തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷന്‍ 1 – കുമ്പിടി നിയോജകമണ്ഡലത്തിലേക്കുള്ള തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇന്ന് ( മെയ് 25 ) പ്രസിദ്ധീകരിക്കും. ആനക്കര ഗ്രാമ പഞ്ചായത്തിലെ 1,2,8,9,11,12,14,15,16 വാര്‍ഡുകളാണ് കുമ്പിടി ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. 2020 ലെ തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക വിജ്ഞാപനത്തോടൊപ്പം കരടായി പരസ്യപ്പെടുത്തുന്നതാണ്. ആനക്കര പഞ്ചായത്ത്, പട്ടാമ്പി താലൂക്ക്, തൃത്താല ബ്ലോക്ക്, ആനക്കര വില്ലേജ് ഓഫീസുകളിലും, www.lsgelection.kerala.gov.in ലും വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കാന്‍ സൗകര്യം ലഭിക്കും. വോട്ടര്‍ പട്ടിക പരിശോധിച്ച് പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്കും പേര് ചേര്‍ക്കേണ്ടവര്‍ക്കും ഇന്ന് ( മെയ് 25) മുതല്‍ ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ www.lsgelection.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ 4 ലും, ഉള്‍ക്കുറിപ്പുകളില്‍ തിരുത്തല്‍ വരുന്നതിന് ഫോറം നമ്പര്‍ 6 ലും നിലവിലെ പഞ്ചായത്തിലെ ഒരു ബൂത്തില്‍ നിന്ന് മറ്റൊരു ബൂത്തിലേക്കോ, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ മാറ്റുന്നതിനു ഫോറം നമ്പര്‍ 7 ലും ഓണ്‍ലൈനായും, വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫോറം നമ്പര്‍ 5 ല്‍ നേരിട്ടോ തപാല്‍ മുഖേനയോ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് അപേക്ഷ നല്‍കാം. ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും വിചാരണ നടത്തി തീര്‍പ്പാക്കി ജൂണ്‍ 18ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി ( ബി എസ് എസ് ) യുടെ കീഴില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എ സി മെക്കാനിക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍, പ്രീപ്രൈമറി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, ഒരു ഫോട്ടോ സഹിതം പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബി എസ് എസിന്റെ അംഗീകൃത പഠന കേന്ദ്രമായ എ സി ഇ കോളേജില്‍ ബന്ധപ്പെടണം. ഫോണ്‍ -0491 2520823, 9745279446.
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല പൊതുമരാമത്ത്, വനംവകുപ്പ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്റര്‍ സെക്ടര്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മലിനജലത്തിലും മണ്ണിലും പണിയെടുക്കുന്നവര്‍ക്ക് എലിപ്പനിക്കെതിരെയുള്ള അവബോധവും ഡോക്‌സിസൈക്ലിന്‍ വിതരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മലയോര പ്രദേശങ്ങളില്‍ വനം വകുപ്പുമായി സഹകരിച്ച് പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ തീരുമാനമായി. മഴക്കാല ശുദ്ധജല വിതരണവും ക്ലോറിനേഷനും നിര്‍വ്വഹിക്കാന്‍ ജലവിതരണ വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ വികസന സമിതിയോഗം മെയ് 28 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. മെയ് 31 വരെ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേന ഹോം പേജില്‍ നല്‍കിയ സ്‌പെഷ്യല്‍ റിന്യൂവെല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പുതുക്കാം. മെയ് 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കി രജിസ്‌ട്രേഷന്‍ പുതുക്കാനും അവസരം. എംപ്ലോയ്‌മെന്റ് ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സമയപരിധി കഴിഞ്ഞ് സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മെഡിക്കല്‍ ഗ്രൗണ്ടില്‍ ഉപരിപഠനാര്‍ത്ഥം ജോലി പൂര്‍ത്തിയാക്കാനാവാതെ വിടുതല്‍ ചെയ്തവര്‍, നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാനാവാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍, സ്വകാര്യമേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 ന് ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലേബര്‍ ഓഫീസര്‍/ഫാക്ടറി ഇന്‍സ്പെക്ടര്‍/ട്രെയിനിങ് ഇന്‍സ്പെക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടും യഥാസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. 65 വയസ്സ്, 161 സെ.മീ ഉയരം, പുരുഷന്‍, ഇരുനിറം, ചുവപ്പും ചാരനിറവും കലര്‍ന്ന ടീ ഷര്‍ട്ട് എന്നിവയാണ് അടയാളങ്ങള്‍. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍: 04912 537368, 9497980637, 9497987146
പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മെയ് 26 ന് രാവിലെ 10 ന് കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഫോണ്‍: 6282937809, 04662 912008
അട്ടപ്പാടി ഐ.ടി.റ്റി.പിയുടെ കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേയും, അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം) എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. ആകെ അഞ്ച് ഒഴിവുകളുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10 ന് അട്ടപ്പാടി അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382
മരുതറോഡ് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ എന്ന തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ ഡിപ്ലോമ/ഐ. ടി. ഐ ആണ് യോഗ്യത. പട്ടികജാതി വിഭാഗത്തിന് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 31 ന് ഉച്ചക്ക് മൂന്നിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2534003
കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ് വിദ്യാധരന്‍(ജില്ലാ ജഡ്ജ്) ജൂണ്‍ 10 ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക സംബന്ധമായ പാലക്കാട് ക്യാമ്പ് സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് നടപ്പാക്കുന്ന സങ്കല്‍പ് പദ്ധതിയില്‍ സ്വയം തൊഴില്‍ പര്യാപ്തതക്കായി ഉള്‍പ്പെടുത്തിയ ട്രാക്ടര്‍ ഓപ്പറേറ്റര്‍ സൗജന്യ പരിശീലന പരിപാടിയിലേക്ക് താത്പര്യമുള്ള യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2957924, 9847358447
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ്സുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനാ ക്യാമ്പ് മെയ് 25 ന് രാവിലെ 11 ന് കൂറ്റനാട് പെരിങ്ങോട് അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂളിലും, മെയ് 28 ന് രാവിലെ 11 ന് പട്ടാമ്പി ആമയൂര്‍ എ.ഇ.ടി സ്‌കൂളിലും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. എല്ലാ വാഹന ഡ്രൈവര്‍മാരും, ഡോര്‍ അറ്റന്റര്‍മാരും(ആയ) അവര്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യൂണിഫോമിലും, ഡ്രൈവിങ് ലൈസന്‍സ്, വാഹനം, വാഹനത്തിന്റെ അസല്‍ രേഖകള്‍(വാഹനത്തിന്റെ ജി.പി.എസ്, സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെ) സഹിതം എത്തണം. അന്ന് സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണ ക്ലാസും നടക്കും. പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ [email protected] ല്‍ മെയ് 24 ന് വൈകിട്ട് അഞ്ചിനകം അറിയിക്കണം. വാഹന പരിശോധനയില്‍ പങ്കെടുത്ത് സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ സ്‌കൂള്‍ കുട്ടികളുമായി റോഡില്‍ ഉപയോഗിക്കുവാന്‍ അനുവദിക്കില്ലെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2214182
മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം, വാക്കോടന്‍ വട്ടക്കനാല്‍ വീട്ടില്‍ ബാസ്റ്റിനില്‍ നിന്നും പിടിച്ചെടുത്ത സ്ഥലം മെയ് 24 ന് രാവിലെ 11 ന് പാലക്കയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04924 222397, 8547615219
മുട്ടികുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ മെയ് 27 ന് രാവിലെ 11 മുതല്‍ വിവിധ മരങ്ങളുടെ ലേലം നടക്കും. ഡി 9 ക്വാര്‍ട്ടേഴ്സിനു സമീപം കടപുഴകി വീണ കശുമാവ്, ഇലക്ട്രിക് ലൈനിന് ഭീഷണിയായി നിന്നിരുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടിമാറ്റിയതും ഒടിഞ്ഞുവീണ മരങ്ങളുടെ ശിഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ലേലം ചെയ്യും. ഫോണ്‍: 0491 2555191
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 സെപ്റ്റംബര്‍ 16 വരെയുള്ള കുടിശികകള്‍ക്ക് മുഴുവന്‍ തുകയും ഒറ്റത്തവണയായി അടച്ചു തീര്‍ക്കാനുള്ള അവസരം ഉള്ളതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കുടിശ്ശിക പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 50% ഇളവ് ചെയ്ത് ക്ഷേമനിധി ഒറ്റത്തവണയായി ആറുമാസത്തിനുള്ളില്‍ അടയ്ക്കാം. ഫോണ്‍: 0491 2515765.
കേരള സംസ്ഥാന പിന്നോക്ക വിഭാഗവികസന കോര്‍പറേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട ഒ.ബി.സി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം പലിശ നിരക്കില്‍ 18 നും 55 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വയം തൊഴില്‍ വായ്പക്ക് പുറമേ ബഹുവിധ ആവശ്യങ്ങള്‍ക്കുള്ള സുവര്‍ണശ്രീ വായ്പ, ഭവനനിര്‍മാണത്തിനായുള്ള എന്റെ വീട് വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, വിദ്യാഭ്യാസ വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ വായ്പ, വ്യക്തിഗത വായ്പ, ഉദ്യോഗസ്ഥര്‍ക്ക് ഭവന പുനഃരുദ്ധാരണത്തിനായുള്ള സ്വസ്ഥഗൃഹ വായ്പ, വാഹന വായ്പ തുടങ്ങിയ വിവിധ വായ്പ പദ്ധതികളിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കെ.എസ്.ബി.ഡി.സി ജില്ലാ കാര്യാലയത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0491 2505366, 0491 2505367
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി(ബി.എസ്.എസ്) യുടെ കീഴില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍, പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. താത്പര്യമുള്ളവര്‍ എസ്.എസ്. എല്‍.സി കോപ്പി, ആധാറിന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവ സഹിതം പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബി.എസ്.എസിന്റെ അംഗീകൃത പഠന കേന്ദ്രവുമായ എ.സി.ഇ കോളേജില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2520823, 9745279446
ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം സി.ഡി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചിറ്റൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297
ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ആര്‍ട്ടിസ്റ്റ് യു.ടി വേണുവിന്റെ ‘സംഗീത കുറിപ്പുകള്‍’ എന്ന പേരില്‍ മെയ് 27 മുതല്‍ 31 വരെ ശില്പപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 27 ന് രാവിലെ 11ന് ശില്പ നടനും എഴുത്തുകാരനും പ്രഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ് മുഖ്യാതിഥിയാകും. കലാ നിരൂപകനായ ഷാജി നെല്ലായി ശില്പങ്ങള്‍ പരിചയപ്പെടുത്തും. ആര്‍ട്ടിസ്റ്റ് വേണുവും സംഘവും അവതരിപ്പിക്കുന്ന ബാംസുരി കച്ചേരിയും അരങ്ങേറും.
ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍, എഴുത്തുകാരന്‍ ടി.കെ ശങ്കരനാരായണന്‍, കുഞ്ചന്‍ സ്മാരക സെക്രട്ടറി എ.കെ ചന്ദ്രന്‍കുട്ടി, പുരോഗമന കാലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോന്‍, എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രന്‍സിപ്പല്‍ പ്രൊഫ. സി.സോമശേഖരന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തകുമാരന്‍ മാസ്റ്റര്‍, ആര്‍ട്ടിസ്റ്റ് ദേവിദാസ് വര്‍മ, ജില്ലാ പബ്ലിക് ലൈബ്രറി വൈസ് ചെയര്‍മാന്‍ സി.പി പ്രമോദ്, ജ്യോതി ഭായി പര്യേടത്ത് എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് കാറ്റഗറി നമ്പര്‍ 308/2020, 339/2019, 548/2019 തസ്തികയിലേക്കുള്ള സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.