Input your search keywords and press Enter.

കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. നിരവധി തീവണ്ടികള്‍ റദ്ദാക്കി. പരശുറാം, ജനശതാബ്ദി ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. നാഗര്‍ കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. കോട്ടയം വഴിയുള്ള മറ്റു ചില തീവണ്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടി നാളെ മുതല്‍ 28 വരെ റദ്ദാക്കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മെയ് 24 മുതല്‍ 28 വരെ ഓടില്ല. കൊല്ലം-എറണാകുളം-കൊല്ലം മെമുവും 28 വരെ സര്‍വീസ് നടത്തില്ല.

ചില ട്രെയിന്‍ സര്‍വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21-ാം തീയതി), കൊച്ചുവേളി- ശ്രീഗംഗാനഗര്‍ (21, 28) ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം-ചെന്നൈ മെയില്‍ (22, 23),നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)കൊച്ചുവേളി-കോര്‍ബ (23, 26), യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്), തിരുവനന്തപുരം-വെരാവല്‍ (23-ാം തീയതി) തുടങ്ങിയവ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. കോട്ടയം റൂട്ടില്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം.

 

error: Content is protected !!