Input your search keywords and press Enter.

സാധാ താറാവ് കച്ചവടക്കാര്‍ ഒരിക്കലും “നേരായ “മാര്‍ഗത്തിലൂടെ കോടികള്‍ നേടില്ല : വെറുതെ ജല്പനം

 

കേരളത്തിലെ തിരുവല്ല നിരണം എന്ന ദേശം . പാവം പിടിച്ച ഒരു വീട്ടിലെ ഒന്നും അറിയാത്ത ഒരാള്‍ ഇന്ന് കേരളം പോലും നിയന്ത്രിയ്ക്കാന്‍ ശക്തി ഉള്ള ഒരാള്‍ ആയി മാറി എന്ന് പറയുമ്പോള്‍ അതിശയകരം എന്ന് പറയണേ തോന്നൂ . കോടികള്‍ പോയിട്ട് തണുപ്പ് അകറ്റാന്‍ ഒരു കോടി തോര്‍ത്ത്‌ പോലും ഇല്ലാത്ത ആളെങ്ങനെ കേരളത്തിലെ പലരുടെയും ബിനാമി ആകും . ഈ സംശയം ചെന്നു നില്‍ക്കുന്നത് ഒരേ ഒരുസ്ഥലത്ത് ആണ് .ആ സ്ഥലം ശെരിയായി കാണണം എങ്കില്‍ തല ഒന്ന് ചൂടാക്കുക .അവിടെ കാണാം കോടികളുടെ ഇടപാടുകള്‍

സ്വന്തമായി സഭ ,സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ ഭൂമി പണം കൊടുത്തു വാങ്ങുവാന്‍ ഇറങ്ങിയവന്‍ , ആ പാട്ട ഭൂമി സര്‍ക്കാരിനെ കൊണ്ട് തന്നെ കോടികള്‍ മുടക്കി വാങ്ങിക്കാന്‍ കെല്‍പ്പുള്ളവന്‍ ,അവിടെ വിമാനത്താവളം എന്ന ആശയം ആവിഷ്കരിച്ചു . അത് സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ ഏതു കുതന്ത്രവും പ്രയോഗിക്കുന്നു . പമ്പ ശബരിമലയില്‍ ഒരു വിമാനത്താവളം വേണ്ട ഹേ . അയ്യപ്പനെ കാണുവാന്‍ കാല്‍ വേണം എന്നില്ല .

കേരള സര്‍ക്കാരും ചര്‍ച്ചും ചേര്‍ന്നുള്ള കളികള്‍ കാണുക .കോടികളുടെ ബിനാമി സ്വത്തുക്കള്‍ വെളിപ്പിക്കാം എന്നുള്ള ധാരണ ആണ് .കേന്ദ്ര ഐ ബി ഇതെല്ലാം റിപ്പോര്‍ട്ട് ആകി കേന്ദ്രത്തില്‍ അയച്ചു . ചെറുവള്ളി എന്ന സ്ഥാവര ജംഗമ വസ്തു കേരള സര്‍ക്കാര്‍ കണ്ടു കെട്ടുക . അത് പാട്ട കാലാവധി കഴിഞ്ഞ വസ്തു ആണ് .ഒരാളുടെയും സ്വത്തു അല്ല .അത് പണം കൊടുത്തു വാങ്ങാന്‍ കഴിയില്ല .
അനധികൃതമായി കയ്യേറിയ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ തിരികെ പിടിക്കുക ,അവിടെ വ്യവസായ പാര്‍ക്ക് തുടങ്ങുക . ശബരിമലയില്‍ വിമാനത്താവളം എന്ന ആശയം കൂടി കൊണ്ട് വരുവാന്‍ മടിക്കില്ല നിങ്ങള്‍ . ജനത്തെ പഴി ചാരരുത് . ആറന്മുള വിജയിച്ചില്ല .ഇനിചെറുവള്ളി പരീക്ഷണം .

കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവന്‍ തോട്ട ഭൂമിയും കേരള സര്‍ക്കാര്‍ തിരിച്ചെടുക്കണം . ഇല്ലെങ്കില്‍ ഒന്നും ഇല്ലാത്ത ജനം കടന്നു കയറി കുടില്‍ കെട്ടും .ചെങ്ങറ ആദ്യം .ഇനി കല്ലേലി . അതിനുള്ള നടപടികള്‍ ഭൂരഹിതര്‍ സ്വീകരിച്ചു

error: Content is protected !!