Input your search keywords and press Enter.

സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല രാപകല്‍ സമരം

 

സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി എത്തിയത്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കുക, സമയബന്ധിതമായി ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

ഒരിടവേളക്ക് ശേഷം പിഎസ് സിക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് എല്‍ജിഎസ് ഉദ്യാഗാര്‍ഥികള്‍. എല്‍ജിഎസ്‌റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം. ഒരു് ലക്ഷത്തിലേറെ പേരാണ് 2021 ല്‍എല്‍ ജി എസ് പരീക്ഷയെഴുതിയത്. നീതി ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. 548/ 2019,കാറ്റഘറി നമ്പറിലുള്ള എല്‍ജിഎസ് ഉദ്യാഗാര്‍ത്ഥികളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്.

പിഎസ് സിയുടെ ഉദ്യോഗവിരുദ്ധമായ നടപടികള്‍ക്കെതിരെയാണ് വനിതകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതിഷേധം. കേരള പിഎസ് സി എല്‍ജിഎസ്/ എല്‍ഡിസി റാങ്ക് ലിസ്റ്റുകള്‍ വിപുലീകരിക്കുക, പിഎസ് സിയും സര്‍ക്കാരും ഉദ്യോഗാര്‍ത്ഥികളോട് അനീതി കാട്ടാതിരിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.

പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. പിഎസ് സിയുടേത് വിവേകത്മകമായ നിലപാടാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അര്‍ഹരായവരെ പുറത്ത് നിര്‍ത്തി സര്‍ക്കാരും പിഎസ് സി യും തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് ഇവരുടെ പരാതി. നീതി ലഭിക്കും വരെ സമരം ശക്തമാക്കാനുമാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

error: Content is protected !!