എന്തിന് വേണ്ടി ഈ പ്രഹസനം:പാവങ്ങള്‍ക്ക് എന്ത് പ്രയോജനം

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച പരിപാടികള്‍ ഓരോ ജില്ലയിലും അരങ്ങു തകര്‍ക്കുന്നു . ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി എന്ത് പ്രയോജനം എന്ന് സര്‍ക്കാര്‍ സ്വയം ചിന്തിക്കുക . കോടികള്‍ ആരാണ് മുടക്കുന്നത് .സര്‍ക്കാര്‍ ,അതോ പി ആര്‍ ഡി .ഇത് രണ്ടും അല്ല എന്ന് വ്യക്തം .പിന്നെ ആരാണ് ഈ പരിപാടികളുടെ പണം കൈപ്പറ്റുന്നവര്‍ ,എങ്ങനെ ആണ് പണം പോകുന്നത് .
ഇത്തരം പരിപാടി സര്‍ക്കാര്‍ നിര്‍ത്തണം . ഇതൊന്നും ഒരു സര്‍ക്കാരിനും ഒരിക്കലും ജന ഹൃദയത്തില്‍ കേറി പറ്റുവാന്‍ കഴിയില്ല . പ്രഹസന പരിപാടി കോടികള്‍ മുടിക്കുന്നു .അതിനു സര്‍ക്കാര്‍ സംവിധാനം നിന്ന് കൊടുക്കുന്നു . ഓരോ ജില്ലയിലും എത്ര ലക്ഷം മുടക്കി എന്ന് വ്യക്തമാക്കിയില്ല .ആരാണ് ഈ പദ്ധതിയുടെ ഉപദേശകന്‍ അല്ലെങ്കില്‍ നടത്തിപ്പുകാര്‍ .അറിഞ്ഞാല്‍ കൊള്ളാം .

പി ആര്‍ ഡി അല്ല എന്ന് അറിയുന്നു . പിന്നെ ആരാ ഹേ …സര്‍ക്കാരിന് വേണ്ടി ഇത്ര മാത്രം സേവനം അനുഷ്ടിക്കുന്നെ . സേവനം അല്ല എന്ന് അറിയുന്നു കോടികളുടെ പണം ഒഴുകി .ഇത് തെറ്റ് ആണ് .നിര്‍ത്തുക .പാവങ്ങളുടെ പണം ആണ് .അത് ജനക്ഷേമ പ്രവര്‍ത്തനത്തിന് ഉപകരിക്കണം .സര്‍ക്കാര്‍ നടത്തുന്ന ഓരോ പരിപാടിയുടെയും കണക്കു പൊതു ജനത്തിന് അറിയണം . അതിനു പി ആര്‍ ഡി കുടപിടിക്കരുത് .നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആണ് .അത് മറക്കരുത് . നിയമം ഉണ്ട് .അത് വഴി ജനം പോകും .ഒടുവില്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ പോലും ഇല്ലാതെ അലയും .അതിനു അവസരം കൊടുക്കരുത്

error: Content is protected !!