വായനപക്ഷാചരണം മന്ത്രി ജെ. ചിഞ്ചുറാണി നാളെ (ജൂണ്‍ 19) ഉദ്ഘാടനം ചെയ്യും
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള വായനപക്ഷാചരണം കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നാളെ (ജൂണ്‍ 19) വൈകിട്ട് മൂന്ന് മണിക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വായനപക്ഷാചരണ സന്ദേശം നല്‍കും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഒ.ജി. ഒലീന പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ എസ്. നാസര്‍, ഡോ. പി. കെ. ഗോപന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി. കെ. പ്രദീപ് കുമാര്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.എസ്. ഷാജി, ജോയിന്റ് സെക്രട്ടറി ബി. ശിവദാസന്‍ പിള്ള, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പെണ്‍വായന മത്സരം നടത്തും.
ജൂലൈ ഏഴു വരെ നീളുന്ന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും.
പബ്ലിക് ലൈബ്രറി പ്രവര്‍ത്തനം മെച്ചപ്പെടുത്തും – ജില്ലാ കലക്ടര്‍
കോവിഡ് പശ്ചാത്തലത്തില്‍ നിലയ്ക്കുകയും പിന്നീട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത കൊല്ലം പബ്ലിക് ലൈബ്രറിയുടെ വരുമാന വര്‍ധന ഉള്‍പ്പെടെ കാലാനുസൃത മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി സന്ദര്‍ശിച്ച് അടിയന്തര പരിഹാരം ആവശ്യമുള്ള പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുമെന്നും ലൈബ്രറിയുടെ ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഹാളുകള്‍ വാടകയ്ക്ക് നല്‍കുന്നത് വഴിയുള്ള മാലിന്യസംസ്‌കരണത്തിന് കോര്‍പറേഷന്റെ സഹായം തേടും. ഇതിനായി മേയറുമായി ചര്‍ച്ച നടത്തും. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ലൈബ്രറി വികസനത്തിന് വിനിയോഗിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. വരുമാന വര്‍ധനയ്ക്കായി ഇതര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഭരണസമിതി അംഗങ്ങള്‍ മുന്‍കൈയെടുക്കണം. നിശ്ചിത ഇടവേളകളില്‍ ഭരണസമിതി യോഗം കൂടണം. അംഗങ്ങളുടെ കുടിശിക സ്വീകരിച്ച് വരുമാനം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കണം. അടുത്ത മാസം ഭരണസമിതി യോഗം ചേര്‍ന്ന് ലൈബ്രറിയുടെ പൊതുവികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു.
കോവിഡ് ധനസഹായം
പരാതികള്‍ക്ക് അടിയന്തര പരിഹാരം – ജില്ലാ കലക്ടര്‍
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംബന്ധിച്ച പരാതികളുടെ പരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. എ. ഡി. എം അധ്യക്ഷയായ സമിതിയില്‍ ഡി. എം. ഒ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, കൊല്ലം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രഫസര്‍ എന്നിവരാണ് അംഗങ്ങള്‍. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനാണ് സംവിധാനം.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 60 ദിവസവും മാര്‍ച്ച് 20 ന് ശേഷമുള്ളവര്‍ക്ക് 90 ദിവസവുമാണ് ധനസഹായത്തിനുള്ള സമയപരിധി. നിശ്ചിത പരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സമിതിയെ സമീപിക്കാം. സമിതിയുടെ തീരുമാനത്തിനായി ഇത്തരം അപേക്ഷകള്‍ വില്ലേജ് ഓഫീസിലേക്ക് കൈമാറുന്നതിന് ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
പരാതിയുള്ളവര്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കി വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി സമിതിക്ക് നല്‍കണം. കോവിഡ് ബാധിച്ച് മരിച്ചതിന്റെ രേഖ, അപക്ഷകന് മരണപ്പെട്ട വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പും ഉള്‍പ്പെടുത്തണം. ഇവ പരിശോധിച്ച് എ.ഡി.എം അധ്യക്ഷയായ സമിതി തീരുമാനമെടുത്ത് ശുപാര്‍ശ സഹിതം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത
ജൂണ്‍ 21 ന് മാസ് ക്‌ളോറിനേഷന്‍
ജില്ലയില്‍ വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് ജില്ലയില്‍ മാസ് ക്ലോറിനേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു. വീടുകള്‍, സ്ഥാപനങ്ങള്‍, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും ആരോഗ്യപ്രവര്‍ത്തകരും ആശപ്രവര്‍ത്തകരും ചേര്‍ന്ന് ക്‌ളോറിനേഷന്‍ നടത്തും. ജലക്ഷാമ മേഖലകളിലെ ജലം ശേഖരിക്കുന്ന പാത്രങ്ങളില്‍ ക്‌ളോറിന്‍ ഗുളികകള്‍ നിക്ഷേപിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണ്.
മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), കോളറ തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ടത്. വ്യക്തി-പരിസര ശുചിത്വം കര്‍ശനമായി പാലിക്കണം.
വയറിളക്ക രോഗങ്ങള്‍ കാരണം നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മലം അയഞ്ഞു പോകുന്നത്തിനോടൊപ്പം രക്തവും കാണപ്പെടുന്നത് വയറുകടി ലക്ഷണമാണ്. തുടര്‍ച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്നതാണ് കോളറ. ഛര്‍ദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
മിക്ക വയറിളക്കരോഗങ്ങളുംപാനീയ ചികിത്സ വഴി നിയന്ത്രിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ നല്‍കാം. ജല-ലവണാംശനഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ് ലായനി നല്‍കാം. ഛര്‍ദ്ദി ഉണ്ടെങ്കില്‍ കുറഞ്ഞ അളവിലാണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കാം. രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ എത്തിക്കണം.
ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ടൈഫോയിഡ് പകരുന്നത്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളം വരിക, ശരീരത്തിന് തളര്‍ച്ച, മലബന്ധം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് നോറ വൈറസ് രോഗം പകരുന്നത്. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകണം. കുടിവെള്ളസ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാം. തണുത്ത, പഴകിയ, തുറന്നുവച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കരുത് എന്ന പ്രതിരോധ മുന്നറിയിപ്പും ഡി. എം. ഒ നല്‍കി.
വ്യവസായ സഹകരണ സംഘങ്ങളുടെ വിവരശേഖരണം
കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളുടെ പരിധിയിലുള്ള ജില്ലാ വ്യവസായകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വ്യവസായ സഹകരണ സംഘങ്ങളും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിലെ ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. ദീര്‍ഘകാലമായി പ്രവര്‍ത്തനം ഇല്ലാത്തതും റെക്കോര്‍ഡുകള്‍ ലഭ്യമല്ലാത്തതുമായ സംഘങ്ങളിലെ അംഗങ്ങളെയും ബാധ്യതകളെയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 9946896295 നമ്പരില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ വൃദ്ധമന്ദിരത്തില്‍ നടപ്പിലാക്കുന്ന ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്സ്(1), ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് (3) തസ്തികകളില്‍ ഒഴിവുണ്ട്. സ്റ്റാഫ് നഴ്‌സിന് അംഗീകൃത നഴ്‌സിങ് ബിരുദം/ജി.എന്‍.എമ്മും ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസുമാണ് യോഗ്യത. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 50 വയസ്സ്. ബയോഡേറ്റ അയക്കേണ്ട വിലാസം [email protected] . അവസാന തീയതി ജൂണ്‍ 20. വിശദവിവരങ്ങള്‍ക്ക് 0471 2340585.
വോക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്‌പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എല്‍.സി പാസായ ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (ഡി.എം.ഒ(ഹോമിയോ)/ലേബര്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഉള്ളവര്‍ക്ക് പങ്കെടുക്കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യോഗ്യത, അര്‍ഹത സംബന്ധിച്ച ഒറിജിനല്‍ രേഖകള്‍, തിരിച്ചറിയല്‍/ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം തേവള്ളി പാലത്തിനു സമീപമുള്ള ഓഫീസില്‍ ജൂണ്‍ 21ന് രാവിലെ 10:30 ന് എത്തണം. പ്രായപരിധി 45 വയസ്. ഫോണ്‍- 04742797220.
വോക്ക്-ഇന്‍-ഇന്റര്‍വ്യു
സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനം. പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ്, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ ജൂണ്‍ 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2380910, 2380912. ഇ-മെയില്‍ : [email protected]
ക്ഷേമപദ്ധതിയില്‍ അംഗങ്ങളാകാം
ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി വ്യാപിപ്പിക്കാത്ത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന എ.എല്‍.ഒ കാര്‍ഡ് ലഭിച്ച ചുമട്ടുതൊഴിലാളികള്‍ ജൂണ്‍ 30നകം അടുത്തുള്ള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് അംഗത്വം സ്വീകരിക്കണം. വിവരങ്ങള്‍ കൊല്ലം (04742749048, 8075333190), കരുനാഗപ്പള്ളി (04762664153), കുണ്ടറ (04742526161), കൊട്ടാരക്കര (04742452603), പുനലൂര്‍ (04752223087), അഞ്ചല്‍ (04752277373), ആയൂര്‍ (04752292442), കടയ്ക്കല്‍ (04742423134), ചാത്തന്നൂര്‍ (04742590145) നമ്പരുകളില്‍ ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജിസ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് (പി.ഒ) തിരുവനന്തപുരം. ഫോണ്‍ : 8590605260, 0471 2325154.
സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് ചിറക്കര ഗ്രാമപഞ്ചായത്തും
സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്‍ ‘ദി സിറ്റിസണിന്റെ’ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും സംഘടിപ്പിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ചിറക്കര പി.എച്ച്.സിയില്‍ ആരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അവസാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ദേവദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ശര്‍മ്മ, സനിതരാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനായ മിനിമോള്‍ ജോഷ്, ബി. സുദര്‍ശനന്‍പിള്ള, സുബിപരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുചിത്ര, ദിലീപ് ഹരിദാസന്‍, വിനിതദിപു, ജയകുമാര്‍, മേരിറോസ്, റ്റി.ആര്‍. സജില, സുജയ് കുമാര്‍, രജനീഷ്, കെ. സുരേന്ദ്രന്‍, എം.ആര്‍.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷകള്‍ ലഭിച്ചില്ല
ജില്ലയില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അറബിക് രണ്ടാം എന്‍.സി.എ 5 (കാറ്റഗറി നമ്പര്‍.428/21) തസ്തികയ്ക്ക് 30/09/2021 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അവസാന തീയതിക്കുള്ളില്‍ അപേക്ഷകള്‍ ഒന്നും ലഭിച്ചില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്നനിര്‍മ്മാണ-പരിശീ
സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി യോഗം ഇന്ന് (ജൂണ്‍ 18)
സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ഇന്ന് (ജൂണ്‍ 18) ഉച്ചയ്ക്ക് 12 മണിക്ക് എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേരും.
തീയതി നീട്ടി
സാംസ്‌കാരിക വകുപ്പിന്റെ പരിധിയില്‍ ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വകാല കോഴ്‌സിന്റെ (നാല് മാസം) 30 സീറ്റുകളിലേക്ക് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 10 വരെ നീട്ടി. യോഗ്യത : ഐ. ടി. ഐ. സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ. ജി. സി. ഇ. സിവില്‍ എന്‍ജിനീയറിങ്, ഐ. ടി. ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്.
കോഴ്‌സ് ഫീസ് 25000 രൂപയും ജി. എസ്.ടിയും. 200 രൂപയുടെ മണിയോര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ നേരിട്ടോ അപേക്ഷ ഫോം കൈപ്പറ്റാം. അപേക്ഷകള്‍ www.