ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൈപ്പട്ടൂര്‍ പമ്പിംഗ് സ്റ്റേഷനില്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കാന്‍ 13 ലക്ഷവും വാട്ടര്‍ ടാങ്കളുടെ അറ്റകുറ്റപ്പണികള്‍ക്ക് 10 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.
50 വര്‍ഷം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്ത് നിശ്ചയിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന് ഫണ്ട് സംബന്ധിച്ച രേഖകള്‍ കൈമാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, അംഗങ്ങളായ രാജി പി. രാജപ്പന്‍, ലതാകുമാരി എന്നിവര്‍ പങ്കെടുത്തു.