Input your search keywords and press Enter.

കോന്നി മേഖലയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

 

ഭക്ഷ്യ സുരക്ഷാ വിഭാഗം ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ കമ്പൈന്റ് സ്‌ക്വാഡിലും കോന്നി നിയോജക മണ്ഡലത്തിലെ കോന്നി, കൂടല്‍,കൈപ്പട്ടൂര്‍, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ 7 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒരു സര്‍വയലന്‍സ് സാമ്പിളും 2 സ്റ്റാട്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമില്ലാത്ത 4 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി. ഒരു കിലോ മുറിച്ചു വെച്ച പഴങ്ങള്‍ നശിപ്പിച്ചു.

error: Content is protected !!