Input your search keywords and press Enter.

രാജ്യത്ത് 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി

The Election Commission of India has delisted 111 Registered Unrecognised Political Parties (RUPPs), almost a month after initiating graded action against over 2100 RUPPs for non-compliance with sections 29A & 29C of the RP Act, 1951.

 

രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്..രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.ആർ.പി. ആക്ട് 1951ലെ സെക്ഷൻ 29എ, 29 സി പ്രകാരമായിരുന്നു നടപടി.

ആദ്യഘട്ടത്തിൽ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരിക്കുന്നത്

error: Content is protected !!