ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കും – മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുനര്‍നിര്‍മ്മിക്കപ്പെട്ട മംഗലം പാലം, മംഗലം ഓള്‍ഡ് എന്‍. എച്ച്. റോഡ്, വടക്കാഞ്ചേരി ബസാര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണജനതയക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പശ്ചാത്തല വികസനം പരമപ്രധാനമാണ്. വികസനത്തിന്റെ സൂചകമാണ് പശ്ചാത്തല വികസനം. പശ്ചാത്തലവികസനത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്നം വാഹനപ്പെരുപ്പമാണ്. ദേശീയപാത വികസനം സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണ്. എല്ലാദിവസവും ദേശീയപാതയുടെ പണി നിരീക്ഷിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ ഒരാള്‍ക്ക് ചുമതല നല്കിട്ടുണ്ട്. മാസത്തില്‍ മൂന്ന് തവണ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പദ്ധതിയുടെ റിവ്യൂ യോഗം ചേരുന്നുണ്ട്. വകുപ്പ് മന്ത്രി മാസത്തില്‍ ഒരിക്കല്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഠിന ശ്രമമാണ് ഇതിനായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ആറുമീറ്റര്പാതയില് 45 മീറ്റര്‍ വീതിയില്‍ പാത പൂര്‍ത്തിയാക്കും. ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നഷ്ടപരിഹാരത്തുകയുടെ തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കുന്നുണ്ട് . 5500 കോടി സര്‍ക്കാര്‍ ഇതിനായി ചിലവാക്കി. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഏത് സര്‍ക്കാരിന്റെതായാലും നടപ്പിലാക്കിയാല്‍ അത് നാടിനും ജനങ്ങള്‍ക്കും. ഗുണമാണ് അത്തരത്തിലാണ് കുതിരാന്‍ തുരംഗം തുറന്നത്. പാലക്കാട് ഏറെ പ്രതീക്ഷയോടെ കാണുന്ന മലയോര ഹൈവേയുടെ ഡി.പി.ആര്. തയ്യാറായതായും മന്ത്രി പറഞ്ഞു. പി.പി.സുമോദ് എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, കെ.എല്‍.രമേഷ്, ജില്ലാപഞ്ചായത് അംഗം അനിത പോള്‍സണ്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് റണ്ണിങ് കോണ്ട്രാക്റ്റ് സംവിധാനം നടപ്പാക്കും : മന്ത്രി മുഹമ്മദ് റിയാസ്
റോഡുകള്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് റണ്ണിങ് കോണ്ട്രാക്റ്റ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ പുന്നപ്പാടം (മമ്പാട്) ക്രോസ്വേ പാലം നിര്‍മ്മാണോദ്ഘാടനം , നവീകരിക്കപ്പെട്ട കുഴല്‍മന്ദം ബസാര്‍ റോഡ്, ആലത്തൂര്‍ മരുതംതടം റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള നിര്‍മ്മാണ രീതിയായ ബി.എം. ആന്‍ഡ് ബിസി മാതൃകയില്‍ നിലവിലെ റോഡുകളുടെ പരിപാലന കാലാവധി മൂന്ന് കൊല്ലമാണ്. ഇതുകഴിഞ്ഞാല്‍ റോഡ് നോക്കാന്‍ ആളില്ലാതെ തകര്‍ന്നുകിടക്കുന്ന സ്ഥിതി വരുന്നു. ഇത് ഒഴിവാക്കാന്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ പരിപാലന ചുമതല ഏല്‍പ്പിക്കുന്നതാണ് റണ്ണിങ് കോണ്ട്രാക്റ്റ്. ഇത്തരം സംവിധാനം രാജ്യത്ത് ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടികളാണ് വകുപ്പ് നടത്തുതെന്നും മന്ത്രി പറഞ്ഞു.വെറും 29000 കി.മീറ്റര്‍ മാത്രമുള്ള പൊതുമരാമത്ത് വകുപ്പ് റോഡുകളാണ് ഏറ്റവും കൂടുതല്‍ വാഹങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെ നേരിടാന്‍ ദേശീയപാത, തീരദേശ പാത, മലയോര പാത എന്നിവയുടെ വികസനം കൊണ്ട് മാത്രം കഴിയില്ല. അതുകൊണ്ടാണ് കെ. റെയില്‍ പോലുള്ള ബദല്‍ പദ്ധതികള്‍ കാലത്തിന്റെ ഉത്തരവാദിത്തമായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞുകൊണ്ട് ചെയ്യുന്നത്. ഒരാള്‍ക്കും പരാതികള്‍ ഇല്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ദേശീയപാതാ വികസനത്തിന് രാജ്യത്ത് എല്ലായിടത്തും കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കുമ്പോള്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിലെ പ്രശനം പരിഹരിക്കാന്‍ തുകയുടെ 25 ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്ത് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്, ജില്ലാ പഞ്ചായത്ത് അംഗം അനിതാ പോള്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വി. രാധാകൃഷ്ണന്, വി.പ്രേമലത, എന്‍.ശിവദാസന്‍, സജിത ശിവദാസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
നിര്‍മ്മാണം പുരോഗമിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി. നിര്‍മ്മാണ പ്രവൃത്തികളുടെ ബില്ലിങ് സമയബന്ധിതമാക്കുന്നതിനും മറ്റ് അപാകതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പട്ടികജാതിവികസന വകുപ്പ് മന്ത്രി എന്നിവരുമായി യോഗം ചേരുമെന്ന് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു. അവലോകന യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ്, ഐ.ആര്.ടി.സി, പൊതുമരാമത്ത് വകുപ്പ്, കണ്‍സള്‍ട്ടണ്ട് എന്നിവരെ ഏകോപിപ്പിക്കുന്നതിന് റിട്ട. എഞ്ചിനീയറെ നിയമിക്കാനുള്ള നടപടിക്ക് യോഗത്തില്‍ തീരുമാനമായി. നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്, പട്ടികജാതി വികസന വകുപ്പ് മന്ത്രിമാരുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ ചികിത്സക്കായി തൃശ്ശൂരിനേയും പെരിന്തല്‍മണ്ണയേയും തമിഴ്നാടിനേയുമാണ് നിലവില്‍ ആശ്രയിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍, എം.എല്‍.എ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയോജിതമായി നിശ്ചിത സമയത്തിനകം മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ക്കായി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ., ചീഫ് എഞ്ചിനീയര്‍ എല്‍. ബീന, പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും, ഓഫീസ് സമുച്ചയം ശിലാസ്ഥാപനം മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും
ലീഗല്‍ മെട്രോളജി വകുപ്പിന്റെ വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും, ഓഫീസ് സമുച്ചയത്തിന്റെയും ശിലാസ്ഥാപനം ഇന്ന്(മെയ് 11)വൈകിട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ- പൊതുവിതരണ-ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്.അനില്‍ നിര്‍വഹിക്കും.ജില്ലയിലെ അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിന് അത്യാധുനിക സൗകര്യങ്ങളുള്ള ലബോട്ടറികളാണ് സജ്ജമാക്കുന്നത്.
പരിപാടിയില്‍ എ. പ്രഭാകരന് എം.എല്‍. എ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. വി. കെ. ശ്രീകണ്ഠന് എം.പി., ഷാഫി പറമ്പില്‍ എം. എല്‍. എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്. ശോഭന, മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജി.നിഷ കൗണ്‍സിലര്‍മാരായ കെ. സുഭാഷ്, എസ്. ഷൈലജ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ , ലീഗല്‍ മെട്രോളജി ജോയിന്റ് ഡയറക്ടര്‍ ജെ. സി. ജീസണ്‍ എന്നിവര്‍ പങ്കെടുക്കും
സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം ഇന്ന് മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും
പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാളയാര്‍,നടുപ്പതി ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കായുള്ള സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം ഇന്ന് (മെയ് 11ന് ) വൈകിട്ട് 4.30ന് നടുപ്പതി ആദിവാസി കോളനിയില്‍ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും. വൈകീട്ട് 5.30 ന് ആനക്കല്ല്,എലകുത്താന്‍പാറ ആദിവാസി കോളനിയിലെ സഞ്ചരിക്കുന്ന റേഷന്‍കടയും മന്ത്രി ഉദ്ഘാടനം ചെയ്യും.
എ.പ്രഭാകരന് എം.എല്‍.എ.അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന് എം. പി, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ആല്‍ബര്‍ട്ട് കുമാര്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത, മലമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം അഞ്ജു ജയന്, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ. എസ് ഗോകുല്‍ദാസ് എന്നിവര്‍ പങ്കെടുക്കും.
കെ. എസ്. ഇ. ബി മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കെ. എസ്. ഇ. ബി യുടെ നേതൃത്വത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൈദ്യുത ലൈനിന് ഭീഷണിയായ മരച്ചില്ലകള്‍ മുറിച്ചു മാറ്റുക, കേടായ വൈദ്യുത കമ്പികള്‍, പോസ്റ്റുകള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ നടത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
പൊതുജന ശ്രദ്ധക്ക് :
വൈദ്യുതി അപകടങ്ങള്‍,അപകട സാധ്യതകള്‍ കണ്ടാല്‍ 9496010101-ല്‍ വിളിക്കുക.
ലൈനിനു മുകളിലുള്ള ചില്ലകള്‍ സ്വയം മുറിച്ചുമാറ്റാറ്റാതിരിക്കുക
കെ. എസ്. ഇ. ബിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ അറിയിക്കാനും ടോള്‍ ഫ്രീ നമ്പറായ 1912 ലേക്ക് വിളിക്കാവുന്നതാണ്.
വൈദ്യുത കമ്പി വെള്ളത്തില്‍ വീണുകിടക്കുന്നതായോ, പൊട്ടി കിടക്കുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ ആ ഭാഗത്തേക്ക് പോവരുത്.
വൈദ്യുത കമ്പിയ്ക്കിടയിലൂടെ ഇരുമ്പ് തോട്ടിക്കു പകരം മരത്തോട്ടികള് മാത്രം ഉപയോഗിക്കുക.
നനഞ്ഞ കൈകള്‍ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ സ്പര്‍ശിക്കരുത്.
ഗുണമേന്മയുള്ള വൈദ്യുതോപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക
ഇന്സുലേഷന് നഷ്ടമായ വയറുകള്‍ ഉപയോഗിക്കാതിരിക്കുക
വൈദ്യുത തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുത ബില്‍ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ബില്‍ അലേര്‍ട്ട് & ഔടേജ് മാനേജ്മെന്റ് സിസ്റ്റം. hris.kseb.in/OMSWeb/registration ല്‍ രജിസ്റ്റര്‍ ചെയ്യാം.
അട്ടപ്പാടിയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗം നേരിടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ താഴെത്തട്ടില്‍ നിന്ന് പരിഹരിക്കുന്നതിനും കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ശാക്തീകരണവും ലക്ഷ്യമാക്കി ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രാജു വി. ആര്. ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത അധ്യക്ഷയായി. അട്ടപ്പാടിയിലെ ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കുക,
പ്രശ്നപരിഹാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യവും പ്രവര്‍ത്തനശേഷിയും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്, വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. ആര് സെല്‍വരാജ് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ, സോഷ്യല്‍ ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്റ് സീന കുളങ്ങര, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. റോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ :അട്ടപ്പാടിയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സംഘടിപ്പിച്ച ത്രിദിന പരിശീലനപരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി.റീത്ത സംസാരിക്കുന്നു.
സ്പര്‍ശം 2022 പെരുമാട്ടിയില്‍ പരിശോധന നടത്തി
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും പെരുമാട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടിക വര്‍ഗ്ഗ കോളനികളില്‍ കുഷ്ഠരോഗ പരിശോധന നടത്തി. രോഗികളെന്ന് സംശയിക്കുന്ന രണ്ട് പേരെ വിശദ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിപാടിക്ക് ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബേബി തോമസ്, നോണ്‍ മെഡിക്കല്‍ സുപ്പര്‍വൈസര്‍ മാര്ട്ടിന് ബ്രിട്ടോ, ജെ.എച്ച്.ഐ.
ധനമണി, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി.
ലെവല്‍ ക്രോസ് അടക്കും
മുതലമട- കൊല്ലംകോട് 27 കിലോ മീറ്റര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 11 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ലെവല്‍ ക്രോസ്സിംഗ് ഗേറ്റ് അടച്ചിടും. യാത്രക്കാര്‍ കുറ്റിപ്പാടം-മലയമ്പള്ളം വണ്ടിത്താവളം എല്‍. സി 29, പാറകുളമ്പ്-മാമ്പള്ളം-നിലംമ്പതി വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.
ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്
ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തും. മെയ് 11,12 തീയതികളിലും 27,28 തീയതികളിലും പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ് നടക്കുന്നത്.
എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ ഐ. ടി. ഐയും ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിമാസം 19000 – 43600 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 19 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505204