മഴയുണ്ടെന്ന് കരുതി കുടിവെള്ളം പാഴാക്കാമോ @അരുവാപ്പുലം
കുടിവെള്ള വിതരണത്തിൽ കാര്യക്ഷമത ഇല്ലാത്തതിനാൽ ലക്ഷ കണക്കിന് ലിറ്റർ ശുദ്ധ ജലം പാഴാകുന്നു. കോന്നിയിൽ റോഡ് പണിയുടെ പേരിൽ ആണ് കുടിവെള്ള പൈപ്പുകൾ കുത്തി പൊട്ടിച്ചു ജലം പാഴാക്കിയത് എങ്കിൽ അരുവാപ്പുലം തേക്ക് തോട്ടം മുക്കിൽ വാൽവിലൂടെ ആണ് വെള്ളം ചീറ്റി ഭരിക്കുന്നത്. രാത്രി മൊത്തം കുടിവെള്ളം പാഴായി. മൊത്തം എത്ര ലക്ഷം ലിറ്റർ വെള്ളം നഷ്ടമായി എന്ന് കണക്കു കൂട്ടുക.
ഒരു തുള്ളി ശുദ്ധ ജലത്തിനു വേണ്ടി കാത്തിരിക്കുന്ന അനേകായിരങ്ങൾ ഇന്നും ഉണ്ട്. ഊട്ട് പാറ പോലെ ഉള്ള സ്ഥലത്ത് മഴ മാറിയാൽ കുടിവെള്ള ഷാമം നേരിടും.
അനാസ്ഥതയുടെ പ്രതീകമായി ജല വിഭവ വകുപ്പ് മാറുന്ന നേർ കാഴ്ചയാണ് ഇത്. തേക്കു തോട്ടം മുക്കിൽ തന്നെ ഒരു ജല ധാര സൃഷ്ടിച്ചു. അധികാരികൾക്ക് കണ്ണ് ഉണ്ടെങ്കിൽ തുറന്നു പിടിക്കുക.