മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഹരിതകര്‍മസേന വഴിയാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനാണ് പുതിയ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. തരംതിരിച്ച മാലിന്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
പദ്ധതി പ്രകാരം അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിനുള്ള കെട്ടിടം, റോഡ്, കുടിവെള്ള സൗകര്യം, മാലിന്യങ്ങളുടെ ഭാരം അളക്കുന്നതിനും വൃത്തിയാക്കുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് ശ്മശാനത്തിനോട് ചേര്‍ന്നാണ് അജൈവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് സംസ്‌ക്കരണ യൂണീറ്റ് ബ്ലോക്ക് മെമ്പര്‍ തോമസ് വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്ലാന്റില്‍ ഫല വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍ നിര്‍വ്വഹിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് പരിപാടിയില്‍ അധ്യക്ഷയായി. മലമ്പുഴ പഞ്ചായത്ത് വികസന ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍മാരായ എസ്. ഹേമലത, അഞ്ജു ജയന്‍ , മെമ്പര്‍മാരായ ആര്‍.സുജാത, റാണി ശെല്‍വന്‍, പഞ്ചായത്ത് സെക്രട്ടറി പി.ഐ. പ്രവീണ്‍, ബ്ലോക്ക് സെക്രട്ടറി ഉമ്മര്‍കോങ്ങത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിനോയ്, മറ്റ് ഉദ്യോഗസ്ഥരും, ഹരിത കര്‍മ്മസേന അംഗങ്ങളും പങ്കെടുത്തു.
ഫോട്ടോ :മലമ്പുഴ ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യ കേന്ദ്രം ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് നിര്‍വഹിക്കുന്നു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 25, 26, 28 തിയതികളില്‍ താലൂക്കടിസ്ഥാനത്തില്‍ നടത്തുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. എല്ലാ വാഹന ഡ്രൈവര്‍മാരും യൂണിഫോമില്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ അസ്സല്‍ രേഖകള്‍ (ജി.പി.എസ്, സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെ ) സഹിതം രാവിലെ 9ന് എത്തണം. ഇ.ഐ.ബി ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണക്ലാസും ഉണ്ടായിരിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പരിശോധിക്കുന്ന സ്ഥലങ്ങളും തിയ്യതിയും ചുവടെ ചേര്‍ക്കുന്നു
ആര്‍.ടി.ഒ. ഓഫീസ് പാലക്കാട് ( മെയ് 25, 26) – അമൃത വിദ്യാലയം കൊട്ടേക്കാട്,
നൂറടി റോഡ് – മാതൃഭൂമിക്ക് സമീപം സി.എഫ്. ടെസ്റ്റ് നടത്തുന്ന സ്ഥലം ( 0491 2505741)
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആലത്തൂര്‍ (മെയ് 25, 26) – പുതുകുളങ്ങര ടെമ്പിള്‍ ഗ്രൗണ്ട് (0492 2224909).
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ചിറ്റൂര്‍ (മെയ് 25, 26) – കെ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം വണ്ടിത്താവളം (ചിറ്റൂര്‍ വണ്ടിത്താവളം റോഡ് ), ബെത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം പേഴുമ്പാറ നെന്മാറ (04923 222677).
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മണ്ണാര്‍ക്കാട് (മെയ് 25, 26) – തെങ്കര പുഞ്ചക്കോട് ഗ്രൗണ്ട് (04924 223090).
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഒറ്റപ്പാലം (മെയ് 25, 26) – ശബരി സ്‌കൂള്‍ ഗ്രൗണ്ട് ചെര്‍പ്പുളശ്ശേരി,
ചിനക്കത്തൂര്‍ ടെംപിള്‍ ഗ്രൗണ്ട് (0466 2247067).
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പട്ടാമ്പി (മെയ് 25, 28) – അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആമയൂര്‍ പെരിങ്ങോട് കൂറ്റനാട്,
കെ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആമയൂര്‍,പട്ടാമ്പി (0466 2214182)
ജൈവവൈവിധ്യ ദിനത്തില്‍ കിളികള്‍ക്കായൊരു വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്. അടക്കാപുത്തൂര്‍ സംസ്‌കൃതിയുടേയും പാലക്കാട് ജൈവ വൈവിധ്യ ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ എലമ്പുലാശ്ശേരി കരുണാകര എ.യു.പി. സ്‌കൂളിലാണ് ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കിളികള്‍ക്കായി ഒരു വനമൊരുക്കിയത്. കിളികളും മൃഗങ്ങളും വൃക്ഷങ്ങളുമൊക്കെ ഈ ഭൂമിയുടെ അവകാശികളെന്ന യാഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാലയത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയതെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് പറഞ്ഞു. കിളികള്‍ക്ക് ഭക്ഷ്യയോഗ്യമായ പഴവര്‍ഗ്ഗങ്ങളുടെ തൈകള്‍ പദ്ധതിയുടെ ഭാഗമായി നട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രജിത അധ്യക്ഷയായി. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ എം.ബാബു ബോണ വെന്‍ച്വര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. ഹരിഗോവിന്ദന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷൗക്കത്തലി, ഇ. പി. ബഷീര്‍, കെ.വിജിത, സംസ്‌കൃതി പ്രവര്‍ത്തകരായ രാജേഷ് അടക്കാപുത്തുര്‍, എം.പി പ്രകാശ് ബാബു, യു.സി വാസുദേവന്‍, കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുഴല്‍മന്ദം (ആണ്‍), തൃത്താല (പെണ്‍) ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മെയ് 25, 26 തിയതികളില്‍ കുഴല്‍മന്ദം ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിയതി, സമയം എന്നിവ എസ്.എം.എസ് ആയി രജിസ്റ്റേര്‍ഡ് മൊബൈല്‍ഫോണ്‍ നമ്പരില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ scdpkd.blogspot.com
ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബി.പി.സി.പി.എന്‍. പരിശീലനം, പുതിയ ബാച്ച് ആരംഭിക്കുന്നതിന്റെ കൗണ്‍സിലിംഗ് എന്നിവ മെയ് 28ന് രാവിലെ 10ന് പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കും. ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി. നേഴ്സിംഗ്, കേരള നേഴ്സിംഗ് രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒരു പകര്‍പ്പ് സഹിതം നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 9446333992, 9846249704
പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ഫിറ്റിങ് ) എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു. ബന്ധെപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ. പാസ്സാവണം. താത്പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 11 ന് അസ്സല്‍ സിര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ :0491 2572640
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മെഗാതൊഴില്‍മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 4 ന് മേഴ്‌സി കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍ :0491-2505435
അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ താമസിച്ചു വരുന്നവരും എസ്.എസ്.എല്‍.സി. പാസായവരും/ എസ്.എസ്.എല്‍.സി. ക്കു മുകളില്‍ യോഗ്യത ഉള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ തൊഴില്‍ മേഖലയിലേക്ക് അവസരം ലഭിക്കുന്നതിനായി വിവരശേഖരണം നടത്തുന്നു. മെയ് 23 മുതല്‍ മെയ് 31 വരെ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലാണ് രജിസ്ട്രേഷന്‍. വിവിധ തൊഴില്‍ മേഖലകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ഐ.ടി.ഡി.പി. പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ രേഖകളും, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും രജിസ്ട്രേഷനായി കൊണ്ടുവരണം ഫോണ്‍ : 04924 254382
പറളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയില്‍ മീറ്റര്‍ റീഡര്‍, എന്‍.എച്ച്.എം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ സഹായി തുടങ്ങിയ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മീറ്റര്‍ റീഡറിന് ഏഴാം ക്ലാസാണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അന്വേഷിക്കാം. ഫോണ്‍ : 0491 2856231
തോലനൂര്‍ ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കോമേഴ്‌സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം വിഷയങ്ങളിലേക്ക് അതിഥി അധ്യാപക രെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. അപേക്ഷകര്‍ തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കോമേഴ്‌സ്, ജോഗ്രഫി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, ജേണലിസം വിഷയങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ മെയ് 30 രാവിലെ 10നും ഹിന്ദി, മലയാളം, ഹിസ്റ്ററി വിഷയങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ മെയ് 31 ന് രാവിലെ 10നും വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍ – 9400732854, 9497605460
പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍, ഹിന്ദി, സംസ്‌കൃതം വിഷയങ്ങളില്‍ അതിഥി അധ്യാപകനിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. മെയ് 27ന് രാവിലെ 10 ന് ഹിന്ദിക്കും ഉച്ചക്ക് രണ്ടിന് സംസ്‌കൃതത്തിനും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യു.ജി.സി നെറ്റ് യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. യു.ജി.സി. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സിര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ എത്തണം.
ഫോണ്‍ : 0491 2873999
്ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പാലക്കാട് മുനിസിപ്പാലിറ്റി പ്രദേശത്തുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ബാലമിത്ര പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് ജില്ല അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബേബി തോമസ് നേതൃത്വം നലല്‍കി. നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ മാര്‍ട്ടിന്‍ ബ്രിട്ടോ അധ്യക്ഷനായി. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ കുഷ്ഠരോഗം കണ്ടെത്തുന്ന പരിപാടിയാണ് ബാലമിത്ര.