കോന്നി വകയാറില്‍ പേരൂര്‍ക്കുളം സ്കൂളിന് സമീപം സര്‍ക്കാര്‍ അവധി മുന്നില്‍ കണ്ടു വയലുകള്‍ നികത്തി . വെള്ള കെട്ടു രൂപപ്പെടുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു ദിവസമായി രാത്രിയില്‍ നടന്ന നികത്തല്‍ ശ്രദ്ധയില്‍പെട്ട വാര്‍ഡ് അംഗം അനി സാബു ഇടപെട്ടു . വില്ലേജ് അധികാരികള്‍ക്ക് പരാതി കൊടുത്തു .ഒപ്പം വയല്‍ നികത്തല്‍ കോണ്‍ഗ്രസ് തടയുകയും കൊടി കുത്തുകയും ചെയ്തു . ഒരു വാഹനം പോലീസ് പിടിച്ചെടുത്തു .വയല്‍ നികത്തല്‍ നിര്‍ത്തുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി .
ഇന്നും നാളെയും ഉള്ള അവധി ദിനം കണക്കിലെടുത്ത് ഈ പ്രദേശത്തെ വയലുകള്‍ നികത്തുവാന്‍ ആണ് മണ്ണ് ഇറക്കിയത് .ഏതാനും ഭാഗത്ത് മണ്ണ് ഇട്ടു നികത്തിക്കഴിഞ്ഞു . റോഡ് പണികളുടെ മറവില്‍ ആണ് അനധികൃതമായി മണ്ണ് ഇട്ടു നികത്തല്‍ നടക്കുന്നത് . വാര്‍ഡ് അംഗം അനി സാബു ഇന്നലെ രാത്രി തന്നെ പോലീസിലും കോന്നി വില്ലേജ് അധികാരികളെയും വിവരം അറിയിച്ചു .
ഇന്ന് വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കി . ഈ മേഖലയില്‍ വ്യാപകമായി വയലുകള്‍ നികത്തുന്നു . മഴക്കാലത്ത് വെള്ളം ഒലിച്ചു പോകാതെ പേരൂര്‍ക്കുളം സ്കൂള്‍ അടക്കം വെള്ളത്തില്‍ മുങ്ങുവാന്‍ സാധ്യത ഏറെ ആണ് .
അനധികൃതമായി മണ്ണ് ഇറക്കിയ മുഴുവന്‍ ആളുകള്‍ക്കും എതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണം . ഈ മേഖലയില്‍ ഇത്തരം പ്രവണത ഉണ്ടായാല്‍ ഉടനടി അധികാരികള്‍ ഇടപെടണം . വകയാര്‍ ഭാഗത്തും പല സ്ഥലത്തും വയല്‍ നികത്തുവാന്‍ ശ്രമം ഉണ്ട് . അധികാരികള്‍ ജാഗ്രത പാലിക്കണം