Input your search keywords and press Enter.

കൊല്ലം അറിയിപ്പ് /ന്യൂസ്‌

ഓരോ വീട്ടിലും കൊതുകുനശീകരണം അനിവാര്യം: ജില്ലാ കലക്ടര്‍
കൊതുകു നശീകരണം വീടുതോറും നടത്താന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ദേശീയ ഡെങ്കിവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഞായറാഴ്ചകളില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്മായി നടത്തണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും ഡ്രൈഡേ ആചരിക്കണം. ഇതുവഴി ഡെങ്കിപ്പനി വ്യാപനം തടയാനാകുമെന്നും പറഞ്ഞു.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള കലക്ടറേറ്റ് പരിസരത്തെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കലക്ടര്‍ നേതൃത്വം നല്‍കി. കൊതുകിന്റെ ലാര്‍വയെ ഭക്ഷിക്കുന്ന ഗപ്പിക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇക്കൊല്ലത്തെ വാരാചരണം. വാരാചരണത്തിന്റെ ഭാഗമായി മെയ് 20 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സ്വകാര്യ-സര്‍ക്കാര്‍ പ്ലാന്റേഷനുകളിലും ട്രോളിംഗ് നിരോധനകാലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും ഉറവിടനശീകരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. ബോട്ടുടമകള്‍, പ്ലാന്റേഷന്‍ ഉടമകള്‍ എന്നിവരുടെ യോഗം ചേരുമെന്ന് ഡി. എം. ഒ വ്യക്തമാക്കി.
റെയില്‍വേയുടെ സഹകരണത്തോടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ബോധവത്ക്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മണികണ്ഠന്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജി. ഗോപകുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ. എസ്. രാഘവന്‍, മാസ് മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, എസ്. ശ്രീകുമാര്‍, ഡോ. ഭവില, നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ഹരീഷ് മണി, ജില്ലാ ലാബ് ഓഫീസര്‍ പ്രശാന്ത്, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിഹാര്‍ ജലാലുദ്ദീന്‍, ആരോഗ്യ വകുപ്പ് – റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

ലൈഫ് മിഷന്റെ തണലില്‍ രാധാകൃഷ്ണനും കുടുംബത്തിനും ഇനി അന്തിയുറങ്ങാം
ലൈഫ് മിഷന്‍ തുണയായി. പെയിന്റിംഗ് തൊഴിലാളിയായ രാധാകൃഷ്ണനും കുടുംബത്തിനും ഇനി സ്വന്തം ഭവനത്തില്‍ സുരക്ഷിതമായി അന്തിയുറങ്ങാം. അസുഖബാധിതയായ അജിതയ്ക്കും വിദ്യാര്‍ത്ഥികളായ മക്കള്‍ ആതിരയ്ക്കും അക്ഷയ്ക്കും ഇത് സ്വപ്നസാക്ഷാത്ക്കാരം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ക്ക് വീടിന്റെ തണലൊരുങ്ങിയത്.
നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം മയ്യനാട് എട്ടാം വാര്‍ഡിലെ രാധാകൃഷ്ണന്‍-അജിത ദമ്പതികള്‍ക്ക് താക്കോല്‍ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യാഥിതിയായി.
രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 20,808 ലൈഫ് ഭവനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത് . ജില്ലയില്‍ 1,989 വീടുകള്‍ പദ്ധതിയുടെ ഭാഗമായി.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ ബിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് സുല്‍ഫിക്കര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. കെ. സയൂജ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന ഉല്ലാസയാത്രകള്‍
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 21, 26 തീയതികളില്‍ വാഗമണ്‍ വഴി മൂന്നാറിലേക്ക് പോകാം. 21ന് രാവിലെ 05.10 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ, വഴി വാഗമണ്ണിലേക്ക്. വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി – ചെറുതോണി ഡാമുകളിലേക്കും തുടര്‍ന്ന് കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.
അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിംഗ് പോയ്ന്റ്‌സ്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം ആറു മണിക്ക് മൂന്നാറില്‍ എത്തും. രാത്രി ഏഴു മണിക്ക് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 23ന് പുലര്‍ച്ചെ രണ്ടു മണിക്ക് തിരികെ കൊല്ലത്ത് എത്തും. 26നും സമാന യാത്രയ്ക്ക് അവസരമുണ്ട്.
മൂന്നാര്‍ ഡിപോയില്‍ ബസ്സിനുള്ളില്‍ സ്ലീപ്പര്‍ സൗകര്യമുണ്ടാകും. ഭക്ഷണവും സന്ദര്‍ശന സ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ 1150 രൂപയാണ് യാത്രാച്ചിലവ്. ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. ഫോണ്‍- 8921950903, 9496675635.

അപേക്ഷ ക്ഷണിച്ചു
പൗള്‍ട്രി കോര്‍പ്പറേഷന്റെ (കെപ്‌കോ) തിരുവനന്തപുരം പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എഫ് ആന്‍ഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : 35നും 60നും മദ്ധ്യേ. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പാസായ 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ ബയോഡേറ്റ സഹിതം മെയ് 30ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 മേല്‍വിലാസത്തില്‍ അയക്കാം. വിശദവിവരങ്ങള്‍ക്ക്  [email protected]  മെയിലിലോ 0471 2478585, 2468585, 2477676 നമ്പരുകളിലോ ബന്ധപ്പെടാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയപാത ജില്ലാതല ഓഫീസിന്റെ പരിധിയില്‍ ചാത്തന്നൂര്‍, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി യൂണിറ്റുകളിലേക്ക് പ്രതിമാസ വാടകയ്ക്ക് വാഹനങ്ങള്‍ നല്‍കുന്നതിന് രജിസ്റ്റര്‍ ചെയ്ത പ്രാദേശിക സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവയില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷ മെയ് 28 വൈകിട്ട് മൂന്ന് മണിക്കകം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അഭിമുഖം മെയ് 23ന്  
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് മെയ് 23ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. പ്ലസ് ടു മിനിമം യോഗ്യത ഉള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0474 2740615, 8714835683.

ഗസ്റ്റ് അധ്യാപക അഭിമുഖം
കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022 -23 അദ്ധ്യയന വര്‍ഷത്തില്‍ മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം മെയ് 24 മുതല്‍. മെയ് 24ന് മലയാളം, അറബിക്, ഹിന്ദി 25ന് കൊമേഴ്‌സ്, സംസ്‌കൃതം 26ന് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ അഭിമുഖം നടക്കും.
ജില്ലാ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും സഹിതം എത്തണം. ഫോണ്‍ : 0476 2864010, 9447140647.

ടെണ്ടര്‍ ക്ഷണിച്ചു
ജില്ല മെഡിക്കല്‍ ഓഫീസിന്റെ 2023 മാര്‍ച്ച് 31 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ക്ക് ഭക്ഷണം, സ്റ്റേഷനറി സാധനങ്ങള്‍, പ്രിന്റിംഗ് സാധനങ്ങള്‍ എന്നിവയുടെ വിതരണത്തിനായി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണിക്കകം  സമര്‍പിക്കണം. ഫോണ്‍ : 0474 2795017, ഇ-മെയില്‍ : [email protected]

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മെയ് 27 വൈകിട്ട് മൂന്നു മണിക്കകം നല്‍കണം. ഫോണ്‍-0475 2228702.

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മെയ് 27 വൈകിട്ട് മൂന്ന് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ 0475 2228702.

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ക്ലീനിങ് കോമ്പൗണ്ട് ഓയില്‍, ഹാന്‍ഡ് വാഷ് എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് 27 വൈകിട്ട് മൂന്ന് മണിക്കകം നല്‍കണം. ഫോണ്‍ – 0475 2228702.

റേഷന്‍കട ലൈസന്‍സികളുടെ നിയമനം
ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള  25 ഒഴിവുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. പട്ടികജാതി, ഭിന്നശേഷി  വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.
പട്ടികജാതിവിഭാഗക്കാര്‍ക്കായി  കൊല്ലം താലൂക്കില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കൊല്ലം ഈസ്റ്റ് വില്ലേജില്‍ വാര്‍ഡ് നം 47ല്‍ ആണ്ടാമുക്കം റേഷന്‍ കട നം 35,    വാര്‍ഡ് നം 17ല്‍  കടപ്പാക്കട റേഷന്‍ കട നം 7 , കൊല്ലം വെസ്റ്റ് വില്ലേജില്‍ വാര്‍ഡ് നം 12ല്‍  കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റ് പരിസരത്ത് റേഷന്‍ കട നം 28, വാര്‍ഡ് നം 6ല്‍  മാമ്മൂട്ടില്‍ കടവ് റേഷന്‍ കട നം 66,  വാര്‍ഡ് നം 14ല്‍  ആശ്രാമം റേഷന്‍ കട നം 12,    വടക്കേവിള വില്ലേജില്‍ വാര്‍ഡ് നം 44ല്‍  കോളേജ് ജംഗ്ഷന്‍ റേഷന്‍ കട നം 16,   കിളികൊല്ലൂര്‍ വില്ലേജില്‍ വാര്‍ഡ് നം 18ല്‍  കോയിക്കല്‍ റേഷന്‍ കട നം 157,  മങ്ങാട് വില്ലേജില്‍ വാര്‍ഡ് നം 20ല്‍  മങ്ങാട് റേഷന്‍ കട നം 143,  ചാത്തന്നൂര്‍ പഞ്ചായത്തില്‍  മീനാട് വില്ലേജില്‍ വാര്‍ഡ് നം 17ല്‍  പാലമുക്ക് ചാത്തന്നൂര്‍ റേഷന്‍ കട നം 287, വാര്‍ഡ് നം 13ല്‍  ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍ ചാത്തന്നൂര്‍ റേഷന്‍ കട നം 281,  പേരയം പഞ്ചായത്തില്‍  പേരയം വില്ലേജില്‍ വാര്‍ഡ് നം 12ല്‍  പേരയം ചന്ത റേഷന്‍ കട നം 373, വാര്‍ഡ് നം 13ല്‍  എന്‍.എസ് നഗര്‍ പടപ്പക്കരയിലുള്ള റേഷന്‍ കട നം 377 , പൂതക്കുളം പഞ്ചായത്തില്‍ പൂതക്കുളം വില്ലേജില്‍ വാര്‍ഡ് നം 12ല്‍  നെല്ലേറ്റില്‍ റേഷന്‍ കട നം 246, കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ കുലശേഖരപുരം പഞ്ചായത്തില്‍ വാര്‍ഡ് നം 22ല്‍ മരങ്ങാട് റേഷന്‍ കട നം. 163,  ക്ലാപ്പന വില്ലേജില്‍ ക്ലാപ്പന പഞ്ചായത്തില്‍ വാര്‍ഡ് നം 14ല്‍  തോട്ടത്തില്‍ ജംഗ്ഷന്‍ റേഷന്‍ കട നം. 200 , പ•ന വില്ലേജില്‍ പ•ന പഞ്ചായത്തില്‍ വാര്‍ഡ് നം 21ല്‍  പോരുക്കര, ഇടപ്പള്ളി റേഷന്‍ കട നം. 69
ഭിന്നശേഷി  വിഭാഗക്കാര്‍ക്കായി കൊല്ലം താലൂക്കില്‍ കൊല്ലം കോര്‍പ്പറേഷനില്‍ മുണ്ടയ്ക്കല്‍  വില്ലേജില്‍ വാര്‍ഡ് നം 45 ല്‍  മുണ്ടയ്ക്കല്‍ റേഷന്‍ കട നം 23 , വാര്‍ഡ് നം 43ല്‍  എച്ച് ആന്റ് സി കോമ്പൗണ്ടിലുള്ള റേഷന്‍ കട നം 418, കൊട്ടാരക്കര താലൂക്കില്‍ മൈലം പഞ്ചായത്തില്‍  മൈലം വില്ലേജില്‍ വാര്‍ഡ് നം.9ല്‍ മുട്ടമ്പലം റേഷന്‍ കട നം 168, വെളിനല്ലൂര്‍ പഞ്ചായത്തില്‍  വെളിനല്ലൂര്‍ വില്ലേജില്‍ വാര്‍ഡ് നം.12ല്‍ കരിങ്ങന്നൂര്‍ റേഷന്‍ കട നം 242, കരുനാഗപ്പള്ളി താലൂക്കില്‍ കല്ലേലിഭാഗം വില്ലേജില്‍ തൊടിയൂര്‍  പഞ്ചായത്തില്‍ വാര്‍ഡ് നം 21ല്‍  മാളിയേക്കല്‍ ജംഗ്ഷന്‍ റേഷന്‍ കട നം. 96, കരുനാഗപ്പള്ളി താലൂക്കില്‍ തൊടിയൂര്‍ വില്ലേജില്‍ തൊടിയൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് നം 13ല്‍  പ്ലാവില മാര്‍ക്കറ്റ് റേഷന്‍ കട നം. 104, ആലപ്പാട് വില്ലേജില്‍ ആലപ്പാട്  പഞ്ചായത്തില്‍ വാര്‍ഡ് നം 6ല്‍  ശ്രായിക്കാട് ആവണി ജംഗ്ഷന്‍ റേഷന്‍ കട നം. 238, വാര്‍ഡ് നം 12ല്‍  പണ്ടാരതുരുത്തിലുളള റേഷന്‍ കട നം. 233, കുന്നത്തൂര്‍ താലൂക്കില്‍ വെസ്റ്റ് കല്ലട വില്ലേജില്‍ വെസ്റ്റ് കല്ലട  പഞ്ചായത്തില്‍ വാര്‍ഡ് നം 8ല്‍  നെല്പരക്കുന്ന് റേഷന്‍ കട നം. 85.
അപേക്ഷകര്‍ കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്ട്രോള്‍ ഓര്‍ഡര്‍ 2021 പ്രകാരം, സംവരണ വിഭാഗത്തിലെ വ്യക്തിഗത അപേക്ഷകര്‍  KTPDS  ഓര്‍ഡര്‍ 2021 അനുബന്ധം ഏഴ് ഫോം ജി പ്രകാരവും സംവരണ വിഭാഗങ്ങളിലെ വനിതാ കൂട്ടായ്മ/വനിതാ സ്വയംസഹായ സഹകരണ സംഘങ്ങള്‍  KTPDS  ഓര്‍ഡര്‍ 2021 അനുബന്ധം എട്ട് ഫോം എച്ച് പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷകള്‍ ജൂണ്‍ 15ന് വൈകുന്നേരം മൂന്ന് മണിക്കകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്ത്   FPS    (റേഷന്‍ കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ പ്രകാരം റീട്ടേയ്ല്‍ ഷോപ്പ് നടത്തുന്നതിനുള്ള  അപേക്ഷ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും അതാത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.civilsupplieskerala.gov.in    , ഫോണ്‍:0474 2794818, ഇ-മെയില്‍ :  [email protected]

പിടവൂര്‍ ആശാഭവന്‍-അരുവിത്തറ റോഡ് നവീകരിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലവൂര്‍ പഞ്ചായത്തിലെ പിടവൂര്‍ വാര്‍ഡിലെ ആശാഭവന്‍-അരുവിത്തറ റോഡ് സഞ്ചാരയോഗ്യമാക്കി. നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
തലവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് കലാദേവി അദ്ധ്യക്ഷയായി, വാര്‍ഡ് അംഗം സജിത അനിമോന്‍, സി. ഡി. എസ് അംഗം സിന്ധു ബിജു, പഞ്ചായത്ത് അംഗം അനിമോന്‍ എ. ഡി. എസ് ചെയര്‍പേഴ്‌സണ്‍ ലതിവിജയന്‍, പിടവൂര്‍ വാര്‍ഡ് കര്‍ഷകസമിതി അംഗം ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!