Input your search keywords and press Enter.

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി തമ്പി അവാർഡ് സാം ചെമ്പകത്തിലിന്

പ്രശസ്ത ഏഴുത്തുകാരനും ,അദ്ധ്യാപകനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ ആറിന് വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ ചേരുമെന്ന് ജനറൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.

ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള ഒന്നാമത്തെ അവാർഡ് കേരള കൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടൻ്റ് സാം ചെമ്പകത്തിലിന് നൽകും. നിയുക്ത പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ അവാർഡ് വിതരണവും അനുസ്മരണവും നടത്തും.

ഏ. ഗോകുലേന്ദ്രൻ ,ഡോ. അനു പടിയറ , റ്റി.എം. ഹമീദ്, വിനോദ് ഇളകൊള്ളൂർ, തോമസ് ഏബ്രഹാം ,സുനീൽ മാമൻ കൊട്ടുപ്പള്ളിൽ ,പ്രീത് ചന്ദനപ്പള്ളി , ജെയിംസ് വർഗ്ഗീസ് ,ഉണ്ണികൃഷ്ണൻ പൂഴിക്കാട് , പി. സക്കീർശാന്തി തുടങ്ങിയവർ അനുസ്മരണം നടത്തും .

error: Content is protected !!