Input your search keywords and press Enter.

ജൂലൈ ആദ്യ വാരം കലഞ്ഞൂർ ഫിറ്റ്‌നസ്സ് സെന്റർ നാടിനു സമർപ്പിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

ജൂലൈ ആദ്യ വാരം കലഞ്ഞൂർ ഫിറ്റ്‌നസ്സ് സെന്റർ നാടിനു സമർപ്പിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

 

കോന്നി :-കായിക വകുപ്പിന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമാണ പുരോഗതി വിലയിരുത്തി. കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രധിനിധിളും ഒപ്പമുണ്ടായിരുന്നു.

 

കായിക മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി പുതിയ ഇൻഡോർ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കുകൾ, ഫുട്ബോൾ വോളിബോൾ ബാസ്ക്കറ്റ്ബോൾ തുടങ്ങി വിവിധ കോർട്ടുകളുടെ നിർമ്മാണവും നിലവിലെ സ്റ്റേഡിയങ്ങളുടെ ആധുനികവൽക്കരണവും സംസ്ഥാന സർക്കാർ നടത്തിവരികയാണ്.

 

കായിക താരങ്ങളുടേയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഒരു പുതിയ കായിക സംസ്കാരം സൃഷ്ടിക്കുന്നതിന് ഭാഗമായി സംസ്ഥാനത്തുടനീളം സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരികയാണ്.

 

കായിക വകുപ്പിന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിൽ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾക്ക് പുറമേ, സ്പോർട്സ് ഫ്ളോറിങ്, സെൻട്രലൈസ്ഡ് എസി സംവിധാനം, സിസിടിവി ക്യാമറ, ലോക്കർ സൗകര്യം, ഫിംഗർ പ്രിന്റ് ആക്സസ് മുതലായ അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിക്കുന്നത്, കായിക വകുപ്പിന്റെ എൻജിനീയറിങ് വിഭാഗം ആണ് പദ്ധതി നടപ്പിലാക്കുന്നത്.കായിക ഉപകരണങ്ങൾ കൂടി ഫിറ്റ്‌ ചെയ്യുന്ന പ്രവർത്തി കൂടിയാണ് ഇവിടെ പൂർത്തിയാകാനുള്ളത്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെണ്ടർ നടപടി പൂർത്തിയാക്കിയതായി കായിക വകുപ്പ് ഡെപ്യുട്ടി ഡയരക്ടർ അറിയിച്ചു. നിർമാണ പ്രവർത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കി ജൂലൈ മാസം ആദ്യ വാരം പൊതു ജനങ്ങൾക്ക് ഫിറ്റ്‌നെസ് സെന്റർ സമർപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു.

 

എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി. പുഷ്പവല്ലി,കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മെൽവിൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജ അനിൽ പഞ്ചായത്ത്‌ അംഗങ്ങളായ ഷാൻ ഹുസൈൻ, അജിത സജി, cds അധ്യക്ഷ അമ്പിളി മോഹൻ,കായിക വകുപ്പ് അസി. എൻജിനീയർ അർജുൻ, പ്രൊജക്റ്റ്‌ എൻജിനീയർമാരായ ആര്യ,അനൂപ്,എന്നിവർ പങ്കെടുത്തു.

error: Content is protected !!