Input your search keywords and press Enter.

കോന്നിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ല : വ്യാപാരി സമിതി അംഗങ്ങള്‍ പരാതിയുമായി പഞ്ചായത്തില്‍ എത്തി

 

കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്ത് നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയതോടെ വ്യാപാരി വ്യവസായിസമിതി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പരാതി ഉന്നയിച്ചു . നേരത്തെ മാലിന്യം ശേഖരിച്ചിരുന്നു .ഇപ്പോള്‍ നിര്‍ത്തലാക്കിയതോടെ വ്യാപാരികള്‍ വിഷമ വൃത്തത്തിലാണ് .

സമിതി യൂണിറ്റ് ഏരിയാ തലത്തിലുള്ള നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറി ,അധ്യക്ഷ എന്നിവരെ കണ്ടു വിഷയം അവതരിപ്പിച്ചു . ഉടനടി പരിഹാരം കാണാം എന്ന് ഉറപ്പു ലഭിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു .

 

 

error: Content is protected !!