Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 
ജില്ലയില്‍ മൂന്ന് വര്‍ഷത്തെ റോഡപകടങ്ങളില്‍ ആര്‍.ടി.ഒയുടെ പഠന റിപ്പോര്‍ട്ട്

പരിഹാരം നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

ജില്ലയില്‍ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ (20192021) നടന്ന ആറായിരത്തോളം റോഡപകടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടം നടന്ന റോഡുകള്‍, സ്ഥലം, സമയം അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍, മരണം, പരുക്ക് പറ്റിയവര്‍, അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന മേഖലകള്‍, അപകടം കൂടുതല്‍ നടക്കുന്ന റോഡുകള്‍ എന്നിവ കണ്ടെത്തി പ്രാഥമിക റോഡ് ഓഡിറ്റിംഗ് നടത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും അപകട മേഖല ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് പരിഹാര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്  കൈമാറാന്‍ ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് വര്‍ഷം 6055 അപകടങ്ങള്‍, 945 മരണം, 6617 പേര്‍ക്ക് പരിക്ക്

പാലക്കാട് ജില്ലയില്‍ മൂന്ന് വര്‍ഷക്കാലയളവില്‍ ഉണ്ടായത് 6055 റോഡപകടങ്ങളും 945 മരണങ്ങള്‍, 6617 പേര്‍ക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. അപകടങ്ങളും മരണവും കൂടുതലും രാവിലെ ആറ് മുതല്‍ 9 വരെയും വൈകിട്ട് ആറ് മുതല്‍ 9 വരെയുമാണെന്ന് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടവും മരണവും കൂടുതല്‍ നടക്കുന്നത് ഇരുചക്രവാഹനങ്ങളിലാണ് (46 ശതമാനം). അപകട മരണങ്ങളില്‍ 24 ശതമാനവും കാല്‍ നടയാത്രക്കാരാണ്. 19 ശതമാനം ദേശീയപാതയിലും 22 ശതമാനം സംസ്ഥാന പാതയിലും 59 ശതമാനം മറ്റ് റോഡുകളിലുമാണ് അപകടങ്ങള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജില്ലയില്‍ ഒട്ടാകെ 220 അപകടം മേഖലകള്‍ എന്ന പഠന റിപ്പോര്‍ട്ട്
അപകടമേഖലകള്‍  താഴെ കൊടുക്കും പ്രകാരം

പാലക്കാട് കോഴിക്കോട് ദേശീയ പാത 966 ല്‍ ചന്ദ്രനഗര്‍, മാഞ്ഞാലി ജംഗ്ഷന്‍, കൊപ്പം ജംങ്ഷന്‍, പാലാല്‍ ജംഗ്ഷന്‍, ഒലവക്കോട്, പുതുപരിയാരം, പൊരിയാനി ,വേലിക്കോട്, കാഞ്ഞികുളം, കല്ലടിക്കോട് ചൂങ്കം, കല്ലടിക്കോട് മാപ്പിള സ്‌കൂള്‍, തുപ്പനാട്, പനയംപാടം, ഇടക്കുറിശ്ശി, മുല്ലത്ത് പാറ, തച്ചമ്പാറ, ചൂരിയോട്, ചിറക്കല്‍പ്പടി, വിയ്യക്കുറിശ്ശി, നോട്ടമല, മണ്ണാര്‍ക്കാട് ടൗണ്‍, കോടതിപ്പടി, കുന്തിപ്പുഴ, എം.ഇ.എസ് കോളേജ്, കുമരംപുത്തൂര്‍, വട്ടമ്പലം, ആര്യമ്പാവ്, കൊടക്കാട് ജംഗ്ഷന്‍, അമ്പത്തി അഞ്ചാം മൈല്‍, നാട്ടുകല്‍, തോടുകാപ്പ് എന്നീ സ്ഥലങ്ങളിലാണ്
അപകട മേഖലകള്‍.

വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയ പാത 566 ല്‍ വാളയാര്‍, ഡീര്‍ പാര്‍ക്ക്, പതിനാലാം കല്ല്, ആലാമരം, പുതുശ്ശേരി പഞ്ചായത്ത്, കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന്‍,  സത്രപ്പടി, ഐ.ടി.ഐ, കുരുടിക്കാട്, പുതുശ്ശേരി, മരുതറോഡ്, കാഴ്ചപ്പറമ്പ്, വടക്കുമുറി, കണ്ണന്നൂര്‍, കുഴല്‍മന്ദം, കുളവന്‍മുക്ക്, ചരപ്പറമ്പ്, വെള്ളപ്പാറ, ചിതലി ജംഗ്ഷന്‍, എരിമയൂര്‍ തോട്ടുപ്പാലം, സ്വാതി ജംഗ്ഷന്‍, നെല്ലിയാംകുന്നം, ഇരട്ടക്കുളം, അനക്കപ്പാറ, അഞ്ചുമൂര്‍ത്തി മംഗലം, മംഗലംപാലം, റോയല്‍ ജംഗ്ഷന്‍, പന്തലാംപാടം, വാണിയംപാറ എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.

പാലക്കാട് മുതല്‍ കുളപ്പുള്ളി വരെയുള്ള സംസ്ഥാന പാതയില്‍ രണ്ടാംമൈയില്‍, കല്ലേക്കാട്, എടത്തറ, പറളി, തേനൂര്‍, മാങ്കുറിശ്ശി, മങ്കര, പത്തിരിപ്പാല, പഴയലക്കിടി, ലക്കിടി മംഗലം, ലക്കിടി  കൂട്ടുപ്പാത, ചിനക്കത്തൂര്‍  ടെമ്പിള്‍, കയറംപാറ, പത്തൊമ്പതാം മൈല്‍, ഈസ്റ്റ് ഒറ്റപ്പാലം, ഒറ്റപ്പാലം ടൗണ്‍, കണ്ണിയംപുറം, മനിശ്ശേരി, വാണിയംകുളം പത്തിപ്പാറ കൂനത്തറ, കുളപ്പുള്ളി കാര്‍മല്‍ സ്‌കൂള്‍, കുളപ്പുള്ളി കെ.എസ്.ഇ.ബി, വാടനാംകുറിശ്ശി എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.

വടക്കഞ്ചേരി മുതല്‍ ഗോവിന്ദാപുരം വരെയുള്ള  സംസ്ഥാന പാതയില്‍  കരിപ്പാലി വള്ളിയോട്, കടമ്പിടി മോസ്‌ക്, കടമ്പിടി ഷാപ്പ്, ഗോമതി, എന്‍.എസ്.എസ് കോളേജ് നെന്മാറ, അവൈറ്റിസ് ഹോസ്പിറ്റല്‍, അയിനാമ്പാടം, നെന്മാറ, വിത്തനശ്ശേരി, കുമ്പളക്കോട്, കരിങ്കുളം, കൊല്ലങ്കോട്, കുരുവിക്കൂട്മരം, നെടുമണിമേട്, നണ്ടന്‍കീഴായ,
കാമ്പ്രത്ത് ചള്ള, ചൂളിയാര്‍ മേട്, എം പുതൂര്‍ എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.

ജില്ലയിലെ ആദ്യ സി.ബി.എസ്.ഇ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടിയില്‍
മന്ത്രി കെ രാധാകൃഷ്ണന്‍ 20 ന്  ഉദ്ഘാടനം ചെയ്യും

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ സി.ബി.എസ്.ഇ. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ജൂണ്‍ 20 ന് രാവിലെ 10.30 ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-ദേവസ്വം – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഗളി കിലാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനാകും. പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയാവും. അഗളി കില ക്യാംപസില്‍ ആരംഭിക്കുന്ന സ്‌കൂളില്‍ ആദ്യവര്‍ഷം ആറാം തരത്തിലേക്ക് 30 പെണ്‍കുട്ടികള്‍ക്കു 30 ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ഭക്ഷണം, താമസം, പഠനം എന്നിവ സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 24 മണിക്കൂറും വിദഗ്ധ അധ്യാപകരുടെയും അനധ്യാപകരുടെയും സേവനവും ലഭിക്കും.

 
വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. സാഹിത്യകാരന്‍ ഇയ്യംകോട് ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. മാന്നാര്‍ ജി.രാധാകൃഷ്ണന്‍, സാക്ഷരതാ സമിതി അംഗം ഒ.വിജയന്‍ മാസ്റ്റര്‍, സാഹിത്യകാരന്‍ ടി.കെ ശങ്കരനാരായണന്‍, സാക്ഷരാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

 
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട് നഗരസഭാ എന്‍.യു.എല്‍.എം. പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, സ്മാര്‍ട് ഫോണ്‍ അസംബ്ലി, സി.എന്‍.സി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്ക് പത്താംക്ലാസ് പാസായ 18 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പാലക്കാട് നഗരസഭ കുടുംബശ്രീ മിഷന് കീഴിലെ എന്‍.യു.എല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.

error: Content is protected !!