Input your search keywords and press Enter.

കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി

 

 

കൊല്ലം ജില്ല ആസ്ഥാനമായതും വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ഉള്ളതുമായ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ കോടികളുടെ ഡിപ്പോസിറ്റുമായി മുങ്ങിയതായി ആരോപണം.

അഞ്ചു ദിവസമായി ഉടമ, ഭാര്യ, മകൻ, സഹായി, ഡ്രൈവർ എന്നിവരെ കാണുന്നില്ല എന്നാണ് ജന സംസാരം. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഫോൺ നമ്പർ ഓഫ്‌ ആണ്.

ഏകദേശം 1300 കോടി രൂപയുടെ ഇടപാടുകൾ ഉള്ള ഫിനാൻസ് ആണ്. ചില ബ്രാഞ്ചുകൾ രണ്ട് ദിവസമായി തുറക്കുന്നില്ല. ജീവനകാരും എത്തുന്നില്ല.

പോലീസ് രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ ആണ്

പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന K – Chery Chits എന്ന സ്ഥാപനം ധാരാളം നിക്ഷേപകരിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും ധാരാളം പേരിൽ നിന്നും ചിട്ടികൾ ചേർത്ത് തുക സ്വരൂപിക്കുകയും എന്നാൽ ടി തുകകൾ പല രീതിയിൽ വഴി മാറ്റി ചിലവാക്കുകയും ചെയ്തതിനാൽ വൻ സാമ്പത്തിക നഷ്ടം ടി കമ്പനിക്ക് ഉണ്ടാക്കുകയും നിക്ഷേപകരും ചിട്ടിക്ക് ചേർന്നവരും ടി സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന തുകകൾ പിൻവലിക്കാൻ ചെന്ന സമയം നിക്ഷേപകർക്ക് തുക കൊടുക്കാതെ മാസങ്ങൾ അവധി പറയുകയും ടി വിവരം നിക്ഷേപകർ അറിഞ്ഞതിനെ തുടർന്ന് ധാരാളം നിക്ഷേപകർ ടി ഓഫീസുകൾക്ക് മുന്നിൽ എത്തുകയും ആയതിനെ തുടർന്ന് സ്ഥാപന ഉടമയായ വേണു ഗോപാൽ ട/o ശ്രീധരൻ പിള്ള , ഹരി ഭവൻ പറയരുവിള കാര്യറ എന്നയാളും ടിയാന്റെ ഭാര്യ ബിന്ദു, ഡ്രൈവർ മനോജ്, അസിസ്റ്റന്റ് സുധീഷ് മകൻ വിഗ്നേഷ്, ടി ഓഫീസുകൾ പൂട്ടി മറ്റെവിടേയോ നാടുവിട്ടു പോയിട്ടുള്ളതും ടിയാന് ഏകദേശം 1300 കോടി രൂപയുടെ ബാധ്യതയുള്ളതായി അറിയുന്നു.

 

കേരളത്തിലെ കോന്നി വകയാർ ആസ്ഥാനമായിരുന്ന പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപകരുടെ 2000 കോടി രൂപയാണ് അടിച്ചു മാറ്റിയത്.256 ശാഖകൾ ഇതിനു ഉണ്ടായിരുന്നു. ഇപ്പോൾ സി ബി ഐ അന്വേഷണം നടത്തി വരുന്നു. കേച്ചേരി ഫിനാൻസ് സമാനമായ രീതിയിൽ പണം ചിലവഴിച്ചു. പുനലൂർ പോലീസിൽ പരാതി ഉണ്ട് എങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തില്ല. പരാതി ഉള്ളതായി പോലീസും സ്പെഷ്യൽ ബ്രാഞ്ചും സമ്മതിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ ലക്ഷവും കോടികളും ഒരു ഈടും ഇല്ലാതെ നിക്ഷേപിക്കുന്നവർ കൂടിയ പലിശയാണ് ലക്ഷ്യം വെക്കുന്നത്.

സ്വകാര്യ ഫിനാൻസിങ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ മതിയായ സർക്കാർ അനുമതി ഉണ്ടോ എന്ന് പോലും നോക്കാതെയാണ് നിക്ഷേപകർ കോടികൾ ഇടുന്നത്. പലിശ ലഭിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാറില്ല.

 

error: Content is protected !!