Input your search keywords and press Enter.

പത്തനംതിട്ടയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

കണ്‍സ്യൂമര്‍ഫെഡ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ മികവോടെ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ഓരോ റീജിയണിലും ശില്പശാലകൾ നടന്നു വരുന്നു . പത്തനംതിട്ട റീജിയണിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവനും അവലോകനം ചെയ്യാനുമായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ഉൾപ്പെടുത്തി പത്തനംതിട്ട കേരളബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏകദിന ശില്പശാല കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. കെ. രാജൻ ഉത്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ഫെഡ് സീനിയർ മാനേജർ എസ്. ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട റീജിയൺ അഡ്മിനിസ്ട്രേഷൻ മാനേജർ ടി. എസ്. അഭിലാഷ് സ്വാഗതവും അക്കൗണ്ട്സ് മാനേജർ രാജി. കെ നന്ദിയും രേഖപ്പെടുത്തി .

കണ്‍സ്യൂമര്‍ഫെഡിന്‍റെ പൊതുസ്ഥിതിയെ പറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റീജിയനിന്‍റെ സ്ഥിതി വിവരകണക്കുകൾ റീജിയണൽ മാനേജർ ബിന്ദുവും വിശദീകരിച്ചു. സ്ഥാപനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല അവസാനിച്ചു .

error: Content is protected !!