Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ജില്ലാതല പട്ടയമേള മെയ് 31 ന്

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും മെയ് 31 ന്  പകല്‍ 12 ന് പുനലൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
എം.പിമാരായ എ. എം. ആരിഫ്, എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ കെ.ബി. ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി. എസ്. ജയലാല്‍, പി. സി. വിഷ്ണുനാഥ്, എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയന്‍പിള്ള, സി. ആര്‍. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.

=

തിരികെ സ്‌കൂളിലേക്ക്
പ്രവേശനോത്സവം മുട്ടറയില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കോവിഡാനന്തര സ്‌കൂള്‍ പ്രവേശനോത്സവം പൊതുവിദ്യാഭ്യാസ വകുപ്പ് വിപുല പരിപാടികളോടെ ആഘോഷമാക്കും. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുക്കങ്ങളായി.
ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 10.15ന് മുട്ടറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്യും. വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍ കിഡ്‌സ് ലൈബ്രറി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ ‘എന്റെ ചിത്രം എന്റെ നോട്ട് ബുക്ക്’ പ്രകാശനം ചെയ്യും. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.കെ ഹരികുമാര്‍ പഠനോപകരണം വിതരണം നടത്തും.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. ശിവപ്രസാദ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 30നകം പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കെട്ടിടങ്ങളുടെ സുരക്ഷ, ബസ്സുകളുടെ കാര്യക്ഷമത, പരിസരശുചീകരണം തുടങ്ങിയവയും ഉറപ്പാക്കും.

നവകേരളനിര്‍മിതി വിജ്ഞാനം, സാമൂഹിക പരിവര്‍ത്തനത്തിന്
അക്കാഡമിക് കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും മെയ് 31ന് രാവിലെ 10ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയാകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തും. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്റ് പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം. മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീ നാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പഠന സെഷനുകള്‍  മെയ് 31ന് രാവിലെ 11 30 ന് തുടങ്ങും.  ‘വിജ്ഞാന സമ്പത്ത്ക്രമത്തില്‍ തദ്ദേശസ്വയംഭരണ പരിസരം, ശക്തി, സാധ്യത, വെല്ലുവിളികള്‍ വിഷയാവതരണം സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി. കെ. രാമചന്ദ്രന്‍ നടത്തും. പ്രൊഫ. കെ. കുഞ്ഞാമന്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അക്കാദമിക് കമ്മിറ്റി അംഗം പ്രൊഫ. പി. കെ. രവീന്ദ്രന്‍, ഡോ. ജെ. ഗ്രേഷ്യസ്, സംഘാടക സമിതി കണ്‍വീനര്‍ ഡോ. എം. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടുമണിക്ക് ‘തദ്ദേശസ്വയംഭരണവും ആസൂത്രണവും സാധ്യതകളും പ്രശ്‌നങ്ങളും ഒരു പുനര്‍നിര്‍ണയം’ സെഷനില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിഷയാവതരണം നടത്തും. ഡോ. ടി. എം. വിജയന്‍, ഡോ. പി. ഗംഗാധരന്‍, പ്രൊഫ. മൃദുല്‍ ഈപ്പന്‍, ഡോ. ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘മികച്ച 10 പദ്ധതി നിര്‍ദേശങ്ങളുടെ അവതരണവും ചര്‍ച്ചയും’ സെഷന്‍ 3.15 ന് ആരംഭിക്കും. ഡോ. സി. ഉദയകല, ഡോ. സി.പി. വിനോദ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, ഡോ. സണ്ണി ജോര്‍ജ് കെ.എസ്, ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പഠനാനുഭവങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്.വി. സുധീര്‍ മോഡറേറ്ററാകും. തുടര്‍ന്ന് കലാസന്ധ്യ.
ജൂണ്‍ ഒന്നിന് രാവിലെ 10ന് തുടങ്ങുന്ന ‘നവകേരള നിര്‍മ്മിതിയില്‍ വിദ്യാഭ്യാസവും പരിശീലനവും സാധ്യതകള്‍’ സെഷനില്‍ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. ഇക്ബാല്‍ വിഷയാവതരണം നടത്തും. കെ.ഡി.ഐ.എസ്.സി മെംബര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ. മിനി സുകുമാര്‍, അസാപ് ചെയര്‍പേഴ്‌സണ്‍ ഡോ. ഉഷ ടൈറ്റസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.
11. 30 ന് ‘വിദ്യാഭ്യാസവും പരിശീലനവും പരിവര്‍ത്തന നേതൃത്വത്തിന്’ സെഷനില്‍ കെ. എസ്. എച്ച്. ഇ. സി. വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ വിഷയാവതരണം നടത്തും സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ.പി. പ്രേംകുമാര്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്‌സ്, പ്രൊഫ. കെ. എന്‍. ഗണേശ്, പ്രൊഫ. എസ്. ശാരദക്കുട്ടി, ഡോ. എ. പസ്‌ലിത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് വൈകിട്ട് 3.45 ന് നടക്കുന്ന കോണ്‍വൊക്കേഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മുഖ്യഅതിഥിയായി മന്ത്രി ജെ. ചിഞ്ചു റാണി പങ്കെടുക്കും.

അഞ്ചാലുംമൂട് സ്‌കൂളിലെ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം  (മെയ് 28)
കോര്‍പ്പറേഷന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ചാലുംമൂട് സ്‌കൂളിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം അഞ്ചാലുംമൂട് സ്‌കൂളില്‍  (മെയ് 28) രാവിലെ 9:30ന് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വയോജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 30 ന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ ശങ്കേഴ്‌സ് ആശുപത്രിയില്‍ നടക്കും. സബ്കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു ശങ്കേഴ്‌സ് ആശുപത്രി തയ്യാറാക്കിയ സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ് ലോഞ്ചിങ് നിര്‍വഹിക്കും.
സൗജന്യ രജിസ്‌ട്രേഷന്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, യൂറോളജി, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സൗജന്യസേവനം, ലബോറട്ടറി പരിശോധനയില്‍ 20 ശതമാനം ഇളവ്, ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് സര്‍ജറി ഫീസിന്റെ 25 ശതമാനം ഇളവ് എന്നിവ ലഭിക്കും.
മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കിയോസ്‌കില്‍ സബ്കലക്ടര്‍ ചേതന്‍ കുമാര്‍ മീണ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും ക്ഷേമവും സംരക്ഷണവും നിയമപ്രകാരമുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് അംഗം പി. സുന്ദരന്‍ അധ്യക്ഷനാകും. അഡ്മിനിസ്‌ട്രേറ്റീവ് അംഗം അനില്‍ മുത്തോടം, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മീന അശോകന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എന്‍. ചന്ദ്രശേഖരന്‍ പിള്ള, ഫീല്‍ഡ് റെസ്‌പോണ്‍സ് ലീഡര്‍ വിശാല്‍ പി. തോമസ്, ഫീല്‍ഡ് റെസ്‌പോണ്‍സീവ് ഓഫീസര്‍ എല്‍. അശ്വതി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. ശ്യാംപ്രസാദ്, പീഡിയാട്രീഷ്യന്‍ ഡോ. എം. സി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫോണ്‍ – 0474 2756000.

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോപ്പതി വകുപ്പ്
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഹോമിയോപ്പതി വകുപ്പ് പൂര്‍ണ്ണ സജ്ജം. ജില്ലാതല സാംക്രമിക പ്രതിരോധ സെല്ല് യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. കൊതുകകളുടെ ഉറവിട നശീകരണത്തിന് പ്രാമുഖ്യം നല്‍കണം. പരസ്പര-വ്യക്തി ശുചിത്വം ഉറപ്പാക്കണം. കുടിക്കാന്‍ ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ ഒഴിവാക്കണം. തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിന്റെ സേവനം തേടണമെന്നും നിര്‍ദേശം നല്‍കി. ഡിസ്‌പെന്‍സറികള്‍ വഴി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കേരള സവാരി: ഓട്ടോ ടാക്‌സി സംരംഭകര്‍ക്ക് അംഗമാകാം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ‘കേരള സവാരി ‘ എന്ന പേരില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സംവിധാനത്തിന്റെ പൈലറ്റ് പ്രൊജക്റ്റ്‌ലേക്ക് അംഗമാകാന്‍ അവസരം. തിരുവനന്തപുരം നഗരപരിധിയില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഓട്ടോ-ടാക്‌സി സംരംഭകര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണം.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2022 ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പഠന കാലാവധി ഒരു വര്‍ഷം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും.അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പക്‌ടെക്‌സും എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിശദാംശങ്ങള്‍ ംംം.ൃെരരര.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ,തിരുവനന്തപുരം-695033. ഫോണ്‍: 0471-2325101, മൊബൈല്‍: 8281114464. ഇ-മെയില്‍:[email protected][email protected]

സാധ്യതപട്ടിക  പ്രസിദ്ധീകരിച്ചു
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് ഒന്ന്-ഡയറക്ട് റിക്രൂട്ട്‌മെന്റ്) കൊല്ലം (കാറ്റഗറി നമ്പര്‍ 270/2019) വിവിധ വകുപ്പുകളിലെ ക്കുള്ള  സാധ്യതപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. ഓഫീസര്‍ അറിയിച്ചു.

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 208/2019) കൊല്ലം ജില്ലയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളിലെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
വിവിധ വകുപ്പുകളിലെക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (എസ്.സി/എസ്. ടി) കൊല്ലം (കാറ്റഗറി നമ്പര്‍ 308/2020) സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു.

വോക്ക് -ഇന്‍- ഇന്റര്‍വ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്.
പ്രതിമാസം 9000 രൂപ സ്‌റ്റൈപ്പന്‍ഡ് ആയി നല്‍കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും ഫോട്ടോയും ബയോഡാറ്റയും സഹിതം ബോര്‍ഡിന്റെ  [email protected]  ഇ-മെയില്‍ വഴി ജൂണ്‍ 10 ന് മുന്‍പ് അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയില്‍ യോഗ്യരാകുന്ന അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 04742762117 നമ്പരില്‍ ലഭിക്കും.

ഓണ്‍ലൈന്‍ സംവാദം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷര്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി മെയ് 31 ന് രാവിലെ ഒമ്പത് മണി മുതല്‍ 12 വരെ പ്രധാനമന്ത്രി ഓണ്‍ലൈന്‍ സംവാദം നടത്തും. ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളാണ് വേദിയെന്ന് ജോയിന്റ് ഡയറ്കടര്‍ അറിയിച്ചു.

സംസ്ഥാനതല നാടക മത്സരത്തിന് തിരശീല വീണു
നാടകവേദിയുടെ തിരിച്ചുവരവിനെ അടയാളപെടുത്തി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല നാടക മത്സരം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനം ‘അരങ്ങ് അണയുമ്പോള്‍’ സൂര്യ കൃഷ്ണമൂര്‍ത്തി സോപാനം ഓഡിറ്റോറിയത്തിലെ ഭരത് മുരളി നഗറില്‍ നിര്‍വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ. വി കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി വി. കെ. മധു, സിനിമ സംവിധായാകാന്‍ മധുപാല്‍, നടന്‍ അലന്‍സിയര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ഷണ്‍മുഖദാസ്. ജനറല്‍ കണ്‍വീനര്‍ ഡോ. പി. കെ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ നടത്തിയ നാടക പഠന കളരികളിലെ 13 നാടകങ്ങളാണ് മത്സരത്തിനെത്തിയത്.
error: Content is protected !!