Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / തൊഴില്‍ അവസരം

താത്ക്കാലിക നിയമനം

പാലക്കാട് ഗവ.പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എന്‍ജിനിയറിങില്‍ ബിരുദമാണ് യോഗ്യത. തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ആറിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0491 2572640

അധ്യാപക ഒഴിവ്

തോലനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം (മലയാളം), യു.പി.എസ്. ടി (മലയാളം മീഡിയം), എല്‍.പി.എസ്.ടി (മലയാളം മീഡിയം) ജൂനിയര്‍ അറബിക് ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ തസ്തികകളില്‍ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31 ന് രാവിലെ 10. 30 ന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അധ്യാപക നിയമനം

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗങ്ങളിലെ സ്‌കൂള്‍ വിഷയങ്ങള്‍ക്കും, കലാ വിഷയങ്ങള്‍ക്കും അധ്യാപക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 2, 3, 4, 6 തീയതികളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി കലാമണ്ഡലത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വിഷയം, സമയക്രമം www.kalamandalam.ac.in ല്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ -04884 262418

 

 

 

മഴക്കാല രോഗ പ്രതിരോധം;
മാലിന്യ സംസ്‌ക്കരണം കൃത്യമാക്കണം : ജില്ലാ വികസന സമിതി

മഴക്കാല രോഗ പ്രതിരോധത്തിനായും റോഡുകളിലും പൊതു ഇടങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായും മാലിന്യസംസ്‌ക്കരണവും വഴിയരികില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യനീക്കവും കൃത്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് ജില്ലാ വികസന സമിതി യോഗം നടന്നത്. ജില്ലയിലെ പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പതിവുപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. എന്നാല്‍ നഗരസഭകളില്‍ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഡ്രൈഡേ ആചരിക്കുന്നതിനും മെയ് 20ന് പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അവലോകനയോഗം നടത്തി പുരോഗതി വിലയിരുത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പദ്ധതിനിര്‍വഹണ നിരീക്ഷണം (പെര്‍ഫോമന്‍സ് ഓഡിറ്റ് ) നടന്നുവരുന്നുണ്ട്. പഞ്ചായത്തുകളിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

പച്ചത്തേങ്ങ സംഭരണം ജൂണ്‍ അഞ്ചു മുതല്‍

ജില്ലയിലെ പച്ച തേങ്ങ /കൊപ്ര സംഭരിക്കുന്നതിന് നിലവിലുള്ള ഏജന്‍സികളുമായി കരാര്‍ വെച്ചിട്ടുള്ളതായും ജൂണ്‍ അഞ്ചുമുതല്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി, തടുക്കശ്ശേരി മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്നിവരാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. സംഭരണത്തിനായി തെങ്ങ് കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയതായും മറ്റുള്ള പ്രദേശങ്ങളില്‍ ഉടന്‍തന്നെ ഏജന്‍സികളുമായി കരാര്‍ വെച്ച് സംഭരണം തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.

പട്ടാമ്പി ഫയര്‍ സ്റ്റേഷന്‍, കൊപ്പം പോലീസ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് അനുമതിയും നിരാക്ഷേപ പത്രങ്ങളും( എന്‍ ഓ സി ) ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരതപ്പുഴയുടെ സംരക്ഷണഭിത്തി കെട്ടി വീടുകളുടെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

കുളപ്പുള്ളി – കൊച്ചി പാലം, കുളപ്പുള്ളി- പൊതുവാള്‍ ജംഗ്ഷന്‍,ഷൊര്‍ണൂര്‍ റോഡുകളുടെ നിര്‍മ്മാണം പി.ഡബ്‌ള്യു.ഡിയുടെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കണമെന്ന് പി. മമ്മിക്കുട്ടി എം. എല്‍. എ.ആവശ്യപ്പെട്ടു. നാല് പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായി കോതകുര്‍ശ്ശിയില്‍ സബ്‌സ്റ്റേഷന്‍ ആരംഭിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന വിഭാഗത്തില്‍നിന്ന് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. വാണിയംകുളം, അനങ്ങനടി എന്നിവിടങ്ങളില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളുടെ പുനരധിവാസത്തിനായി ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ജിനീയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. എന്‍ജിനീയര്‍മാരുടെ അഭാവത്താല്‍ പദ്ധതിനിര്‍വഹണത്തില്‍ താമസം നേരിടുന്നതിനാല്‍ പ്രശ്‌നം അതീവ ഗൗരവമായി കാണുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജിയോളജി പാസ്സ് ലഭിക്കാത്തതുമൂലം ചിറ്റൂരിലെ 1400 കുളങ്ങള്‍ വൃത്തിയാക്കുന്നതിന് മണ്ണ് എടുക്കുന്നത് തടസ്സപ്പെട്ടിരിക്കുന്ന വിഷയത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് പ്രത്യേക അനുമതിക്ക് അപേക്ഷ നല്‍കാനും യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ മണ്ണെടുത്ത് കുളങ്ങളുടെ ആഴം കൂട്ടുന്നത് കര്‍ഷകര്‍ക്ക് ജലം സംഭരിക്കാന്‍ ഏറെ പ്രയോജനപ്രദമാകുമെന്ന് യോഗം വിലയിരുത്തി.

അമൃത പദ്ധതിയുമായി ബന്ധപ്പെട്ടു പാലക്കാട് നഗരസഭയിലെ 84 പദ്ധതികളില്‍ 45 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായും 18 പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുള്ളതായും പാലക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ആന ശല്യമുള്ള കാഞ്ഞിരപ്പുഴ- തച്ചമ്പാറ പ്രദേശത്ത് 14 കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മണ്ണാര്‍ക്കാട് ഡി.എഫ്. ഒ അറിയിച്ചു. 2012 -13 കാലയളവില്‍ പട്ടികജാതി വികസന വകുപ്പിന്റെ ലാന്‍ഡ് ടു ലാന്‍ഡ് ലെസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അലനല്ലൂര്‍, തെങ്കര ഭാഗത്ത് ന്യായവിലകാള്‍ കൂടുതല്‍ തുക നല്‍കി ഭൂമി വാസയോഗ്യമല്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ അടിയന്തരമായി കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷനും പി. എം. എ. വൈ യും ചേര്‍ന്ന് അപേക്ഷകളുടെ പെന്റിംഗ് ലിസ്റ്റ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.ജില്ലയില്‍ 6986 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് ആര്‍.ഡി. ഒ അറിയിച്ചു.

കൊപ്പം സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ കംഫര്‍ട്ട് സ്റ്റേഷന്റെയും റിഫ്രഷ്‌മെന്റ് സെന്ററിന്റെയും നടത്തിപ്പ് കുടുംബശ്രീക്ക് നിശ്ചിത തുക വാടക നിരക്കില്‍ നല്‍കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

പറളി- പത്തിരിപ്പാല റോഡിലെ 380 ഓളം തെരുവുവിളക്കുകള്‍ സ്ഥാപന ശേഷം പ്രവര്‍ത്തിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് കെ. എസ്. ടി. പി. യില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ഹരിത കേരളം മിഷന്‍

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സംവിധാനം ജില്ലയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുമെന്നും ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ അറിയിച്ചു. നവകേരളം കര്‍മ്മ പദ്ധതി- 2 ന്റെ ഭാഗമായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതിയില്‍ ജില്ലയിലെ 6920 ജലസ്രോതസ്സുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്തായും 4392 സാമ്പിളുകളുടെ ഫലം ലഭിച്ചതായും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ലൈഫ് മിഷന്‍

ലൈഫ് 2020 പുതിയ അപേക്ഷകളുടെ പുനപരിശോധന നിലവില്‍ 96% പൂര്‍ത്തിയായതായി ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള 327 വീടുകള്‍ കൂടി പൂര്‍ത്തിയായതായും കോഡിനേറ്റര്‍ പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

അഞ്ചു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ടു സ്‌കൂളുകള്‍ മെയ് 30ന് ഉദ്ഘാടനം ചെയ്യുമെന്നും മൂന്നു കോടി രൂപ ഉപയോഗിച്ചുള്ള ഒരു സ്‌കൂളിന്റെ നിര്‍മ്മാണം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാക്കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള 12 വിദ്യാലയങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

ഓണ്‍ലൈന്‍ യോഗത്തില്‍ എം.എല്‍.എ.മാരായ മുഹമ്മദ് മുഹ്‌സിന്‍, കെ. ബാബു, പി. മമ്മിക്കുട്ടി, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിന്റെ പ്രതിനിധി പി. മാധവന്‍, എ. ഡി. എം. കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍,ജില്ലാതല ഉദ്യോഗസ്ഥര്‍, മിഷന്‍ കോഡിനേറ്റര്‍മാര്‍, വിവിധ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്ന ഫിനാന്‍സ് ഓഫീസര്‍ക്ക് ജില്ലാകലക്ടര്‍ പ്രത്യേക ആശംസകള്‍ നേര്‍ന്നു.

ജില്ലയില്‍ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നവകേരളം കര്‍മ്മപദ്ധതി രണ്ട്, വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ പുതിയതായി നിര്‍മ്മിച്ച മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സംസ്ഥാനത്തെ 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പരിപാടിയില്‍ അധ്യക്ഷനാവും.കിഫ്ബിയുടെ അഞ്ച് കോടിയില്‍ ജി.ബി.എച്ച്.എസ്.എസ് നെന്മാറ, ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍ എന്നീ സ്‌കൂളുകളും ഒരു കോടി ഫണ്ടില്‍ ജി.എച്ച്.എസ്.എസ് നെച്ചുള്ളിയിലുമാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

25,791 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച നെന്‍മാറ ജി.ബി.എച്ച്.എസ്.എസിലെ കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ക്ലാസ്മുറികള്‍, രണ്ട് സ്റ്റാള്‍ റൂം, നാല് ലാബ്, 16 ആണ്‍കുട്ടികളുടെ ശുചിമുറികള്‍, 12 യൂറിനല്‍, ഒരു പി. എച്ച് ശുചിമുറി എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്.
ജി.എച്ച്.എസ്.എസ് നെച്ചുള്ളിയില്‍ ഒന്‍പത് ക്ലാസ്സ് മുറികളും ജി.എച്ച്.എസ്.എസ് ബിഗ് ബസാറില്‍ അക്കാദമിക് ബ്ലോക്കില്‍ 6 ക്ലാസ്സ്മുറികള്‍, ഒരു പി.എച്ച് ശുചിമുറി, മൂന്ന് പെണ്‍കുട്ടിക്കുള്ളതും, രണ്ട് ആണ്‍കുട്ടികള്‍ക്കുമായുള്ള ശുചിമുറി, അഞ്ച് യൂറിനല്‍, എന്നിവയും, എച്ച്.എസ്.എസ്. ബ്ലോക്കില്‍ 4 ശുചിമുറികളും മൂന്ന് ക്ലാസ് റൂമുകളുമാണുള്ളത്. എച്ച്.എസ്.എസ്. ലാബ് ബ്ലോക്കില്‍ 5 ക്ലാസ്സ്റൂമുകള്‍, 10 യൂറിനലുകള്‍, ഒരു പി.എച്ച്. ശുചിമുറി, 17 ശുചിമുറികള്‍ പെണ്‍കുട്ടികള്‍ക്കായും, ആറെണ്ണം ആണ്‍കുട്ടികള്‍ക്കായും നിര്‍മിച്ചിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നു – ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

സ്‌കൂള്‍ തുറപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ അറിയിച്ചു.

പ്രവേശനോത്സവം ജൂണ്‍ ഒന്നിന് കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 ന് കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ നടക്കും. എ.പ്രഭാകരന്‍ എം.എല്‍.എ. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.

പാഠപുസ്തക വിതരണം ഇന്ന് പൂര്‍ത്തിയാകും

ജില്ലയിലെ സ്‌കൂളുകളില്‍ പുസ്തകവിതരണം ഇന്ന് (മെയ് 29) പൂര്‍ത്തിയാക്കും. നിലവില്‍ 79.5 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിച്ചു. ജൂണ്‍ ആറുവരെ അഡ്മിഷന്‍ പ്രക്രിയ തുടരുമെന്നും സ്‌കൂള്‍ യൂണിഫോം വിതരണം ഉടന്‍ ആരംഭിക്കുമെന്നും ഡി.ഡി.ഇ അറിയിച്ചു.

സ്‌കൂള്‍ പരിസരം ശുചീകരണം പൂര്‍ത്തിയാകുന്നു

സ്‌കൂള്‍ തുറക്കലും മഴക്കാലവും പരിഗണിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍, ഉച്ചഭക്ഷണ ശാലകള്‍ വാട്ടര്‍ ടാങ്കുകള്‍, സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചു വരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായി.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മെയ് 25 മുതല്‍ 28 വരെ 12 വയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായി.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അവസാനഘട്ടത്തില്‍

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അവസാനഘട്ടത്തിലാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നതായും ഡി.ഡി.ഇ. അറിയിച്ചു. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലും സ്‌കൂള്‍ പ്രവേശനോത്സവത്തിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയന വര്‍ഷം ആരംഭിക്കുമെന്നും ഡി.ഡി.ഇ. അറിയിച്ചു.

സ്‌കൂള്‍ വാഹന പരിശോധന പൂര്‍ത്തിയായി

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മെയ് 25 മുതല്‍ 28 വരെ പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ താലൂക്കുകളിലായി നടന്ന പരിശോധനയില്‍ 305 വാഹനങ്ങള്‍ പരിശോധിക്കുകയും 205 വാഹനങ്ങള്‍ക്ക് ന്യൂനതയുളളതായി കണ്ടെത്തുകയും ചെയ്തു. പരിശോധനക്കെത്തിയ ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ന്യൂനതയുള്ള വാഹനങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും പരിശോധിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

സ്വകാര്യ ബസുകളും പരിശോധിക്കും
യൂണിഫോം, സ്‌കൂള്‍ ഐഡി കാര്‍ഡ് ബസ് കണ്‍സഷന്‍ ആയി പരിഗണിക്കും.

സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്‍സഷന്‍ കാര്‍ഡിനു പകരമായി പരിഗണിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ വിദ്യാര്‍ഥികളെ കയറ്റൂ, പല ബസുകളിലായി യാത്ര തുടരാന്‍ പാടില്ല തുടങ്ങിയ സ്വകാര്യ ബസുകാരുടെ നിബന്ധനകള്‍ അനുവദനീയമല്ലെന്നും, കൃത്യമായി ബസ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ മാറ്റിനിര്‍ത്തുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതെ വിദ്യാര്‍ത്ഥികളെ ഓടിക്കുക, കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പ്രത്യേകമായി പരിശോധിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അറിയുന്നതിന് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിശോധനയുടെ ഭാഗമായി ജില്ല റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും കീഴിലെ അഞ്ച് ആര്‍.ടി.ഒ ഓഫീസുകളിലും വാഹനപരിശോധന ഉറപ്പാക്കും.

സ്വകാര്യ ബസ്സുകള്‍ക്കെതിരെയുള്ള പരാതികള്‍ 0491 2505741, 8547639009 എന്നീ നമ്പറുകളില്‍ അറിയിക്കാം

വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ പരാതി നല്‍കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. രജിസ്ട്രേഷന്‍ നമ്പര്‍ റൂട്ട് എന്നിവ സഹിതം 0491 2505741, 8547639009 എന്നീ നമ്പറുകളിലും, kl09.keralamvd.gov.in ലും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം.

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ ശില്‍പശാല സംഘടിപ്പിച്ചു.

സംരംഭക വര്‍ഷമായ 2022-23 ല്‍ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലും സംഘടിപ്പിക്കുന്ന പൊതുബോധവത്കരണ ശില്‍പശാലയുടെ ഭാഗമായി പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ് പരിധിയിലെ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്തല ‘പൊതു ബോധവത്കരണ ശില്‍പശാലകള്‍’ പൂര്‍ത്തിയായി. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് മേഖലകളിലായി മൂന്ന് ശില്‍പശാലയും പാലക്കാട് ബ്ലോക്കിലെ കോങ്ങാട് കേരളശ്ശേരി,മുണ്ടൂര്‍ , മങ്കര,പറളി, മണ്ണൂര്‍, പിരായിരി പഞ്ചായത്തുകളില്‍ ഏഴ് ശില്‍പശാലയും മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, മലമ്പുഴ, കൊടുമ്പ് , പുതുശ്ശേരി പഞ്ചായത്തുകളില്‍ ആറ് ശില്‍പശാലയും സംഘടിപ്പിച്ചു. പാലക്കാട് താലൂക്കില്‍ ആകെ നടന്ന 16 ശില്‍പശാലകളില്‍ സംരംഭകരാകാന്‍ താത്പര്യമുള്ള 945 ആളുകളുടെ പ്രാതിനിധ്യം ഉണ്ടായി. ശില്‍പശാലകള്‍ അതത് മുനിസിപാലിറ്റി, പഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍, പ്രസിഡന്റുമാര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് താലൂക്ക് വ്യവസായ ഓഫീസിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.സി ഷിബു ഷൈന്‍, വ്യവസായ വികസന ഓഫീസര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, ടി.കെ വനജ, പി.മനോജ്, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ശില്‍പശാലയില്‍ വിഷയാവതരണം. നടത്തുകയും നവ സംരംഭകരുമായി സംവദിക്കുകയും ചെയ്തു. ജൂണില്‍ ലൈസന്‍സ്, വായ്പ, സബ്സിഡി മേളകള്‍ സംഘടിപ്പിച്ച് പാലക്കാട് താലൂക്കിലെ വ്യവസായ ഓഫീസ് പരിധിയില്‍ 2500 ഓളം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് അടുത്ത ഘട്ടം ലക്ഷ്യമിടുന്നതെന്ന് പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.സി ഷിബു ഷൈന്‍ അറിയിച്ചു. പാലക്കാട് താലൂക്ക് വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ബ്ലോക്ക്, മുനിസിപ്പാലിറ്റി തല വ്യവസായ വികസന ഓഫീസര്‍മാരെയോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ നിയമിച്ചിട്ടുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്റേണുകളെയോ ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുതാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

വ്യാവസായിക ട്രൈബ്യൂണല്‍ അദാലത്ത് ജൂണ്‍ ആറ് മുതല്‍

വ്യവസായിക ട്രൈബ്യൂണല്‍ ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂണ്‍ മാസം ആറ്, ഏഴ്,13,14, 20, 21, 27, 28 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ അദാലത്ത് നടത്തും. തൊഴില്‍ തര്‍ക്ക, ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകള്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ -0491 2556087

ക്വട്ടേഷന്‍

പാലക്കാട് ജില്ലാ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറിന്റ രണ്ട് ചക്രങ്ങള്‍ മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജില്ലാ പ്ലീഡറുടെ കാര്യാലയം, ഒന്നാം നില, കോര്‍ട്ട് കോംപ്ലക്സ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട് 678 001 വിലാസത്തില്‍ നേരിട്ട് ക്വട്ടേഷന്‍ നല്‍കണം.

അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഹ്യൂമാനിറ്റീസ് ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഹ്യൂമാനിറ്റീസ്/ ലാംഗ്വേജസ് (ഇംഗ്ലീഷ്) ബിരുദം, ബി.എഡ്, കെ.ടെറ്റ്, സെറ്റ്, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ഹ്യൂമാനിറ്റീസ് ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലും മലയാള ഭാഷയില്‍ ബിരുദം, ബി.എഡ്, കെ.ടെറ്റ്, സെറ്റ്, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികയിലും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ – 0466 2222197

ലേലം

പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ മെ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്‍ഡ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് സ്ഥാപനത്തിന്റെ സ്ഥാവര വസ്തുക്കളുടെ ലേലം ജൂലൈ അഞ്ചിന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോണ്‍ -0491 2505955

എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം.

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദം തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷയും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസിലും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന രീതിയില്‍ 2022 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033, ഫോണ്‍: 0471-2325101, +91-8281114464 , 9846033001, ഇ-മെയില്‍: [email protected],s [email protected]

അധ്യാപക ഒഴിവ്

ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫയര്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, യു.പി.എസ്.ടി, എല്‍.പി.എസ്.ടി തസ്തികകളില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍-0491 2811081.

കോഴികുഞ്ഞുങ്ങള്‍ വില്പനക്ക്

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍-പിട തരംതിരിക്കാത്ത കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡുമായി പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയി
ച്ചു. ഫോണ്‍-8590663540, 9526126636

error: Content is protected !!