വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ് തകര്‍ന്നു കുഴിയായി .ഇതില്‍ വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി . പി ഡബ്ലിയൂ റോഡാണ് ഇത് . റോഡ് അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല സ്ഥലത്തും കുഴിയാണ് .രണ്ടു മൂന്നു സ്ഥലത്ത് പാറ മക്ക് ഇറക്കി കുഴി നികത്തി എങ്കിലും റോഡു പൂര്‍ണ്ണമായും ടാറിംഗ് നടത്തിയില്ല .
സ്കൂളിന് മുന്നില്‍ ഉള്ള കുഴി ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നു . കുഴിയറിയാത്തതിനാല്‍ രണ്ടു വാഹനം അപകടത്തില്‍പ്പെട്ടു സ്കൂള്‍ വാഹനം അപകടത്തില്‍പ്പെടുവാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു വാര്‍ഡ് അംഗം അനി സാബു ബന്ധപെട്ട ആളുകളെ വിവരം അറിയിച്ചു എങ്കിലും ഒരു നടപടിയും സ്വീകരിച്ചു കണ്ടില്ല എന്ന് മെമ്പര്‍ പറഞ്ഞു .