Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ : കണ്‍ട്രോള്‍ റൂം  തുറന്നു

ഗോത്രകിരണം നൂതനമായ പദ്ധതി – മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവതി – യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുമായി രൂപംനല്‍കിയ ഗോത്രകിരണം നൂതനമായ പദ്ധതിയാണെന്നും ചരിത്രത്തിലെ നാഴികകല്ലായി ഇത് മാറുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാപഞ്ചായത്തില്‍ ഗോത്രകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗോത്ര സമൂഹത്തിന് ഇനിയും പുതിയ സമൂഹത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. പൊതുസമൂഹവുമായി സഹകരിച്ചു പോവാന്‍ അവര്‍ക്ക് അറിയില്ല. അവര്‍ക്ക് അവരുടേതായ സാംസ്‌കാരിക രീതിയുണ്ട് വികസനത്തിന്റെ പേരില്‍ നമ്മള്‍ നമ്മുടെ ആഗ്രഹങ്ങള്‍ അവരിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഗോത്ര വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള ഏറ്റവും നല്ല വഴി വിദ്യാഭ്യാസമാണ്. ഗോത്രവിഭാഗത്തിലുള്ളവര്‍ക്ക് ഏതറ്റംവരെയും പഠിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട് കേരളത്തില്‍ മാത്രമാണ് അത് ഉള്ളത്. വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍ നല്‍കുന്നതിലൂടെയും മാത്രമേ അവരെ മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ . ഗോത്ര വിഭാഗത്തിലെ പുതിയ തലമുറയെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിക്കണം. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൃത്യമായ വേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പു വരുത്തണം. അതിലൂടെ മാത്രമേ സമൂഹത്തില്‍ അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. ഗോത്ര കിരണംപദ്ധതി അത്തരത്തില്‍ വലിയ മാറ്റമാവും സമൂഹത്തില്‍ ഉണ്ടാക്കുകയെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍പരമായ അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അതിനനുസൃതമായി പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന വിദ്യാഭ്യാസം നേടിയവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനും പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുത്തി സ്വയം സംരഭകരാവാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസവും ജോലിയും നേടുന്ന നൂറുകണക്കിനാളുകള്‍ ഗോത്ര വിഭാഗത്തില്‍ നിന്നും ഉണ്ടാവണം. എങ്കില്‍ മാത്രമെ കോളനികളില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയു. അതിലൂടെ മാത്രമെ ലഹരി ഉപയോഗത്തില്‍ നിന്നും പുറത്ത് കൊണ്ട് വരാന്‍ സാധിക്കു. അതിനായാണ് സര്‍ക്കാര്‍ പോലീസില്‍ പ്രത്യേക റിക്രൂട്ട്മെന്റിലൂടെ 100 ഗോത്ര വിഭാഗക്കാരെ ഉള്‍പ്പെടുത്തിയത്. എക്സൈസിലും അത്തരത്തില്‍ 100 പേര്‍ക്ക് നിയമനം നല്‍കാന്‍ പോവുന്നതായും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ അട്ടപ്പാടി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ ദേവികുളം പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം  5000 ഗുണഭോക്താക്കളെ കണ്ടെത്തി അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കുടുംബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന വിവിധ നൈപുണ്യ പരിശീലന പരിപാടികളെയും സംയോജിപ്പിച്ച്കൊണ്ടുള്ള വികസന പരിശീലന പരിപാടിയാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാഥിതിയായി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഇ.ചന്ദ്രബാബു, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം മരുതി മുരുകന്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ റീത്ത, കുടുംബശ്രീ അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ മനോജ് ബാലന്‍ എന്നിവര്‍ പങ്കെടുത്തു.


 
കണ്‍ട്രോള്‍ റൂം  തുറന്നു

ജില്ലയില്‍ മഴ കണക്കിലെടുത്ത്‌ ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോണ്‍ റൂം നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.

തഹസില്‍ദാര്‍, പാലക്കാട് – 9447735012, 04912505770

തഹസില്‍ദാര്‍, ആലത്തൂര്‍ –  9447735014, 04922 222324

തഹസില്‍ദാര്‍, ചിറ്റൂര്‍ – 8547610099, 04923 224740

തഹസില്‍ദാര്‍, ഒറ്റപ്പാലം – 9447735015, 04662 244322

തഹസില്‍ദാര്‍, പട്ടാമ്പി – 8547618445, 04662 214300

തഹസില്‍ദാര്‍, മണ്ണാര്‍ക്കാട് – 9447735016, 04924 222397

തഹസില്‍ദാര്‍, അട്ടപ്പാടി – 9446475907

 
ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്ക് ശ്രീ വെള്ളടിക്കുന്ന് ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള തദ്ദേശവാസികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 17ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍,സ്റ്റാഫ് നേഴ്‌സ്,ജൂനിയര്‍ പബ്ബിക്ക് ഹെല്‍ത്ത് നേഴ്‌സ്/
ആര്‍.ബി.എസ്.കെ നേഴ്‌സ്, ട്യൂബര്‍ക്യൂലോസിസ് ഹെല്‍ത്ത് വിസിറ്റര്‍,എന്നീ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 25 ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും,ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനും https://arogyakeralam.gov.in/2020/04/07/palakkad-2/ ല്‍ സന്ദര്‍ശിക്കണമെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍:0491 2504695

ലേലം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഒന്‍മ്പത് പലജാതി മരങ്ങള്‍ മെയ് 26 ന് രാവിലെ 11 ന് അട്ടപ്പാടി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.ഫോണ്‍- 04924 254080

വിമുക്തഭടന്‍മാരുടെ റദാക്കിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ആയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ മെയ് 31 വരെ അവസരം നല്‍കുമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍:0491 2971633

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും  ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ , വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ ക്ഷേമനിധി അംഗം ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മെയ് 25 നകം നല്‍കണം.സെക്രട്ടറി ,മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും  ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്-673006 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍-0495-2360720

അഭിമുഖം മാറ്റിവെച്ചു

തൃത്താല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഇന്ന് (മെയ്-20)നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച,സങ്കേതിക കരണങ്ങളാല്‍ മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9847705404

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ അടുത്ത അദ്ധ്യായന വര്‍ഷത്തേയ്ക്കുള്ള ഒരു വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ,ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ -ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്‌സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു, ഡിപ്ലോമ, ബി. ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധിയില്ല. ksg.keltron.in ല്‍ അപേക്ഷ ഫോം ലഭ്യമാണ്. താത്പര്യമുള്ളവര്‍ മെയ് 30 നകം അപേക്ഷകള്‍ നല്‍കണം
ഫോണ്‍ : 0471- 2325154, 8590605260

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ മെയ് 23 ന് രാവിലെ 10 ന് മഴക്കാലത്ത് അനുവര്‍ത്തിക്കേണ്ട മണ്ണ് ,ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെകുറിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0466 2912008, 6282937809 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

error: Content is protected !!