കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ കടയുടെ മുന്‍ ഭാഗം വൃത്തിയാക്കി കൊണ്ട് ഇരുന്ന വൃദ്ധ അടിതെറ്റി ഈ കുഴിയില്‍ വീണു . കാലിന് 8 കുത്തി കെട്ടുകള്‍ വേണ്ടി വന്നു .മരണം വരെ സംഭവിക്കാവുന്ന നിലയില്‍ ആണ് ഓടയുടെ ആഴം . മഴ പെയ്തു വെള്ളം നിറഞ്ഞതിനാല്‍ വീഴ്ചയുടെ ആഘാതം കുറവായി .ഇല്ലാ എങ്കില്‍ തല ഇടിച്ചു ഗുരുതരമായേനെ .
അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ള ഓട സ്ലാബ് ഇട്ടു സുരക്ഷിതമാക്കാത്ത കരാര്‍ ആളുകള്‍ക്ക് എതിരെ കോന്നി പോലീസ് കേസ് സ്വമേധയ എടുക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം .