Input your search keywords and press Enter.

കോന്നി ചിറ്റൂർ മുക്കില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു :പ്രതി ഒളിവില്‍

കോന്നി ചിറ്റൂർ മുക്കില്‍ കാലായിൽ വീട്ടിൽ മോഹനകുമാർ എന്നയാൾ പരിചയക്കാരിയായ തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയെ കുത്തി പരിക്കേൽപിച്ചു . മോഹന കുമാര്‍ അമ്പിളിയുടെ കൈയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപകടം വാങ്ങിയിട്ടുണ്ടെന്നും ആ രൂപ തിരികെ വാങ്ങാൻ വേണ്ടി മോഹനകുമാറിന്‍റെ വീട്ടിൽ അമ്പിളി വന്നതാണെന്നും കരുതുന്നു .

കുത്തി പരിക്കേൽപിച്ച ശേഷം മോഹനകുമാർ ഓടി പോയി. ഈ വീട്ടിൽ മോഹന്‍ കുമാര്‍ ഒറ്റയ്ക്കാണ് താമസം. മോഹന്‍ കുമാറിന് വസ്തു ബ്രോക്കർ ഇടപാടുകള്‍ ഉണ്ട് . മോഹന്‍ കുമാറിന്‍റെ ഭാര്യ ജയറാണി തിരുവനന്തപുരം ദേവസ്വം ബോർഡിൽ ജോലിയാണ്. ഇവർക്ക് മകൾ ഉണ്ട്. ഭാര്യയും മകളും കൂടി തിരുവനന്തപുരത്താണ് താമസം
അമ്പിളിയെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.പ്രതിയ്ക്കായി കോന്നി പോലീസ് തിരച്ചിൽ നടത്തുന്നു.

error: Content is protected !!